AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mohanlal – Athimaoharam Movie: കാക്കി വേഷത്തിൽ മോഹൻലാൽ; ‘അതിമനോഹരം’ ഓണം സ്പെഷ്യൽ പോസ്റ്റർ എത്തി

Mohanlal - Athimaoharam Movie: ചിത്രം ഡിസംബർ 24 ഇറങ്ങും എന്നാണ് സൂചന. ലവ്ലെജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അതിമനോഹരം എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാജാസ്മിൻ ആണ്........

Mohanlal – Athimaoharam Movie: കാക്കി വേഷത്തിൽ മോഹൻലാൽ; ‘അതിമനോഹരം’ ഓണം സ്പെഷ്യൽ പോസ്റ്റർ എത്തി
Athimanoharam
Ashli C
Ashli C | Published: 26 Aug 2026 | 02:58 PM

മോഹൻലാൽ നായകനാകുന്ന അതിമനോഹരത്തിന്റെ ഓണം സ്പെഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നു. ആഷിക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ആയാണ് മോഹൻലാൽ എത്തുന്നത്. കാക്കി യൂണിഫോം ധരിച്ച് ബുള്ളറ്റിൽ മാസ് ആയിരിക്കുന്ന പോസ്റ്റർ ആണ് ടീം പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഡിസംബർ 24 ഇറങ്ങും എന്നാണ് സൂചന. ലവ്ലെജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അതിമനോഹരം എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാജാസ്മിൻ ആണ്.

ഒരു ഇടവേളക്കുശേഷം പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയ മോഹൻലാലും മീരാജാസ്മിനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. തുടരും എ ബ്ലോക്ക് ബസ്റ്റർ സിനിമയ്ക്കു ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. അതിനാൽ തന്നെ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. മാത്രമല്ല മലയാള സിനിമയ്ക്ക് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാന്റെ ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും അതിമനോഹരത്തിലുണ്ട്.

സിനിമയിൽ മോഹൻലാൽ മീരാജാസ്മിൻ എന്നിവർ കൂടാതെ ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ്, ബാബു കിരൺ, പീതാംബരൻ, വിജയ് വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് അതിമനോഹരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY

The Onam special poster of Mohanlal’s film Athimanoharam is trending on social media. Produced by Aashiq Usman and directed by Tarun Mootha, Mohanlal will be seen as a police officer. The team has released a poster of him wearing a khaki uniform and wearing a bullet mask. The film is expected to release on December 24. The film Athimanoharam depicts the events that take place in the official and personal life of an ordinary police sub-inspector named Lovelejan through tense moments.

Follow Us