AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Toxic Movie : ‘WCC-യിൽ നിന്നുള്ള മികച്ച സംവിധായിക’ ഗീതു മോഹൻദാസിൻ്റെ ചിത്രം പങ്കുവെച്ച് വിനായകൻ

Actor Vinayakan On Toxic Movie Director Geethu Mohandas : ഗീതു മോഹൻദാസ് യഷിനെ നായകനാക്കി ഒരുക്കിയ ടോക്സിക് എന്ന ചിത്രത്തിൻ്റെ ആദ്യ ഷോയ്ക്ക് പൂർത്തിയായതിന് പിന്നാലെയാണ് വിനായകൻ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് സംവിധായികയെ പുകഴ്ത്തിയാണോ കളിയാക്കി ആണോ ഉദ്ദേശിച്ചതെന്ന് സോഷ്യൽ മീഡിയയ്ക്ക് വ്യക്തമായിട്ടില്ല

Toxic Movie : ‘WCC-യിൽ നിന്നുള്ള മികച്ച സംവിധായിക’ ഗീതു മോഹൻദാസിൻ്റെ ചിത്രം പങ്കുവെച്ച് വിനായകൻ
Vinayakan Geethu MohandasImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 26 Aug 2026 | 12:55 PM

ഗീതു മോഹൻദാസ് WCC-യിൽ നിന്നുള്ള മികച്ച സംവിധായിക എന്ന് നടൻ വിനായകൻ. കന്നട സൂപ്പർ താരം യഷിനെ നായകനാക്കി ഒരുക്കിയ ടോക്സിക് എന്ന സിനിമയുടെ റിലീസ് പിന്നാലെയാണ് വിനായകൻ ഗീതു മോഹൻദാസിനെ കുറിച്ച് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. ‘WCC-യിൽ നിന്നുള്ള മികച്ച സംവിധായിക’ കുറിപ്പോടെ ഗീതു മോഹൻദാസിൻ്റെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം എന്ത് അർഥത്തിലാണ് നടൻ ചിത്രം പങ്കുവെച്ചത് എന്നതിൽ വ്യക്തതയില്ല.

കെജിഎഫ് എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറി യഷിൻ്റെ പുതിയ ചിത്രം ടോക്സിക് ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസാണ്. തിരുവോണ നാളിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വലിയതോതിൽ വിമർശനങ്ങളും സംവിധായികയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉടലെടുക്കുന്നുണ്ട്. അതിന് പിന്നാലെയാണ് നടൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

ALSO READ : Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!

വിനായകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്


കെവിഎൻ പ്രൊഡക്ഷൻസിൻ്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേക്ഷൻസിൻ്റെ ബാനറിൽ കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുക്കിയിരിക്കുന്നത്. സംവിധായിക ഗീതു മോഹൻദാസും യഷും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിട്ടുള്ളത്. ചിത്രത്തിൽ യഷിന് പുറമെ നയന്‍താര, കിയാര അദ്വാനി, താര സുത്താരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ നായികമാരുടെ വൻ നിരയാണുള്ളത്. ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. കൂടാതെ അക്ഷയ് ഒബ്രോയി, ഡാരെൽ ഡിസിൽവ, സുദേവ് നായർ, ബാലാജി മനോഹർ, കൈയിൽ പോൾ, സുർജിത് ഗോപിനാഥ് തുടങ്ങിയ വൻ നിര അണിനിരക്കുന്നുണ്ട്.

രാജീവ് രവിയാണ് ഛായാഗ്രാഹകൻ, രവി ബസറൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി തുടങ്ങിയവർ ചേർന്നാണ് സിനിമയിലെ സംഗീതം ഒരുക്കിട്ടുള്ളത്. ടിപി അബിദാണ് പ്രൊഡക്ഷൻ ഡിസൈനർ. ഉജ്ജ്വൽ കുൽക്കർണിയാണ് എഡിറ്റർ. നിറയ ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമയിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിട്ടുള്ളത് ജെജെ പെറിയും അൻപറിവും കെച്ചയും അമൃത് സിങ്ങും ചേർന്നാണ്.

Follow Us