Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
Nivin Pauly Reveals Plans for a Movie with Dulquer Salmaan: ബെത്ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ വിശേഷങ്ങൾ സംസാരിക്കുന്ന കൂട്ടത്തിലാണ് ദുൽഖർ സൽമാനെ വർഷങ്ങൾക്ക് ശേഷം നേരിട്ട് കണ്ടതിനെ കുറിച്ചും, അന്ന് ഇരുവരും നടത്തിയ വിശദമായ ചർച്ചകളെ കുറിച്ചും നിവിൻ മനസ്സ് തുറന്നത്. ഇരുവർക്കും ചേരുന്ന രീതിയിൽ ഒരു തിരക്കഥ ലഭിച്ചാൽ ഉടൻ തന്നെ സിനിമ ചെയ്യാം എന്ന ധാരണയിലേക്ക് തങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് എന്നും നിവിൻ പറയുന്നു
ദുൽഖർ സൽമാനും നിവിൻ പൊളിയും വീണ്ടും ഒരു സിനിമയിൽ ഒന്നിക്കുന്നു. ഇതിനായുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി നിവിൻ പോളി തന്നെയാണ് അറിയിച്ചത്. ക്യു സ്റ്റൂഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ വെളിപ്പെടുത്തൽ. വിക്രമാദിത്യൻ എന്ന ലാൽ ജോസ് ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ചത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിലാണ് മുഴുനീളെ കഥാപാത്രങ്ങളായി ഇരുവരും എത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചെത്തും എന്ന വാർത്ത ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതാണ്.
ബെത്ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ വിശേഷങ്ങൾ സംസാരിക്കുന്ന കൂട്ടത്തിലാണ് ദുൽഖർ സൽമാനെ വർഷങ്ങൾക്ക് ശേഷം നേരിട്ട് കണ്ടതിനെ കുറിച്ചും, അന്ന് ഇരുവരും നടത്തിയ വിശദമായ ചർച്ചകളെ കുറിച്ചും നിവിൻ മനസ്സ് തുറന്നത്. ഇരുവർക്കും ചേരുന്ന രീതിയിൽ ഒരു തിരക്കഥ ലഭിച്ചാൽ ഉടൻ തന്നെ സിനിമ ചെയ്യാം എന്ന ധാരണയിലേക്ക് തങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് എന്നും നിവിൻ പറയുന്നു.
Also Read: ‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
മുംബൈയിൽ വച്ച് നടന്ന ഓരു അവാർഡ് ഷോയിൽ വച്ചാണ് ഒരുപാട് നാളുകൾക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നത്. അന്നത്തെ നൈറ്റ് പാർട്ടിയിൽ താനും ദുൽഖറും മനസ്സ് തുറന്ന് സംസാരിച്ചു. ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും, പറഞ്ഞു തീർക്കാനുമെല്ലാം ഉണ്ടായിരുന്നു. പത്ത് കൊല്ലത്തിന് മുൻപ് എങ്ങനെയായിരുന്നോ അതേ വൈബ് തന്നെയാണ് ദുൽഖറുമായി തോന്നുന്നത്. ദുൽഖറിനും അങ്ങനെ തന്നെ. സിനിമാ ചർച്ചകളില്ലാതെ അനാവശ്യമായി 10 വർഷങ്ങൾ കളഞ്ഞു, ഇനി അങ്ങനെ വേണ്ട, ഒരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന് അവിടെ വച്ചാണ് തീരുമാനമെടുത്തത് എന്ന് നിവിൻ പറയുന്നു.
അങ്ങനെ ഒരു സിനിയെ കുറിച്ച് ഇരുവരും കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. തിരക്കഥക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരക്കഥ വന്നാൽ ഉടൻ മറ്റു ചർച്ചകളിലേക്ക് കടക്കാം എന്ന തീരുമാനത്തിലാണ് ഇപ്പോൾ. രണ്ട് ദിവസം മുൻപ് ദുൽഖർ വിളിച്ചിരുന്നു. ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെ വിജയത്തിൽ സന്തോഷവും അഭിനന്ദനവും അറിയിച്ചു. “നല്ല തിരക്കഥ വന്നാൽ അടുത്ത ഓണത്തിന് നമുക്ക് ഒരുമിച്ചിറങ്ങാം” എന്ന് ദുൽഖർ പറഞ്ഞു. മികച്ച ഒരു തിരക്കഥ ഉണ്ടാകണം. ഒരു സംവിധായകനും പ്രൊജക്ടിലേക്ക് വരണം. അങ്ങനെ എല്ലാ ഫാക്ടറുകളും ഒന്നിച്ചുവന്നാൽ തീർച്ചയായും അങ്ങനെ ഒരു സിനിമ സംഭവിക്കുമെന്നും നിവിൻ പോളി പറയുന്നു. ബാംബ്ലൂർ ഡെയ്സ് എന്ന സിനിമയിലാണ് ദുൽഖറുമായുള്ള ഒരു ഒൺ സ്ക്രിൻ-ഓഫ് സ്ക്രീൻ ബന്ധം ആരംഭിക്കുന്നത് എന്നും ആ സിനിമയിൽ അഞ്ജലി മേനോൻ ഒരുക്കിയ അറ്റ്മോസ്ഫിയർ അങ്ങനെയായിരുന്നു എന്നും താരം പറയുന്നു
English Summary
Nivin Pauly has confirmed that he and Dulquer Salmaan are actively seeking a script to reunite on screen, a decade after Bangalore Days. Following a recent meeting in Mumbai, the duo decided to collaborate again, aiming for a potential release next Onam if the right project and director materialize.