AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam 2026: ഓണസദ്യയ്ക്ക് ശേഷം കിടക്കരുത്!  ദഹനക്കേട് ഒഴിവാക്കാൻ ചില എളുപ്പവഴികൾ

How to Improve Digestion After Onam Sadya: കഴിച്ചാൽ പിന്നെ ഒരു ഉറക്കം നിർബന്ധമാ... എന്നാൽ ഇത്തവണ ആ ശീലം വേണ്ട കേട്ടോ, ഓണസദ്യ കഴിച്ച ശേഷം വയറ് നിറയലും അസിഡിറ്റിയും അസ്വസ്ഥതയും തോന്നുന്നത് പലരുടെയും പ്രശ്നമാണ്. എന്നാൽ അത് മറികടക്കാൻ ചില വഴികളുണ്ട്.

Nithya Vinu
Nithya Vinu | Published: 26 Aug 2026 | 10:50 AM
ഓണസദ്യയില്ലാതെ എന്ത് ഓണം അല്ലേ.... ചോറും പരിപ്പും സാമ്പാറും അവിയലും തോരനും പുളിശ്ശേരിയും കാളനും ഓലനും പച്ചടിയും കിച്ചടിയും ഇഞ്ചിക്കറിയും അച്ചാറും പപ്പടവും പഴവും പായസവും എല്ലാം കഴിച്ചു തീരുമ്പോഴേക്കും വയറും നിറയും. സദ്യ കഴിച്ചാൽ പിന്നെ ഒരു ഉറക്കം നിർബന്ധമാ... എന്നാൽ ഇത്തവണ ആ ശീലം വേണ്ട കേട്ടോ, ഓണസദ്യ കഴിച്ച ശേഷം വയറ് നിറയലും അസിഡിറ്റിയും അസ്വസ്ഥതയും തോന്നുന്നത് പലരുടെയും പ്രശ്നമാണ്. എന്നാൽ അത് മറികടക്കാൻ ചില വഴികളുണ്ട്. (Image Credit source: PTI/Getty Images)

1 / 5
സദ്യ കഴിഞ്ഞ ഉടന്‍ കിടക്കുന്ന ശീലം നല്ലതല്ല. പകരം കുറച്ചുനേരം പതുക്കെ നടക്കുന്നത് ദഹനത്തിന് സഹായിക്കും. ഭക്ഷണം കഴിച്ച ശേഷം ചെറിയൊരു നടത്തം വയറുനിറഞ്ഞ തോന്നലും ഭക്ഷണത്തിന് ശേഷമുള്ള അസ്വസ്ഥതയും കുറയ്ക്കും. അതേസമയം, സദ്യ കഴിഞ്ഞ് ജിമ്മില്‍ പോകുകയോ കഠിനമായി വ്യായാമം ചെയ്യുകയോ വേണ്ട. ചെറിയൊരു നടത്തം മാത്രം മതിയാകും.

2 / 5
അതുപോലെ, സദ്യ കഴിഞ്ഞ ഉടനെ ധാരാളം തണുത്ത വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. കുറഞ്ഞത് 15-20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. ജീരകവെള്ളം നല്ലതാണ്. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന 'തൈമോള്‍' എന്ന ഘടകം ദഹനരസങ്ങളുടെ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തും. അതുപോലെ ഉണങ്ങിയ ഇഞ്ചി അഥവാ ചുക്ക് ഇട്ട് തിളപ്പിച്ച വെള്ളവും ദഹനക്കേടും വയറ്റിലെ അസ്വസ്ഥതകളും മാറ്റും.

3 / 5
സദ്യ കഴിഞ്ഞ ഉടന്‍ പലഹാരങ്ങളും മധുരപാനീയങ്ങളും കഴിക്കരുത്. വിശപ്പ് തോന്നുമ്പോള്‍ മാത്രം അടുത്ത ഭക്ഷണം കഴിക്കുക. അടുത്ത ഭക്ഷണം ലളിതമാക്കാം. എണ്ണയില്‍ വറുത്തതും മധുരപലഹാരങ്ങളും കൂടുതലായി കഴിക്കുന്നത് വയറിന്റെ അസ്വസ്ഥത കൂട്ടിയേക്കാം.
പായസവും മധുരപലഹാരങ്ങളും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്.

സദ്യ കഴിഞ്ഞ ഉടന്‍ പലഹാരങ്ങളും മധുരപാനീയങ്ങളും കഴിക്കരുത്. വിശപ്പ് തോന്നുമ്പോള്‍ മാത്രം അടുത്ത ഭക്ഷണം കഴിക്കുക. അടുത്ത ഭക്ഷണം ലളിതമാക്കാം. എണ്ണയില്‍ വറുത്തതും മധുരപലഹാരങ്ങളും കൂടുതലായി കഴിക്കുന്നത് വയറിന്റെ അസ്വസ്ഥത കൂട്ടിയേക്കാം. പായസവും മധുരപലഹാരങ്ങളും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്.

4 / 5
പ്രമേഹം, അസിഡിറ്റി, വയറുസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സദ്യ കൂടുതലായി കഴിച്ചെന്ന് കരുതി അടുത്ത ദിവസം ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല. ഇത്തരം ചെറിയ കാര്യങ്ങളിലൂടെ  ദഹനപ്രശ്നങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാൻ സഹായിക്കും.

5 / 5
Follow Us