സാംസങ് ഡിസ്പ്ലേയുള്ള റിയൽമി ഫോൺ! റിയൽമി P4s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Realme P4s 5G launched in India: റിയൽമി P4s 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 144Hz സാംസങ് AMOLED ഡിസ്‌പ്ലേ, 8000mAh ബാറ്ററി, IP69 റേറ്റിങ് എന്നിവയാണ് ഈ റിയൽമി ഫോണിന്റെ പ്രധാന ഹൈലൈറ്റുകൾ. റിയൽമി P4s 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 34,999 രൂപയും 8GB+256GB വേരിയന്റിന് 37,999 രൂപയും 12GB+256GB വേരിയന്റിന് 41,999 രൂപയും ആണ് വില.
തിരുവോണ ദിനത്തിൽ റിയൽമി ആരാധകർക്ക് സന്തോഷം പകർന്ന് റിയൽമി P4s 5ജി (realme P4s 5) മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമിയുടെ P4 സീരീസിന്റെ ഭാഗമായാണ് ഈ 5ജി ഫോൺ എത്തിയിരിക്കുന്നത്. 144Hz സാംസങ് AMOLED ഡിസ്‌പ്ലേ, 8000mAh ബാറ്ററി, IP69 റേറ്റിങ് എന്നിവയാണ് ഈ റിയൽമി ഫോണിന്റെ പ്രധാന ഹൈലൈറ്റുകൾ. ഡെഡിക്കേറ്റഡ് ഹൈപ്പർവിഷൻ+ AI ചിപ്പുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്സെറ്റാണ് റിയൽമി P4s 5ജിയുടെ കരുത്ത്. 7000mm² VC കൂളിംഗ് സിസ്റ്റം, 12GB വരെ റാമിന് പുറേ 14GB വരെ വെർച്വൽ റാം ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.
80W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയോടെ എത്തിയ 8,000mAh ബാറ്ററിയാണ് ഈ റിയൽമി 5ജി ഫോണിന്റെ മുഖ്യ ആകർഷണം. 50MP ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. പേൾ അക്കാദമിയുമായി സഹകരിച്ച് സൃഷ്ടിച്ച ടർക്കോയ്‌സ്/ഗ്രീൻ, ലൈറ്റ് ഗോൾഡ്/ബീജ് ഫിനിഷുകളിൽ ഫ്ലാറ്റ്-ഫ്രെയിം പ്രൊഫൈലുമായാണ് ഈ റിയൽമി ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
Also Read: കന്നി ഫോണാണ് മിന്നിച്ചേക്കണേ! ബോൾട്ടിന്റെ ആദ്യ സ്മാർട്ട്ഫോൺ എയ്സ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
6.78 ഇഞ്ച് (2772×1272 പിക്സലുകൾ) 144Hz AMOLED സാംസങ് ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1400 nits വരെ HBM ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, AGC DT സ്റ്റാർ D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് റിയൽമി P4s 5ജിയുടെ കരുത്ത്. Mali-G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 -ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ OIS ഉള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ, 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്സ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗുള്ള 8000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
വിലയും ലഭ്യതയും
റിയൽമി P4s 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 34,999 രൂപയും 8GB+256GB വേരിയന്റിന് 37,999 രൂപയും 12GB+256GB വേരിയന്റിന് 41,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 31,999 രൂപ, 34,999 രൂപ, 38,999 രൂപ വിലകളിൽ ഇത് വാങ്ങാനാകും. സെപ്റ്റംബർ 3 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി വെബ്സൈറ്റ് എന്നിവ വഴി വിൽപ്പന ആരംഭിക്കും.
English Summary
Realme P4s 5G has been launched in India. Its 8GB+128GB base variant is priced at Rs 34,999, 8GB+256GB variant at Rs 37,999 and 12GB+256GB variant at Rs 41,999. With a bank discount of Rs 3000 as part of the launch offer, it can be purchased at prices of Rs 31,999, Rs 34,999 and Rs 38,999 respectively. It will go on sale from September 3 via Flipkart and Realme website.