AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!

Vysakh Drops a Massive Update on 'Khalifa': 2025 ഓഗസ്റ്റ് അദ്യ വാരത്തിലാണ് സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചത്. ദുബായ് നേപ്പാൾ, കേരളം എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിരുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഖലിഫ ഗ്ലിംപ്സ് എന്ന ടീസറും ജേയ്ക്സ് ബിജോയിയുടെ പശ്ചത്തല സംഗീതവും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ജൂലൈയിൽ സിനിമയിലെ “അസലായവളെ” എന്ന ഗാനവും പുറത്തുവിട്ടിരുന്നു

പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Khalifa movieImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 29 Jul 2026 | 08:47 PM

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ്-വൈശാഖ് ചിത്രം ഖലീഫ. പ്രഖ്യാപനം വന്ന സമയം മുതൽ തന്നെ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ കൂടി ഭാഗമാകുന്നുണ്ട് എന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വമ്പൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വൈശാഖ്

ചിത്രത്തിൻ്റെ ഒന്നാം ഭാഗത്തിൽ മോഹൻലാലിൻ്റെ ചിത്രീകരണം പൂർത്തിയായെന്ന വിവരമാണ് വൈശാഖ് തൻ്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിലും മോഹൻലാൽ ഉണ്ടാകുമെന്ന വമ്പൻ പ്രഖ്യാപനം കൂടിയാണ് വൈശാഖിൻ്റെ കുറിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ ‘മാമ്പറക്കൽ അഹമ്മദാലി’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

“മാമ്പറക്കൽ അഹമ്മദാലി ഒന്നാം ഭാഗത്തിലെ തൻ്റെ മാജിക് പൂർത്തിയാക്കിയിരിക്കുന്നു. മോഹൻലാൽ സാറിന് ഒരുപാട് നന്ദി. യഥാർത്ഥ കാത്തിരിപ്പ് ആരംഭിക്കുന്നത് ഇനിയാണ്. ഖലീഫയുടെ രണ്ടാം രണ്ടാം ഭാഗത്തിനായി. അദ്ദേഹം ഞങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന വിസ്മയങ്ങൾ നേരിൽ കാണാനുള്ള കാത്തിപ്പിലാണ് ഞാൻ. ഇത് യത്രയുടെ ആരംഭം മാത്രമാണ്.” വൈശാഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. വൈശാഖിൻ്റെ കുറിപ്പ് ഇതിനോടകം തരംഗമായി മാറി കഴിഞ്ഞു. നിരവധി പേരാണ് തീപാറുന്ന കമൻ്റുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

Also Read: Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

ഖലീഫയിൽ അതിഥി വേഷത്തിലാകും മോഹൻലാൽ എത്തുകയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ രണ്ടാം ഭാഗം അഹമ്മദാലിയുടെ തന്നെ കഥയായിരിക്കും എന്ന് കൂടുതൽ ഉറപ്പിക്കുന്നതാണ് വൈശാഖിൻ്റെ പുതിയ പ്രതികരണം. 2025 ഓഗസ്റ്റ് അദ്യ വാരത്തിലാണ് സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചത്. ദുബായ് നേപ്പാൾ, കേരളം എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിരുന്നു. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഖലിഫ ഗ്ലിംപ്സ് എന്ന ടീസറും ജേയ്ക്സ് ബിജോയിയുടെ പശ്ചത്തല സംഗീതവും വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ജൂലൈയിൽ സിനിമയിലെ “അസലായവളെ” എന്ന ഗാനവും പുറത്തുവിട്ടിരുന്നു. സിദ് ശ്രീറാം പാടിയ ഗാനം 3 മില്യണിലധികം ആളുകളാണ് കണ്ടത്. .

‘കടുവ’ എന്ന ചിത്രത്തിന് ശേഷം ജിനു വി. എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഖലീഫ. പോകിരിരാജ എന്ന സിനിമക്ക് ശേഷം വൈശക്ഹും പൃഥ്വിരാജും ഒന്നിഉക്കുന്നു എന്ന പ്രത്യേകാതയും സിനിമക്കുണ്ട്. ജോമോൺ ടി ജോണാന് ഛായാഗ്രാഹണം. ഓണം റിലീസായി ആഗസ്റ്റ് 20 നാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജും മോഹൻലാലും വൈശാഖും ഒന്നിക്കുന്നതോടെ വമ്പൻ ആക്ഷൻ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ഡയലോഗുകളുമായി ഒരു മാസ്സ് സിനിമ ഓണ സമ്മാനമായി ലഭിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. നിവിൻ പൊളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റും, ദുൽഖർ സൽമാൻ്റെ അയാം ഗേയിം എന്ന സിനിമയും കൂടി എത്തുന്നതോടെ ഓണം മലയാളികൾക്ക് തികഞ്ഞ ആഘോഷമായി മാറും എന്നതിൽ തർക്കം വേണ്ട.

English Summary

\Director Vysakh announced that Mohanlal has completed his shoot as ‘Mambarakkal Ahmedali’ for the first part of the Prithviraj-starrer Khalifa, confirming the superstar’s return in the sequel. Scripted by Jinu V. Abraham, the highly anticipated mass-action thriller is set to hit theaters on August 20 as a grand Onam release.

Follow Us