Santhosh K Nayar: ഓറഞ്ച് ഡ്രസ്സ്‌ ഇട്ടാൽ ബിജെപി ആകുമോ?; ക്ഷോഭിച്ച് മോഹിനിയാട്ടം നടൻ സന്തോഷ് കെ നായർ

Actor Santhosh K Nayar About His Dress And BJP: ചിത്രത്തിൻ്റെ വിജയാഘോഷത്തിനെത്തിയ നടൻ സന്തോഷ് കെ നായർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൊതുവേദിയിലോ ഓറഞ്ച് (കാവി) നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ നടനോട് ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ ചോദ്യത്തിനാണ് താരം രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്. എൻ്റെ മനസ്സിന് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത് എന്നായിരുന്നു സന്തോഷ് കെ നായർ പ്രതികരിച്ചത്.

Santhosh K Nayar: ഓറഞ്ച് ഡ്രസ്സ്‌ ഇട്ടാൽ ബിജെപി ആകുമോ?; ക്ഷോഭിച്ച് മോഹിനിയാട്ടം നടൻ സന്തോഷ് കെ നായർ

Santhosh K Nayar

Published: 

12 Apr 2026 | 12:21 PM

ഭരതനാട്യം എന്ന ആദ്യ ഭാ​ഗം പരാജയമായിരുന്നെങ്കിൽ, മോഹനിയാട്ടം (Mohiniyattom Movie) തിയേറ്ററുകളിൽ കൈയ്യടി നേടുകയാണ്. ആദ്യ ചിത്രമായ ഭരതനാട്യം നേരിട്ട പോരായ്മകളെ മറികടന്നാണ് മോഹിനിയാട്ടം ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം സായികുമാർ, അഭിരാം രാധാകൃഷ്ണൻ, കലാരഞ്ജിനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഭരതനാട്യത്തിന് തിയേറ്ററുകളിൽ ലഭിക്കാതെ പോയ അംഗീകാരമാണ് ഇന്ന് മോഹിനിയാട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഭാഗം ഒരു സാധാരണ ഫാമിലി ഡ്രാമ ആയിരുന്നെങ്കിൽ, രണ്ടാം ഭാഗം ഡാർക്ക് ഹ്യൂമറിലൂടെയാണ് പ്രേക്ഷകർക്ക് മുന്നലെത്തുന്നത്. മോഹിനിയാട്ടം സിനിമയുടെ കഥാപശ്ചാത്തലം, ഭരതനാട്യത്തിന്റെ തുടർച്ചയാണ്. ഭരതൻ നായരുടെ മരണത്തോടെ ആദ്യ ഭാഗം അവസാനിച്ചപ്പോൾ, അയാളുടെ അന്ത്യകർമ്മങ്ങളിൽ നിന്നാണ് മോഹിനിയാട്ടത്തിൻ്റെ കഥ തുടങ്ങുന്നത്.

ALSO READ: പൊട്ടി കരഞ്ഞ സൈജു കുറുപ്പിനെ അശ്വസിപ്പിച്ച് സഹതാരങ്ങൾ; മോഹിനിയാട്ടം പ്രെസ്സ് മീറ്റിനിടെ സംഭവിച്ചത്

ഇതിനിടെ ചിത്രത്തിൻ്റെ വിജയാഘോഷത്തിനെത്തിയ നടൻ സന്തോഷ് കെ നായർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൊതുവേദിയിലോ ഓറഞ്ച് (കാവി) നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ നടനോട് ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ ചോദ്യത്തിനാണ് താരം രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്. കാവി നിറത്തിലുള്ള വസ്ത്രത്തിലാണ് താങ്കളെ എപ്പോഴും കാണുന്നത്, അതുകൊണ്ട് ബിജെപി ചായ്വുള്ള വ്യക്തിയാണോയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.

ഓറഞ്ച് നിറത്തിലുള്ള, അല്ലെങ്കിൽ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാലുടനെ ബിജെപിയാവണമെന്നില്ല. ഇത് സാഫറൺ നിറമാണ്. എൻ്റെ ​ഗുരുവെന്ന് പറയുന്നത് ചെങ്കോട്ടുകോണം സ്വാമിയെന്ന് പറയുന്നയാളാണ്. അദ്ദേഹത്തിൻ്റെ വസ്ത്രത്തിൻ്റെ നിറവും കാവിയായിരുന്നു. ഇന്നലെ ഞാൻ ഇട്ടിരുന്നത് വെളുത്ത നിറത്തിലുള്ളതാണ്. അതിൻ്റെ തലേന്ന് പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. എന്ന് കരുതി ഞാൻ മുസ്ലീം ലീ​ഗാകുമോ?

വെള്ളയിട്ടകൊണ്ട് പെൻ്റകോസ്റ്റാകുമോ? ഇതൊന്നും പറ്റൂല. ഓരോ നിറങ്ങൾ അത് ധരിക്കുന്നവരുടെ മനസിന് ചേരുന്നതാണ്. എൻ്റെ മനസ്സിന് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത് എന്നായിരുന്നു സന്തോഷ് കെ നായർ പ്രതികരിച്ചത്.

 

Follow Us
Related Stories
Actor ​Indrans: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
Renu Sudhi: ആർക്കും ബ്രസ്റ്റ് ക്യാൻസർ വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്! രോഗത്തിൽ പ്രതികരണവുമായി രേണു സുധി
Hansika Krishna: പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല; ഒരു നിമിഷത്തെ അബദ്ധം; വിവാദ വിഡിയോയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക
AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ
Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ…; മനസുതുറന്ന് നാദിറ മെഹ്‌റിൻ
Actor Jishin Mohan: ‘ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു