AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mrunal Thakur: ‘അദ്ദേഹം ഒരു റോക്ക്സ്റ്റാർ’; തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനാരെന്ന് വെളിപ്പെടുത്തി മൃണാൾ താക്കൂർ

Favourite Malayalam Actor Of Mrunal Thakur: തൻ്റെ ഏറ്റവും പ്രിയപ്പെട്ട മലയാള നടനാരെന്ന് വെളിപ്പെടുത്തി മൃണാൾ താക്കൂർ. കേരളാസന്ദർശനത്തിനിടെയാണ് മൃണാളിൻ്റെ വെളിപ്പെടുത്തൽ.

Mrunal Thakur: ‘അദ്ദേഹം ഒരു റോക്ക്സ്റ്റാർ’; തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനാരെന്ന് വെളിപ്പെടുത്തി മൃണാൾ താക്കൂർ
മൃണാൾ താക്കൂർImage Credit source: Mrunal Thakur Facebook
Abdul Basith
Abdul Basith | Published: 18 Feb 2025 | 01:04 PM

മൃണാൾ താക്കൂർ തിരക്കുള്ള നടിയാണ്. തെലുങ്ക്, ഹിന്ദി സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചെങ്കിലും ദുൽഖർ സൽമാൻ്റെ സീതാരാമം എന്ന സിനിമയിലൂടെ മൃണാളിനെ നമ്മൾ മലയാളികൾക്കും അറിയാം.നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ മൃണാൾ താക്കൂർ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. മൃണാളിൻ്റെ ആദ്യ കേരള സന്ദർശനമായിരുന്നു ഇത്. ഇപ്പോൾ, തൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനാരെന്ന് മൃണാൾ താക്കൂർ വെളിപ്പെടുത്തിയിരിക്കുകയാണ്.

കേരളാസന്ദർശനത്തിനിടെ, ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനാരെന്ന് അവതാരക രഞ്ജിനി ഹരിദാസ് ചോദിച്ചു. ദുൽഖർ അല്ലാതെ മറ്റാരാണ് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനെന്നായിരുന്നു ചോദ്യം. ഇതിന് മമ്മൂട്ടി എന്നായിരുന്നു താരത്തിൻ്റെ മറുപടി. അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളും തനിക്ക് ഇഷ്ടമാണ്. ഒരുദിവസം ഒരുപാട് സിനിമകളിൽ അദ്ദേഹം അഭിനയിക്കുന്നു. പക്ഷേ, അവയെല്ലാം വ്യത്യസ്തമാണ്. അദ്ദേഹമൊരു റോക്ക്സ്റ്റാർ ആണ് എന്നും മൃണാൾ താക്കൂർ പറഞ്ഞു. മലയാള സിനിമയിൽ അഭിനയിക്കാനുള്ള സാധ്യതയും മൃണാൾ തള്ളിക്കളഞ്ഞില്ല.

Also Read: Mahesh Narayanan: ‘മഹേഷ് നാരായണൻ്റെ മൾട്ടിസ്റ്റാറർ സിനിമ ഇതുവരെ കാണാത്തൊരു ദൃശ്യവിസ്മയമാവും’; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

32 വയസുകാരിയായ മൃണാൾ താക്കൂർ സീരിയലുകളിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 2014ൽ ഹലോ നന്ദൻ എന്ന മറാഠി സിനിമയിലൂടെ മൃണാൽ തൻ്റെ ചലച്ചിത്ര കരിയർ ആരംഭിച്ചു. 2018ൽ പുറത്തിറങ്ങിയ ലവ് സോണിയ ആണ് ആദ്യത്തെ ഹിന്ദി സിനിമ. പിന്നീട് സൂപ്പർ 30, ജേഴ്സി തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ മൃണാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് 2022ൽ പുറത്തിറങ്ങിയ സീതാരാമം എന്ന സിനിമയിലൂടെയാണ്. ഹനു രാഘവപുഡി സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ സൽമാൻ്റെ നായികയായാണ് താരം എത്തിയത്. തെലുങ്കിൽ പുറത്തിറങ്ങിയ സിനിമ കേരളത്തിലടക്കം, ഇന്ത്യയിലുടനീളം നേട്ടമുണ്ടാക്കി. പിന്നീട് ലസ്റ്റ് സ്റ്റോറീസ് 2, ഹായ് നന്ന, ദി ഫാമിലി സ്റ്റാർ, കൽക്കി തുടങ്ങി വിവിധ സിനിമകളിൽ മൃണാൾ അഭിനയിച്ചു.

ഇക്കൊല്ലം തീയറ്ററുകളിലെത്തിയ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് എന്ന സിനിമയാണ് മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയത്. ഗൗതം മേനോനാണ് സിനിമ സംവിധാനം ചെയ്തത്. ഡിനോ ഡെന്നിസിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ. വിനായകൻ്റെ വില്ലനായി ജിതിൻ കെ ജോസ് അണിയിച്ചൊരുക്കുന്ന കളങ്കാവൽ, മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്റ്റാറർ ബിഗ് ബജറ്റ് ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ ഫിലിമോഗ്രാഫിയിൽ ബാക്കിയുള്ള സിനിമകൾ.

 

Follow Us