Prithviraj On Operation Toofan: “നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്”; ഓപ്പറഷൻ തൂഫാന് എന്ത് സഹായവും നൽകാമെന്ന് പൃഥ്വിരാജ്
Prithviraj Backs Operation Toofan; Promises Complete Assistance in the Fight Against Drugs: ഈ പ്രശ്നത്തെ മൃദ്യവായി കാണാൻ പാടില്ല. ആ ഘട്ടമെല്ലാം കഴിഞ്ഞുപോയി. ലൂസിഫറിൽ മുരളി എഴുതിയിരിക്കുന്നതുപോലെ തന്നെ സമൂഹത്തിൻ്റെ എല്ലാ തട്ടിലേക്കും ലഹരി ചെന്നെത്തിയിട്ടുണ്ട്. അതിനെ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും നൂറുശതമാനം അതിനൊപ്പമായിരിക്കും
“നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്” മലയാളികൾ എക്കാലവും ഓർക്കുന്ന ഇരുപാതാം നൂറ്റാണ്ട് എന്ന് സിനിമയിൽ മോഹൻലാലിൻ്റെ സാഗർ എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ്. പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിരങ്ങിയ ലൂസിഫർ എന്ന സിനിമയിലെ ഒരു നിർണ്ണായക രംഗത്തിൽ വീണ്ടും ആ ഡയലോഗ് കടന്നുവന്നപ്പോഴാണ് വർഷങ്ങൾക്കിപ്പുറം അത് തരംഗമായി മാറിയത്. കേരളത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പ്രചരണ വാക്യവും ഇതു തന്നെ. ആ ഡയലോഗ് തരംഗമാക്കി മാറ്റിയ പൃഥ്വിരാജ് സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ലഹരിയെ മുഴുവനായും തുടച്ചു നീക്കാൻ നമുക്ക് സാധിക്കണമെന്നും അതിന് നേത്യൃത്വം നൽകുന്നത് ഏത് സർക്കാരാണെങ്കിലും തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് യു.ഡി.എഫ് സർക്കാരിൻ്റെ പദ്ധതിക്ക് എല്ലാ സഹായവും നൽകാൻ തയ്യാറാണ് എന്ന് താരം തുറന്നുപറഞ്ഞത്.
“നർക്കോട്ടിക്സ് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. അത് നമ്മുടെ സമൂഹത്തിൽ നിന്നും പൂർണമായും തുരത്തേണ്ടതാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം എന്നൊന്നുമില്ല. എല്ലാ തരം ഡ്രഗ്സും തുടച്ചുനീക്കപ്പെടണം.” നമ്മുടെ നാട്ടിൽ ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പ്രതിസന്ധികൾ രൂക്ഷമാണെണ്, അത് നിഷേധിക്കാൻ കഴിയില്ല. എന്നാൽ മയക്ക് മരുന്ന് ഉപയോഗത്തിൽ സിനിമ മേഖലയെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും സമുഹത്തിലെ എല്ലാ മൃഖലകളിലും ഇത് വ്യാപകമാണെന്നും പൃഥ്വിരാജ് പറയുന്നു.
Also Read: Prithviraj Sukumaran: കരുണാകരൻ സാർ അച്ഛനെ കെ.എസ്.എഫ്,ഡി.സി ചെയർമാൻ ആക്കുമ്പോൾ അച്ഛന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു; ഓർത്തെടുത്ത് പൃഥ്വിരാജ്
“സിനിമാ മേഖലയിൽ മാത്രമല്ല മയക്ക് മരുന്നിൻ്റെ ഉപയോഗം ഉള്ളത്. സിനിമ മീഡിയ സ്പേസ് കിട്ടുന്ന ഒന്നാണ്. സിനിമയെ കുറിച്ച് പറഞ്ഞാൽ ആളുകൾ കുടുതൽ ശ്രദ്ധിക്കും എന്നതുകൊണ്ടാണ് സിനിമയെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത്. സിനിമയിൽ ലഹരി ഉപയോഗം ഇല്ലെന്നല്ല ഞാൻ പറയുന്നത്. സിനിമയിലും ഉണ്ട്. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും ഉണ്ടാകും. പൊതുവേദികളിലും മാധ്യമങ്ങൾ ഉൾപ്പടെയുള്ള മേഖലകളിലും ലഹരിയുടെ ഉപയോഗം ഉണ്ടാകും. അത് സമുഹത്തിൽ നിന്നും തുടച്ചുനീക്കാൻ വേണ്ട കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്” എന്ന് പൃഥിരാജ് പറയുന്നു.
ഈ പ്രശ്നത്തെ മൃദ്യവായി കാണാൻ പാടില്ല. ആ ഘട്ടമെല്ലാം കഴിഞ്ഞുപോയി. ലൂസിഫറിൽ മുരളി എഴുതിയിരിക്കുന്നതുപോലെ തന്നെ സമൂഹത്തിൻ്റെ എല്ലാ തട്ടിലേക്കും ലഹരി ചെന്നെത്തിയിട്ടുണ്ട്. അതിനെ എതിർക്കാൻ ഏത് സർക്കാര് എന്ത് നിലപാട് സ്വീകരിച്ചാലും നൂറുശതമാനം അതിനൊപ്പമായിരിക്കുമെന്നും തന്നെ കൊണ്ട് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകും എന്നും പൃഥ്വിരാജ് പറയുന്നു.
English Summary
Actor Prithviraj Sukumaran has pledged his full support to the state government’s anti-narcotics campaign, “Operation Toofan.” Referencing the iconic dialogue “Narcotics is a dirty business” from his film Lucifer, he emphasized the urgent need to eradicate drugs from society. In an interview, he noted that drug abuse is a widespread societal issue, not one limited merely to the film industry.