AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Prithviraj Sukumaran: കരുണാകരൻ സാർ അച്ഛനെ കെ.എസ്.എഫ്,ഡി.സി ചെയർമാൻ ആക്കുമ്പോൾ അച്ഛന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു; ഓർത്തെടുത്ത് പൃഥ്വിരാജ്

Remembering Sukumaran: Prithviraj Opens Up About His Father's Big Dreams for KSFDC: എൻ്റെ ഓർമ്മയിൽ സിനിമ വ്യവസായത്തെ ഇത്രത്തോളം പരിഗണിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. ഇത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. സിനിമയ്ക്കുള്ളിൽ നിൽക്കുന്ന ലാലേട്ടനെയും, മമ്മൂക്കയെയും, എന്നെയുമൊക്കെ പോലെയുള്ള ആളുകളല്ലെ അതിനൊരു നന്ദി പറയേണ്ടത്.

Prithviraj Sukumaran: കരുണാകരൻ സാർ അച്ഛനെ കെ.എസ്.എഫ്,ഡി.സി ചെയർമാൻ ആക്കുമ്പോൾ അച്ഛന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു; ഓർത്തെടുത്ത് പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരൻ, സുകുമാരൻImage Credit source: Facebook Prithviraj Sukumaran
Sumeesh T Unneen
Sumeesh T Unneen | Published: 03 Jul 2026 | 10:31 AM

സിനിമയിലും പുറത്തും എപ്പോഴും തൻ്റെ നിലപാടുകൾ പരസ്യമായി തുറന്നു പറയാൻ മടിയില്ലാത്ത താരമാണ് പൃഥ്വിരാജ്. നിലപാടുകൾ തുറന്നു പറയുന്നത് സിനിമാക്കാരുടെ രാഷ്ട്രീയമായി കണക്കാക്കും എന്നും പൊതുവെ സിനിമാ മേഖലയിലുള്ള ഒരു ധാരണയാണ്. എന്നാൽ കക്ഷി രാഷ്ട്രീയങ്ങൾക്ക് അപ്പുറം തൻ്റെ നിലപാടുകൾക്ക് പൃഥ്വിരാജ് പ്രാധാന്യം നൽകാറുണ്ട്. ഈ അടുത്ത കാലത്ത് സിനിമ മേഖലയെ ഇത്രയേറെ പരിഗണിച്ച മറ്റൊരു ബജറ്റ് തൻ്റെ ഓർമ്മയിൽ ഇല്ല എന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. അച്ഛൻ സുകുമാരൻ കെ.എസ്.എഫ്,ഡി.സി ചെയർമാൻ ആയിരുന്ന കാലത്തെ അദ്ദേഹത്തിൻ്റെ സ്വപ്നങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞു. ക്യു സ്റ്റുഡിയീസിന് നൽകിയ അഭിമുഖത്തിലാണ്. താരത്തിൻ്റെ പ്രതികരണം.

തൻ്റെ ഓർമ്മയിൽ സിനിമ വ്യവസായത്തെ ഇത്രത്തോളം പരിഗണിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല എന്ന് പൃഥ്വിരാജ് പറയുന്നു. “ഇത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. സിനിമക്കുള്ളിൽ നിൽക്കുന്ന, ലാലേട്ടനെയും, മമ്മൂക്കയെയും, എന്നെയുമൊക്കെ പോലെയുള്ള ആളുകളല്ലെ അതിനൊരു നന്ദി പറയേണ്ടത്. മറവിയിലാണ്ടുപോയ ജെ.സി ഡാനിയൽ എന്ന കലാകരന് ആദരവ് നൽകുകയാണ്. ഇപ്പോഴും ജെ.സി ഡാനിയൽ എന്ന് പറയുമ്പോൾ സെല്ലുലോയിഡ് സിനിമ എന്നാണ് ആളുകൾ ചിന്തിക്കുന്നത്. ചരിത്രത്തെ കുറിച്ച് നമ്മൾ എപ്പോഴും ബോധവാന്മാരാകണം” എന്നും പൃഥ്വിരാജ് പറയുന്നു.

മലയാള സിനിമയിലേക്ക് അടുത്ത ജനറേഷൻ വരാൻ വൈകി എന്നും അതിനാൽ യുവ കഥാപാത്രങ്ങൾ ഇപ്പോഴും തന്നെ തേടിയെത്തുന്നു എന്നും പൃഥ്വിരാജ് പറയുന്നു “എനിക്ക് 43 വയസായി. ഇപ്പോൾ വന്ന പുതിയ ജനറേഷൻ അഭിനേതാക്കൾക്ക് 23 വയസൊക്കെയാണ് പ്രായം. അതിനിടയിൽ ആരുമില്ല. അതുകൊണ്ടാണ് മുപ്പതുകളിലുള്ള കഥാപാത്രങ്ങൾ ഇപ്പോഴും എന്നെ തേടി വരുന്നത്.” തൻ്റെ ജനറേഷനിലെ അഭിനേതാക്കൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഇപ്പോഴുള്ളവർ അനുഭവിക്കരുത് എന്നാണ് തൻ്റെ ആഗ്രഹം എന്നും അവരാണ് ഇനി മലയാള സിനിമയെ മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്നും പൃഥ്വിരാജ് പറയുന്നു.

Also Read: Helen of Sparta : വെരി വെരി സോറി…. മദ്യപിച്ചിരുന്നു, എന്റെ ഭാഗത്ത് നിന്ന് വന്ന മിസ്റ്റേക്ക് ; വിശദീകരണവുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട

കരുണാകരൺ സാർ അച്ഛനെ കെ.എസ്.എഫ്,ഡി.സി ചെയർമാൻ ആക്കിയപ്പോൾ !
അച്ഛൻ ഒരു അക്കാഡമിഷൻ അയിരുന്നതുകൊണ്ട് തന്നെ ആ ചിട്ടയിലും രീതിയിലുമാണ് അദ്ദേഹം എല്ലാ കാര്യങ്ങളെയും സമീപിച്ചിരുന്നത് എന്ന് താരം പറയുന്നു. കരുണാകഫ്രൻ സാർ അച്ഛനെ കെ.എസ്.എഫ്,ഡി.സി ചെയർമൻ ആക്കിയപ്പോഴും അച്ഛൻ അതിനെ വളരെ അക്കാഡമിക്കായാണ് സമീപിച്ചത് എന്ന് പൃഥ്വിരാജ് ഓർത്തെടുക്കുന്നു.

“കലാഭവനിൽ നിന്നും ഓഫീസ് ചിത്രാഞ്ജലിയിലേക്ക് മാറ്റുകയാണ് അച്ഛൻ ആദ്യം ചെയ്തത്. അതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം എന്നതായിരുന്നു അച്ഛൻ്റെ കാഴ്ചപ്പാട്. തിയറ്റുകറുകൾ മാറ്റി നിർത്തിയാൽ കെ.എസ്.എഫ്,ഡി.സിയുടെ ഏറ്റവും വലിയ അസറ്റ് ചിത്രാഞ്ജലി സ്റ്റുഡിയോ ആണ് അവിടെ നിന്ന് വേണം പ്രവർത്തിക്കാൻ എന്ന ചിന്തയിലാണ് ഓഫീസ് അങ്ങോട്ടേക്ക് മാറ്റിയത്” ചിത്രാഞ്ജലിയെ കുറിച്ചും സി-ഡിറ്റിനെ കുറിച്ചുമെല്ലാം അദ്ദേഹത്തിന് വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്നും അതിൽ എല്ലാം ഒന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് കൃത്യമായ വിഷൻ ഉണ്ടായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.

English Summary

Known for his bold and outspoken nature, actor Prithviraj Sukumaran recently praised a government budget for its unprecedented support for the film industry. In an interview with Cue Studio, he emphasized his stance above party politics and recalled his father Sukumaran’s big dreams during his tenure as KSFDC Chairman.

Follow Us