Naslen: ‘സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചത്’; മോഹന്‍ലാലിനെപ്പറ്റി മിണ്ടാതെ നസ്ലെന്‍; അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ

ഹൃദയപൂര്‍വ്വം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും സംഗീതിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും നസ്ലെന്‍ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍, ചിത്രത്തിലെ നായിക മാളവിക മോഹനന്‍, സംഗീത് പ്രതാപ് എന്നിവരെ ടാഗ് ചെയ്താണ് നസ്ലെന്‍ തന്റെ സ്‌നേഹം പങ്കിട്ടത്.

Naslen: സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചത്; മോഹന്‍ലാലിനെപ്പറ്റി മിണ്ടാതെ നസ്ലെന്‍; അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ

Naslen Appreciates Hridayapoorvam

Published: 

09 Sep 2025 | 04:17 PM

ഓണം റിലീസായി തീയറ്ററുകളിൽ എത്തിയ സിനിമകളാണ് ലോകയും ഹൃദയപൂര്‍വ്വവും. രണ്ട് ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ആഗസ്റ്റ് 28 ന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ഹൃദയപൂര്‍വ്വവും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്.

ഇപ്പോഴിതാ മോഹൻലാൽ നായകനായി എത്തിയ ചിത്രം ​ഹൃദയപൂർവ്വത്തെയും നടനും സുഹൃത്തുമായ സംഗീത് പ്രതാപിനേയും അഭിനന്ദിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ലോകയിലെ നായകന്‍ നസ്ലെന്‍.ഹൃദയപൂര്‍വ്വം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും സംഗീതിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും നസ്ലെന്‍ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഹൃദയപൂര്‍വ്വം ഇപ്പോള്‍ കണ്ടിറങ്ങിയതേയുള്ളൂ. സിനിമ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ലൊരു ഫീല്‍ ഗുഡ് വൈബ് ആയിരുന്നു. സംഗീതേട്ടന്റെ അഭിനയം വളരെ മികച്ചതായിരുന്നു. സത്യം പറഞ്ഞാല്‍, നിങ്ങളെയൊര്‍ത്ത് അഭിമാനമുണ്ട് എന്നാണ് നസ്ലെന്‍ കുറിച്ചത്.

Naslen Instagram Story

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍, ചിത്രത്തിലെ നായിക മാളവിക മോഹനന്‍, സംഗീത് പ്രതാപ് എന്നിവരെ ടാഗ് ചെയ്താണ് നസ്ലെന്‍ തന്റെ സ്‌നേഹം പങ്കിട്ടത്. ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിൽ സംഗീത് എത്തുന്നുണ്ട്. മോഹന്‍ലാല്‍-സംഗീത് കോമ്പോയെ പ്രശംസിച്ച് നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. എന്നാൽ നസ്ലെന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മോഹന്‍ലാലിനെ പരാമര്‍ശിക്കുകയോ അദ്ദേഹത്തെ ടാഗ് ചെയ്യുകയോ ചെയ്യാത്തതിനെയാണ് ചിലർ വിമർ‌ശിക്കുന്നത്.

‘രണ്ട് സിനിമ വിജയിച്ചപ്പോഴേക്കും ഇത്രയ്ക്ക് അഹങ്കാരം ആയോ ,നായകനും സിനിമയുടെ പ്രധാന ഘടകവുമായ മോഹന്‍ലാലും ഡയറക്ടര്‍ സത്യന്‍ അന്തിക്കാടും സ്റ്റോറിയിലില്ല, ഒരു പരാമര്‍ശം പോലും ഇല്ല, മോഹന്‍ലാലിനെ ടാഗ് ചെയ്യാന്‍ മറന്നുവെന്നാണോ? ലോകയുടെ വിജയം ചെക്കന്റെ തലയ്ക്ക് പിടിച്ചുവോ? എന്നിങ്ങനെയാണ് ചിലര്‍ കമന്റായി രേഖപ്പെടുത്തുന്നത്. എന്നാൽ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് നസ്ലെന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി