AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Navya Nair On Actor Dileep: ‘ദിലീപേട്ടൻ്റെ ഒരു യെസ് കൊണ്ടാണ് താന്‍ സിനിമയിലെത്തിയത്..’ ആ സ്‌നേഹം ഇനിയും തുടരും; നവ്യ നായര്‍

Navya Nair Opens Up About Dileep: ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൻ്റെ പ്രിയ നടിയായ നവ്യാ നായർ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 2001 ലാണ് സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം റിലീസ് ചെയ്തത്. ആ സിനിമയിലെ നായകൻ ദിലീപ് ആയിരുന്നു. തമാശകളും വൈകാരിക മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കിയ കുടുംബചിത്രം ഇന്നും മലയാളികളെ വല്ലാതെ രസിപ്പിക്കുന്നു. 

Navya Nair On Actor Dileep: ‘ദിലീപേട്ടൻ്റെ ഒരു യെസ് കൊണ്ടാണ് താന്‍ സിനിമയിലെത്തിയത്..’ ആ സ്‌നേഹം ഇനിയും തുടരും; നവ്യ നായര്‍
Navya Nair, DileepImage Credit source: Facebook / Navya Nair, Dileep
Amal KV
Amal KV | Published: 16 Jul 2026 | 07:07 PM

ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൻ്റെ പ്രിയ നടിയായ നവ്യാ നായർ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 2001 ലാണ് സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം റിലീസ് ചെയ്തത്. ആ സിനിമയിലെ നായകൻ ദിലീപ് ആയിരുന്നു. തമാശകളും വൈകാരിക മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കിയ കുടുംബചിത്രം ഇന്നും മലയാളികളെ വല്ലാതെ രസിപ്പിക്കുന്നു. തന്റെ ആദ്യ സിനിമയിലേക്കുള്ള കടന്നുവരുവിനെ പറ്റിയും അതിൽ ദിലീപ് വഹിച്ച പങ്കിനെപ്പറ്റിയും ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് നവ്യ നായർ. വിസിറ്റർ എന്ന പുതിയ സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങിലാണ് ദിലീപിനെ വേദിയിലിരുത്തിക്കൊണ്ട് നടി മനസ്സ് തുറന്നത്.

ഇഷ്ടമെന്ന സിനിമയിലൂടെ താൻ അഭിനയരംഗത്തേക്ക് കടന്നു വന്നത് ദിലീപിന്റെ കൂടി സഹായത്തോടെയാണ് എന്നാണ് നവ്യ പറയുന്നത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ ‘ഇഷ്ടമെന്ന സിനിമയിലൂടെ താൻ അഭിനയരംഗത്തേക്ക് കടന്നു വന്നപ്പോൾ അത് സാധ്യമായത് ദിലീപേട്ടന്റെ കൂടി ഒരു യെസ് കൊണ്ടാണ്. അതുകൊണ്ടാണ് മുതുകുളം എന്ന പറയുന്ന ഒരു നാട്ടിൽ നിന്ന് ഇപ്പോൾ പേര് പറഞ്ഞാൽ അറിയാവുന്ന നിലയിലേക്ക് എത്തിപ്പെടാൻ സാധിച്ചത്. അന്ന് താൻ ദിലീപിന്റെ കാലു തൊട്ട് വന്ദിച്ചിട്ടാണ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അവിടെ നിന്ന് പോന്നത്. അന്നുമുതൽ ഇന്നുവരെ ഉള്ള ബഹുമാനം എല്ലാകാലത്തും തുടരും. ആ സ്നേഹവും ബഹുമാനവും എന്നും തിരിച്ചു തന്നിട്ടുള്ള സഹപ്രവർത്തകനാണ് ദിലീപ്’ എന്നും നവ്യ പറഞ്ഞു.

Also Read: ദിലീപല്ല, ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പിന്റെ തലവന്‍ അജു വര്‍ഗീസ്!

ഒരുകാലത്ത് മലയാളികളുടെ ഇഷ്ട കോംബോ ആയിരുന്നു നവ്യാ നായരും ദിലീപും. ഇരുവരും ഒന്നിച്ച ഒന്നിലധികം സിനിമകൾ ഇപ്പോഴും എവർഗ്രീൻ ആയി മലയാളി പ്രേക്ഷക മനസ്സുകളിൽ തുടരുകയാണ്. നവ്യയുടെ രണ്ടാമത്തെ സിനിമയും ദിലീപിനൊപ്പം ആയിരുന്നു. 2002ൽ പുറത്തിറങ്ങിയ മഴത്തുള്ളി കിലുക്കം ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഒരു ഐക്കോണിക്ക് ചിത്രമായി മാറിയ കല്യാണരാമനിലും ഇവർ ഇരുവരും തന്നെയായിരുന്നു നായികയും നായകനും. കുഞ്ഞിക്കൂനൻ, പട്ടണത്തിൽ സുന്ദരൻ, പാണ്ടിപ്പട തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

തനിക്ക് ഏറെ ഇഷ്ടമുള്ള നായികമാരിൽ ഒരാളാണ് നവ്യ എന്നും തങ്ങൾ ഒരുമിച്ച് അഭിനയിച്ച ഏകദേശം എല്ലാ സിനിമകളും വൻ വിജയമായി തീർന്നിട്ടുണ്ടെന്ന് എന്നും ദിലീപ് വേദിയിൽ പറഞ്ഞു. മിക്ക സിനിമകളും 150 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ ഓടിയിട്ടുണ്ട്. നവ്യ കൂടി അഭിനയിക്കുന്ന ഒരു പടത്തിന്റെ പൂജയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ദിലീപ് പറഞ്ഞു. ധ്യാൻ ശ്രീനിവാസനാണ് വിസിറ്റർ എന്ന സിനിമയിൽ നായകനായി എത്തുന്നത്. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നീതു മാത്യു ആണ്.

Emglish Summary

Navya Nair, a beloved Malayalam actress, made her entry into the film industry with the movie Ishtam. Directed by Sibi Malayil, Ishtam was released in 2001 and starred Dileep as the male lead. This family film, which blends humor with emotional moments, continues to entertain Malayali audiences to this day. Navya Nair has now opened up about her debut in the film and the role Dileep played in it.

Follow Us