Nikhila Vimal: ജീവിതത്തിൽ തന്നെ ഒരുപാട് സ്ട്രെസ്സുണ്ട്, ഇനി പ്രണയത്തിൻ്റെ സ്ട്രെസ്സ് കൂടി താങ്ങാൻ വയ്യ; റിലേഷൻഷിപ്പിനെക്കുറിച്ച് നിഖില വിമൽ

Nikhila Vimal Shares Fun 'Hello Kadhal' Memories and Candid Views on Relationships: ഒരു ദിവസം വലിയ സ്നേഹവും പ്രണയവും ഒക്കെ പ്രകടിപ്പിക്കും. അടുത്ത ദിവസം തമ്മിൽ വലിയ വഴക്കുകും. ഇതാണ് പല ബന്ധങ്ങളിലും കാണുന്നത്. ഒരുപക്ഷേ.വഴക്കിടുന്നതാണ് താൻ മിക്കപ്പോഴും കാണാറുള്ളത് എന്നതുകൊണ്ടാകാം അങ്ങനെയൊരു തോന്നാൽ എന്നും നിഖില പറയുന്നു. ജീവിതത്തിൽ ഇപ്പോൾ തന്നെ ഒരുപാട് സ്ട്രെസ്സും പ്രശ്നങ്ങളുമുണ്ട്. അതിനിടയിൽ ഒരു റിലേഷൻഷിപ്പിൻ്റെ സ്ട്രെസ്സ് കൂടി താങ്ങാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി

Nikhila Vimal: ജീവിതത്തിൽ തന്നെ ഒരുപാട് സ്ട്രെസ്സുണ്ട്, ഇനി പ്രണയത്തിൻ്റെ സ്ട്രെസ്സ് കൂടി താങ്ങാൻ വയ്യ; റിലേഷൻഷിപ്പിനെക്കുറിച്ച് നിഖില വിമൽ

നിഖില വിമൽ

Published: 

29 Nov 2026 | 01:07 PM

തൻ്റേതായ നിലപാടുകളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ആര്യ നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഹലോ കാതലി’ൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ബിഹൈൻഡ്‌വുഡ്‌സ് മാക്സിന് നൽകിയ അഭിമുഖത്തിൽ പ്രണയബന്ധങ്ങളെക്കുറിച്ചും ചിത്രത്തിൽ നടൻ ആര്യയോടൊപ്പമുള്ള അനുഭവത്തെ കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ താരം. അഭിമുഖത്തിൽ അവതാരകയുറ്റെ ചോദ്യത്തിന് മറുപടിയായാണ് റിലേഷൻഷിപ്പുകളെ കുറിച്ചുള്ള തൻ്റെ നിലപാട് അൽപ്പം നർമ്മ കൂടി കലർത്തി താരം വ്യക്തമാക്കുന്നത്

‘ഹലോ കാതൽ’ ഡിസംബർ നാലിനാണ് തിയേറ്ററുകളിലെത്തുന്നത്.

പ്രണയബന്ധങ്ങളെക്കുറിച്ച് ഉപദേശം നൽകാൻ താൻ ആളല്ലെന്ന എന്നാണ് നിഖിലാ വിമൽ പറയുന്നത്. താൻ റിലേഷനിപ്പിലല്ല എന്നും, പ്രണയിക്കുന്നവർക്കല്ലേ അക്കാര്യത്തിൽ ഉപദേശം നൽകാൻ കഴിയൂ എന്നും താരം തമാശയായി ചോദിക്കുന്നു. പ്രണയിക്കണം എന്ന് ഇടക്കെങ്കിലും തോന്നാറില്ലേ എന്നായി പിന്നീട് അവതാരകയുടെ ചോദ്യം. ചിലപ്പോഴൊക്കെ അങ്ങനെ ഒരു ആഗ്രഹം തോന്നാറുണ്ടെങ്കിലും സുഹൃത്തുക്കളുടെ അനുഭവങ്ങൾ കാണുമ്പോൾ വേണ്ടെന്ന് തോന്നാറുണ്ട് എന്നും താരം തുറന്നുപറയുന്നു.

ഒരു ദിവസം വലിയ സ്നേഹവും പ്രണയവും ഒക്കെ പ്രകടിപ്പിക്കും. അടുത്ത ദിവസം തമ്മിൽ വലിയ വഴക്കുകും. ഇതാണ് പല ബന്ധങ്ങളിലും കാണുന്നത്. ഒരുപക്ഷേ.വഴക്കിടുന്നതാണ് താൻ മിക്കപ്പോഴും കാണാറുള്ളത് എന്നതുകൊണ്ടാകാം അങ്ങനെയൊരു തോന്നാൽ എന്നും നിഖില പറയുന്നു. ജീവിതത്തിൽ ഇപ്പോൾ തന്നെ ഒരുപാട് സ്ട്രെസ്സും പ്രശ്നങ്ങളുമുണ്ട്. അതിനിടയിൽ ഒരു റിലേഷൻഷിപ്പിൻ്റെ സ്ട്രെസ്സ് കൂടി താങ്ങാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

Also Read: Hail Mary Movie: ‌കുത്തനെ കൂടി കളക്ഷൻ! ഇതിനകം വാരിയത് കോടികൾ, തിയേറ്ററിൽ ഹിറ്റടിച്ച് ഹെയ്ൽ മേരി

ആര്യയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം

നടൻ ആര്യയോടൊപ്പം പ്രവർത്തിക്കാനായത് രസകരമായ അനുഭവമായിരുന്നു എന്ന് നിഖില പറയുന്നു. നേരത്തെ അനന്തൻകാട് എന്ന സിനിമയിൽ ഇരുവരും ഭാഗമായിരുന്നെങ്കിലും ഇരുവർക്കും തമ്മിൽ കോംപിനേഷൻ ഉണ്ടായിരുന്നില്ല എന്നതിനാൽ ഷൂട്ടിംഗ് സെറ്റിൽ വെച്ച് കണ്ടുമുട്ടിയിരുന്നില്ല; ആ ചിത്രത്തിൻ്റെ പ്രൊമോഷൻ സമയത്താണ് കണ്ടത്. ആര്യയുടെ കൂടെയുള്ളപ്പോൾ ഒരിക്കലും ബോറടിക്കില്ലെന്നും, നടനായും നിർമ്മാതാവായും വലിയ സ്ട്രെസ്സ് ഉണ്ടായിരുന്നിട്ടും സെറ്റിലുള്ള എല്ലാവരെയും വളരെ കംഫർട്ടബിളായി കൊണ്ടുപോകാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നും നിഖില വ്യക്തമാക്കി.

സിനിമ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കാനായി രസകരമായ ഫോട്ടോഷൂട്ടുകളും പ്രൊമോഷൻ പരിപാടികളും ആര്യ തന്നെയാണ് മുൻകൈ എടുത്ത് പ്ലാൻ ചെയ്തതെന്നും താരം പറഞ്ഞു. [07:19]. സഹതാരങ്ങളെ റേറ്റ് ചെയ്യുന്ന സെഗ്‌മെന്റിൽ ആര്യയ്ക്ക് പത്തിൽ 9.5 മാർക്കാണ് നിഖില നൽകിയത്. ഷൂട്ടിംഗിന് ശേഷവും ആര്യയുമായി നല്ല സൗഹൃദം തുടരാൻ സാധിക്കുന്നുണ്ട്. ആര്യയ്ക്കും ഭാര്യ സയേഷയ്ക്കിം ഒപ്പം എല്ലാവരും ഒരുമിച്ച് ഡിന്നറിന് പോകാറുണ്ടായിരുന്നു എന്നും നിഖില കൂട്ടിച്ചേർത്തു.

English Summary

Promoting her upcoming Tamil film ‘Hello Kadhal’, Nikhila Vimal humorously said life already has enough stress without adding relationship stress, while praising co-star Arya’s friendly nature and rating him 9.5/10.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ