AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bethlehem Kudumba Unit: വീണ്ടും മുണ്ടുടുത്ത് നിവിന്‍ പോളി; ബത്‌ലഹേം കുടുംബ യൂണിറ്റ് ഓണത്തിനെത്തും, ഫസ്റ്റ് ലുക്ക് പുറത്ത്

Nivin Pauly's Bethlehem Kudumba Unit movie: നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ആദ്യചിത്രം, ഗിരീഷ് എ.ഡിയും നിവിനും ഒന്നിക്കുന്ന ആദ്യചിത്രം, ഭാവന സ്റ്റുഡിയോസും നിവിനും ഒന്നിക്കുന്ന ആദ്യചിത്രം എന്നീ പ്രത്യേകതകളും സിനിമയ്ക്ക് ഉണ്ട്. ഫസ്റ്റ് ലുക്ക് തരുന്ന സൂചന അനുസരിച്ച് ചെറുപ്പക്കാരെയും കുടുംബപ്രേക്ഷരെയും തീയേറ്ററിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഫീല്‍ ഗുഡ് പടം പ്രതീക്ഷിക്കാം. മുണ്ടുടുത്ത നിവിന്‍ പോളിയോടുള്ള മലയാളികളുടെ ഇഷ്ടം പിന്നെ എടുത്ത് പറയേണ്ടതില്ലല്ലോ?

Bethlehem Kudumba Unit: വീണ്ടും മുണ്ടുടുത്ത് നിവിന്‍ പോളി; ബത്‌ലഹേം കുടുംബ യൂണിറ്റ് ഓണത്തിനെത്തും, ഫസ്റ്റ് ലുക്ക് പുറത്ത്
Bethlehem Kudumba UnitImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 06 Jun 2026 | 04:49 PM

നിവിൻ പോളി, ഗിരീഷ് എ.ഡി, മമിത ബൈജു, ഭാവന സ്റ്റുഡിയോസ്… കേൾക്കുമ്പോൾ തന്നെ സിനിമാപ്രേമികൾക്ക് ആവേശം നൽകുന്ന ഈ ഹിറ്റ് കൂട്ടുകെട്ടിന്റെ ബിഗ് പ്രോജക്റ്റിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം വരാനിരിക്കുന്ന ഓണത്തിന് തിയേറ്ററുകളിലെത്തും.

സിനിമയുടെ ആകാംഷ കൂട്ടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഇരുനില വീടിന്റെ ബാൽക്കണിയിൽ മുഖത്ത് ചെറു പുഞ്ചിരിയോടെ എന്തിനെയോ നോക്കി നിൽക്കുന്ന നിവിൻ പോളിയും നായിക മമിത ബൈജുവുമാണ് പോസ്റ്ററിലുള്ളത്. ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള പ്രതിഭകൾ ഒന്നിക്കുന്നതു കൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ നോക്കിക്കാണുന്നത്.

നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ആദ്യചിത്രം, ഗിരീഷ് എ.ഡിയും നിവിനും ഒന്നിക്കുന്ന ആദ്യചിത്രം, ഭാവന സ്റ്റുഡിയോസും നിവിനും ഒന്നിക്കുന്ന ആദ്യചിത്രം എന്നീ പ്രത്യേകതകളും സിനിമയ്ക്ക് ഉണ്ട്. ഫസ്റ്റ് ലുക്ക് തരുന്ന സൂചന അനുസരിച്ച് ചെറുപ്പക്കാരെയും കുടുംബപ്രേക്ഷരെയും തീയേറ്ററിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഫീല്‍ ഗുഡ് പടം പ്രതീക്ഷിക്കാം. മുണ്ടുടുത്ത നിവിന്‍ പോളിയോടുള്ള മലയാളികളുടെ ഇഷ്ടം പിന്നെ എടുത്ത് പറയേണ്ടതില്ലല്ലോ?

ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റെന്ന് വിശേഷിപ്പിക്കാവുന്ന പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്. അതുപോലെ തന്നെയാണ് നിവിന്‍ പോളിയുടെ കാര്യവും. സര്‍വ്വംമായ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ആരാധകരെ വീണ്ടും ആവേശത്തിലാക്കുകയാണ് പുതിയ ചിത്രവും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എന്ന നിലയിലും വലിയ ഹൈപ്പാണ് അനൗണ്‍സ് ചെയ്തത് മുതല്‍ ലഭിക്കുന്നത്. ഒരുപിടി എണ്ണം പറഞ്ഞ മികച്ച ചിത്രങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് ഉള്ള ബാനറാണല്ലോ ഭാവന സ്റ്റുഡിയോസ്.

ഈ വര്‍ഷം ജനുവരി ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇക്കഴിഞ്ഞ മെയ് ആദ്യവാരം ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. പാക്ക് അപ്പ് ചിത്രം അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച അന്നുമുതലേ അടുത്ത അപ്‌ഡേറ്റിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എ.ഡിയും കിരണ്‍ ജോഷിയും ചേര്‍ന്നാണ്. വിഷ്ണു വിജയ് ആണ് സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജ്മല്‍ സാബുവും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയ വലിയൊരു താരനിരയും സിനിമയില്‍ അണിനിരക്കുന്നു.

English Summary

The new movie Bethlehem Kudumba Unit, starring Nivin Pauly is set release on this Onam. The project marks first ever combo of between Nivin Pauly and director Girish A.D. And the Mamitha Baiju plays the feme lead. The movie is produced by Fahad Fasil, Dileesh Pothen and Syam Pushkaran under the banner of Bhavana studios.

Follow Us