AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Movie Release 2026: താരപുത്രിയുടെ അരങ്ങേറ്റവും യുവ നായകന്മാരുടെ തേരോട്ടവും! ഓണം ചിത്രം ആര് തൂക്കും?

Onam Movie Release 2026: തന്നെ ഓണത്തിനോട് അനുബന്ധിച്ച് എല്ലാവർഷവും ചില സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അത്തരത്തിൽ ഇത്തവണയും ഓണക്കാലം കൂടുതൽ കളർ ആക്കുന്നതിന് ഒരുപിടി മികച്ച ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്.. പ്രേക്ഷകരെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ആ സിനിമകളും അവയുടെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ആണ് ഈ ലേഖനത്തിൽ..........

Onam Movie Release 2026: താരപുത്രിയുടെ അരങ്ങേറ്റവും യുവ നായകന്മാരുടെ തേരോട്ടവും! ഓണം ചിത്രം ആര് തൂക്കും?
Onam Release MoviesImage Credit source: Social Media
Ashli C
Ashli C | Published: 28 Jul 2026 | 01:33 PM

ഓണം എന്നത് മലയാളികൾക്ക് ആഘോഷങ്ങളുടെ വേളയാണ് സദ്യയും ഓണക്കോടിയും ഒത്തുചേരലുകളും മാത്രമല്ല നല്ല കിടിലൻ സിനിമ കാണലും ഓണം ആഘോഷത്തിന്റെ ഭാഗമാണ്. അതിനാൽ തന്നെ ഓണത്തിനോട് അനുബന്ധിച്ച് എല്ലാവർഷവും ചില സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അത്തരത്തിൽ ഇത്തവണയും ഓണക്കാലം കൂടുതൽ കളർ ആക്കുന്നതിന് ഒരുപിടി മികച്ച ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്.. പ്രേക്ഷകരെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ആ സിനിമകളും അവയുടെ റിലീസ് തീയതിയും മറ്റു വിവരങ്ങളും ആണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തുടക്കം

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തുടക്കം. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. കൂടാതെ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് ഏഴിനാണ് സിനിമ തീയറ്ററുകളിൽ പ്രദർശനത്തിനായി എത്തുക.

ALSO READ:ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി

ഖലീഫ

നടൻ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി മാസ് സിനിമകളുടെ സംവിധായകനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ മോഹൻലാലും ടോവിനോ തോമസും പദാന കഥാപാത്രങ്ങളെ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മാളവിക ശർമയാണ് ചിത്രത്തിലെ നായിക അസ്സലായവളെ എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു. മാസ്സ് എന്റർടൈനറായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ഖലീഫ ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുക.

ഐ ആം ഗെയിം

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ നായിക വേഷത്തിലെത്തുന്ന മാസ് ആക്ഷൻ ചിത്രമാണ് ഐ ആം ഗെയിം. പ്രേക്ഷകർക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലും കഥാപാത്രത്തിലുമാണ് ഈ സിനിമയിലെത്തുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം ഇസ്മായിൽ അബൂബക്കറും സജീർബാബയും ചേർന്നാണ്. ഈ സിനിമ ഓഗസ്റ്റ് 20നാണ് തിയേറ്ററിൽ എത്തുന്നത്

ബത്ലഹേം കുടുംബയൂണിറ്റ്

നിവിൻ പോളിയും മമിതാ ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫീൽ ​ഗുഡ് കോമഡി റൊമാൻസ് ചിത്രമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ശ്യാം പുഷ്കരൻ എന്നിവർ നിർമ്മിച്ച ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 21ന് തിയേറ്ററുകൾ എത്തും.

ENGLISH SUMMARY

This time too, a handful of great films are gearing up for release to make the Onam season more colorful. This article includes those films that the audience is eagerly waiting for, their release dates, and other information.

Follow Us