Pearle Maaney : ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി
Pearle Maaney reaction on controversy : ഒടുവിൽ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താൻ ഇട്ട പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകവെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഫെയിൽഡ് ഫിലീം മേക്കർ എന്ന തന്റെ പരാമർശം വളരെ തെറ്റായി പോയി എന്നും ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും പേളി പറയുന്നു.
ഒടുവിൽ വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താൻ ഇട്ട പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകവെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഫെയിൽഡ് ഫിലീം മേക്കർ എന്ന തന്റെ പരാമർശം വളരെ തെറ്റായി പോയി എന്നും ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും പേളി പറയുന്നു. തന്റെ യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വിവാദങ്ങൾക്ക് പേളി മറുപടി നൽകിയിരിക്കുന്നത്.
ഫെയിൽഡ് ഫിലിം മേക്കർ
തന്റെ പോസ്റ്റിനെ വിമർശിച്ച വ്യക്തിയെ ‘ഫെയിൽഡ് ഫിലിം മേക്കർ’ എന്ന് വിളിച്ചത് വലിയ തെറ്റായിരുന്നുവെന്നും ആ വ്യക്തിയോട് മാപ്പ് ചോദിക്കുന്നു എന്ന് വീഡിയോയിൽ പറഞ്ഞ പേളി വിഷയത്തിൽ തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു. തനിക്കെതിരെ പത്ത് പേജ് പോസ്റ്റ് എഴുതിയ ആളെയാണ് താൻ മറുപടിയിൽ ഉദ്ദേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അച്ഛനായ സംവിധായകൻ സിബി മലയിൽ സാറിനെയാണ് താൻ ഉദ്ദേശിച്ചതെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഇത്തരത്തിലേക്ക് കാര്യങ്ങൾ പോയപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. താൻ സിബി മലയിൽ സാറിന്റെ വലിയൊരു ആരാധികയാണെന്നും, അദ്ദേഹത്തെക്കുറിച്ച് സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു കാര്യം ചിന്തിക്കില്ലെന്നും പേളി തന്റെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
Also Read: കൈയ്യിലിരുപ്പ് കൊണ്ട് ചീത്തകേട്ടതിന് നമ്മൾ എന്ത് ചെയ്യാനാ, ധ്യാന്റെ ഒറ്റ ഡയലോഗിൽ മസ്താനി കരഞ്ഞു പോയി
അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആ പോസ്റ്റിട്ട വ്യക്തിയെ പരാജയപ്പെട്ട ചലച്ചിത്രകാരൻ എന്ന് വിളിച്ചത്. അത് വളരെ വലിയൊരു തെറ്റാണ് നമ്മളാരും അങ്ങനെ വിളിക്കാൻ പാടില്ല. ഒരാളെ പരാജയപ്പെട്ടവൻ എന്ന് വിളിക്കാൻ നമ്മൾ ആരുമല്ല. തന്റെ മാതാപിതാക്കൾ അങ്ങനെയല്ല തന്നെ വളർത്തിയത്. എന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയൊരു പിഴവാണത്. അങ്ങനെ വിളിച്ചതിൽ അദ്ദേഹത്തോട് ഈ അവസരത്തിൽ ഹൃദയം തുറന്ന് മാപ്പ് ചോദിക്കുന്നു. ഇങ്ങനെയായിരുന്നു പേളിയുടെ വാക്കുകൾ.
ഉദ്ദേശിച്ചത് സിബി മലയിലിനെ അല്ല
അദ്ദേഹത്തിന്റെ അച്ഛൻ നമ്മളെല്ലാവരും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ സിബി മലയിൽ സാറാണ്. ഞാൻ സാറിന്റെ വലിയൊരു ആരാധികയാണ്. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഈ ഒരു കാര്യമാണ്. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലാണ് കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടത്. അദ്ദേഹത്തെ അല്ല താൻ വിമർശിച്ചത്. വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അക്കാര്യം എനിക്ക് വ്യക്തമാക്കിയേ പറ്റൂ. എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ എഴുതിയ ആ വ്യക്തിക്ക് മറുപടിയായാണ് ഞാൻ സ്റ്റോറി ഇട്ടത്. പക്ഷേ അതിലേക്ക് സിബി മലയിൽ സാറിന്റെ പേര് എങ്ങനെ വന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇതെങ്ങനെ വിശദീകരിക്കും എന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു. വീണ്ടുമൊരു പോസ്റ്റിട്ടാൽ വിവാദം കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുമോ എന്ന് കരുതിയാണ് കുറച്ചു ദിവസം പ്രതികരിക്കാതിരുന്നത് എന്നും പേളി വീഡിയോയിൽ പറയുന്നു.
English Summary
Pearle Maaney has finally come forward to address the controversies. A remark she made while replying to a comment on a post regarding the student protests in Delhi had sparked significant controversy. Pearle admits that her comment referring to someone as a “failed filmmaker” was completely wrong and acknowledges that such a remark should never have come from her.