AMMA Controversy: ശ്വേതാ മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്ത് തുടരണോ? വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അഭിപ്രായ സർവ്വേ

AMMA Controversy: അമ്മ അധ്യക്ഷയായി ശ്വേതാമേനോൻ തുടരണമോ അതോ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് പോകണമോ എന്നാണ് അഭിപ്രായ സർവേ എടുത്തത്. അതിൽ 90 ശതമാനം അംഗങ്ങളും തിരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യപ്പെടുന്നത് 120 ഓളം അംഗങ്ങൾ മാത്രമാണ് ഗ്രൂപ്പിൽ ഉള്ളത്. ഈ ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...........

AMMA Controversy: ശ്വേതാ മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്ത് തുടരണോ? വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അഭിപ്രായ സർവ്വേ

Shwetha Menon

Published: 

26 Jul 2026 | 02:31 PM

താര സംഘടനയായ അമ്മയിലെ തർക്കം അവസാനിക്കുന്നില്ല. വിഷയത്തിൽ കുറ്റാരോപിതരായവർ മാറിനിൽക്കരുതെന്നാണ് മാല പാർവതി ആഹ്വാനം ചെയ്യുന്നത്. പെൺമക്കൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. പിന്തുണ നൽകിയാൽ നയിക്കാൻ വലിയ സംഘം വരുമെന്നും മാല പാർവതി പറയുന്നു. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഇനി ശ്വേതാ മേനോൻ തുടരരുത് എന്നും തിരഞ്ഞെടുപ്പ് വീണ്ടും വേണമെന്നും ആണ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. അമ്മയിലെ വാക്കുപോരുകൾ രൂക്ഷമാകുന്നതിനിടയിലാണ് നടി ശ്വേതാ മേനോന് എതിരെ സ്ത്രീകൾ തന്നെ പടയൊരുക്കുന്നത്.

മുതിർന്ന രണ്ട് അംഗങ്ങളോട് താൻ സംസാരിച്ചു‌….

ഇതിനായി പെൺമക്കൾ എന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആ നേതൃത്വത്തിലാണ് ശ്വേതാ മേനോന് എതിരെയുള്ള കരുക്കൾ നീക്കുന്നത്. അമ്മ അധ്യക്ഷയായി ശ്വേതാമേനോൻ തുടരണമോ അതോ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് പോകണമോ എന്നാണ് അഭിപ്രായ സർവേ എടുത്തത്. അതിൽ 90 ശതമാനം അംഗങ്ങളും തിരഞ്ഞെടുപ്പ് വേണമെന്നാണ് ആവശ്യപ്പെടുന്നത് 120 ഓളം അംഗങ്ങൾ മാത്രമാണ് ഗ്രൂപ്പിൽ ഉള്ളത്. ഈ ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുറ്റാരോപിതർ മാറിനിൽക്കരുതെന്നും മുതിർന്ന രണ്ട് അംഗങ്ങളോട് താൻ സംസാരിച്ചു എന്നും മാലാപാർവതി അവകാശപ്പെടുന്നു.

ALSO READ:വില 45 കോടി ! ആരെയും അമ്പരപ്പിക്കും ജനനായകനിലെ നായികയുടെ വീട്

ഇപ്പോഴത്തെ ഈ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ നയിക്കാൻ വലിയ സംഘം തന്നെ നിരയിലേക്ക് എത്തുമെന്നും മാലാപാർവ്വതി ഗ്രൂപ്പിൽ അവകാശപ്പെടുന്നുണ്ട് ഉഷാ ഹസീന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ് ആരംഭിച്ചത്. എന്നാൽ അധ്യക്ഷസ്ഥാനത്തിൽ നിന്നും താൻ പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് ശ്വേതാ മേനോൻ. തന്റെ യുദ്ധം ഹേമ കമ്മിറ്റിയിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോട് മാത്രമാണ് എന്നും കഴിഞ്ഞ അമ്മ മീറ്റിങ്ങിൽ തന്നെ അവർ അതിക്രമിച്ചു പുറത്താക്കുവാനായി ശ്രമം നടത്തി.

അവർക്കെതിരെയുള്ള തന്റെ പോരാട്ടം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. അവരുടെ ഇരകളെ താനെന്നും ചേർത്തുപിടിച്ചിട്ടുണ്ട്. അതൊരിക്കലും മാധ്യമ നേടാനും അല്ലെങ്കിൽ തനിക്ക് വ്യക്തിപരമായി എന്തെങ്കിലും നേട്ടങ്ങൾക്കോ വേണ്ടിയല്ല. അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് താൻ ചോദ്യം ഉയർത്തിയപ്പോൾ അതിന് മറുപടി പറയുന്നതിനുപകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഉണ്ടായത്. താൻ ഉയർത്തുന്ന യഥാർത്ഥ വിഷയങ്ങളെ മറച്ചുവെക്കുന്നതിനു വേണ്ടി തന്നെക്കുറിച്ച് എല്ലാ കഥകൾ മെനയുകയാണ് എന്നും ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ ഇതിനോടകം കുറിച്ചിരുന്നു.

കൂടാതെ തനിക്ക് എതിരെ ഉയർന്ന ബിജെപി ബന്ധത്തെക്കുറിച്ചും ശ്വേതാമേനോൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ ഭരണം നേടാൻ തന്റെ സഹായം വേണം എന്ന് പറയുന്നതിലെ ലോകകപ്പ് തനിക്ക് മനസ്സിലാകുന്നില്ല എന്നും താൻ ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണെങ്കിൽ അത് പുറത്ത് പറയുന്നതിന് ആരെയും ഭയക്കണം എന്നും ശ്വേതാ മേനോൻ ചോദിച്ചിരുന്നു.

ENGLISH SUMMARY

The majority of the group members are of the opinion that Shweta Menon should not continue as the president of AMMA and that new elections should be held. Amidst the escalating spats within AMMA, women themselves are taking up arms against actress Shweta Menon.

Follow Us
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി