AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Osama Bin Laden Hit List: ബിൻലാദൻ ഇന്ത്യയെയും ലക്ഷ്യമിട്ടു, സിഐ രഹസ്യ റിപ്പോർട്ട്

Osama Bin Laden Latest Hit List India: അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ ക്യാമ്പുകളിൽ യുഎസ് മിസൈൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ബിൻ ലാദൻ അമേരിക്കക്കും, യുകെക്കും എതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാൻ, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നിവയും ബിൻലാദൻ്റെ ലക്ഷ്യങ്ങളായിരുന്നു. എന്നാൽ ഇന്ത്യയിൽ ആക്രമണം ഏവിടെയെന്നോ ഏങ്ങനെയെന്നോ തുടങ്ങിയ വിവരങ്ങളില്ല.

Osama Bin Laden Hit List: ബിൻലാദൻ ഇന്ത്യയെയും ലക്ഷ്യമിട്ടു, സിഐ രഹസ്യ റിപ്പോർട്ട്
ഒസാമ ബിൻലാദൻImage Credit source: File Image / TV9 Network
Arun Nair
Arun Nair | Published: 13 Sep 2026 | 10:56 AM

വാഷിംഗ്ടൺ: ഒസാമ ബിൻ ലാദൻ ഇന്ത്യയെയും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐയുടെ റിപ്പോർട്ട്. 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച്, ബിൻ ലാദനുമായി ബന്ധപ്പെട്ട 70-ലധികം പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകൾ സിഐഎ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു, ഇതിലാണ് ബിൻലാദൻ്റെ ആക്രമണ ലക്ഷ്യങ്ങളെ പറ്റി പരാമർശിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാൻ, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നിവയും ബിൻലാദൻ്റെ ലക്ഷ്യങ്ങളായിരുന്നു. എന്നാൽ ഇന്ത്യയിൽ ആക്രമണം ഏവിടെയെന്നോ ഏങ്ങനെയെന്നോ തുടങ്ങിയ വിവരങ്ങളില്ല.

അമേരിക്ക നടത്തിയ മിസൈൽ ആക്രമണങ്ങൾ

അഫ്ഗാനിലെ അൽഖ്വയ്ദയുടെ ത്രീവ്രവാദ ക്യാമ്പുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ബിൻ ലാദനും കൂട്ടാളികളും രക്ഷപ്പെട്ടിരുന്നു, എന്നാൽ ഇവരുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായിരുന്നില്ലെന്നും ഇത് മൂലം ഇവർ ആശയ വിനിമയം നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. . ഏകദേശം 60-ലധികം രാജ്യങ്ങളിലുള്ള തങ്ങളുടെ അനുയായികളെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ ബിൻ ലാദന് സാധിക്കുമെന്നും സിഐഎ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി രേഖകളിൽ വ്യക്തമാക്കുന്നു.

Also Read: ഇന്ത്യയുമായുള്ള ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍

പിന്നീടും മുന്നറിയിപ്പുകൾ

കൂടാതെ വിവിധ ഭീകരാക്രമണ സാധ്യതകളെ കുറിച്ച് 1998 മുതൽ 2001 വരെ അന്നത്തെ യുഎസ് പ്രസിഡൻ്റുമാരായിരുന്ന ബിൽ ക്ലിൻ്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവർക്ക് സിഐഎ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നതായി പുതിയ രേഖകൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിലെ അൽ-ഖ്വയ്ദ ക്യാമ്പുകളിൽ യുഎസ് മിസൈൽ ആക്രമണം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ബിൻ ലാദൻ അമേരിക്കക്കും, യുകെക്കും എതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം

2001 സെപ്റ്റംബർ 19-ന് അൽ-ഖ്വയ്ദയുടെ ത്രീവ്രവാദികൾ നാല് അമേരിക്കൻ വിമാനങ്ങൾ റാഞ്ചി. രണ്ട് ജെറ്റുകൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചു കയറ്റുകയായിരുന്നു, ഇത് അംബരചുംബികളായ ആ ഇരട്ട കെട്ടിടങ്ങളുടെ പൂർണ്ണമായ തകർച്ചയ്ക്ക് കാരണമായി. മൂന്നാമത്തെ ജെറ്റ് അമേരിക്കൻ പ്രതിരോധ ഏജൻസിയായ പെൻ്റഗണിൽ ഇടിച്ചിറക്കി, അതേസമയം വൈറ്റ് ഹൗസിനെ ലക്ഷ്യം വച്ചതായി കരുതപ്പെടുന്ന നാലാമത്തെ ജെറ്റ് യാത്രക്കാരുടെ ആക്രമണത്തെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ ഇടിച്ചിറക്കുകയും ചെയ്തു.

English Summary

Osama Bin Laden were planned launch attack also in India along with few Asian country’s Such as Pakistan, Egypt, Kuwait, Saudi Arabia, Yemen, Uganda and Nigeria.

Follow Us