Rahu Ketu Transit: ഈ രാശികൾ പഴയ കടങ്ങൾ വീട്ടും , നല്ല വിവാഹാലോചനകൾ വരും! രാഹുവും കേതുവും സംക്രമിക്കുന്നു
Rahu Ketu Transit On December 5:രാഹുവും കേതുവും 18 മാസം വരെ ഒരു രാശിയിൽ തുടരും. ഈ രീതിയിൽ 2026 ഡിസംബർ അഞ്ചിന് രാത്രി 8:03ന് രാഹുവും കേതുവും അവരുടെ രാശി ചിഹ്നങ്ങൾ മാറ്റാൻ പോകുന്നു. ഈ മാറ്റം മൂലം രാഹുൽ ശനിയെ പോലെയും കേതുചന്ദ്രനെ പോലെയും പ്രവർത്തിക്കും. രാഹുവിന്റെയും കേതുവിന്റെയും സ്ഥാനത്ത് വരുന്ന ഇത്തരം മാറ്റങ്ങളുടെ സ്വാധീനം. പ്രധാനമായും ചില രാശിക്കാർക്ക് ഇതിന്റെ നേട്ടങ്ങൾ വലിയ രീതിയിൽ ലഭിക്കും....
ജ്യോതിഷത്തിൽ രാഹു, കേതു എന്നീ രണ്ട് ഗ്രഹങ്ങളും നിഴൽ ഗ്രഹങ്ങൾ ആയാണ് കണക്കാക്കുന്നത്. മറ്റു ഗ്രഹങ്ങളെ പോലെ ഈ രണ്ട് ഗ്രഹങ്ങൾക്കും അവരുടേതായ രാശിചിഹ്നങ്ങൾ ഇല്ല എന്നിരുന്നാലും രാഹുവും കേതുവും സ്ഥിതി ചെയ്യുന്ന രാശി ചിഹ്നമാണ് അവരുടെ വാസസ്ഥലം. അത്തരത്തിൽ രാഹുവും കേതുവും 18 മാസം വരെ ഒരു രാശിയിൽ തുടരും. ഈ രീതിയിൽ 2026 ഡിസംബർ അഞ്ചിന് രാത്രി 8:03ന് രാഹുവും കേതുവും അവരുടെ രാശി ചിഹ്നങ്ങൾ മാറ്റാൻ പോകുന്നു.
ഈ മാറ്റം മൂലം രാഹു ശനിയെ പോലെയും കേതു ചന്ദ്രനെ പോലെയും പ്രവർത്തിക്കും. രാഹുവിന്റെയും കേതുവിന്റെയും സ്ഥാനത്ത് വരുന്ന ഇത്തരം മാറ്റങ്ങളുടെ സ്വാധീനം. പ്രധാനമായും ചില രാശിക്കാർക്ക് ഇതിന്റെ നേട്ടങ്ങൾ വലിയ രീതിയിൽ ലഭിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.
തുലാം
തുലാം രാശിയിൽ രാഹു സന്തോഷത്തിന്റെ ഭാവത്തിലും കേതു തൊഴിൽ ഉയർച്ചയുടെ പത്താം ഭാവത്തിലും ആണ് സഞ്ചരിക്കുക. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങൾ ക്രമേണ കുറയും. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങാൻ രാഹു നിങ്ങൾക്ക് അവസരങ്ങൾ നൽകും. പഴയ കടങ്ങൾ വീട്ടും. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ശുഭകരമായ അവസരങ്ങൾക്കായി നിങ്ങൾ പുതിയ വായ്പകൾ എടുക്കേണ്ടി വരും. വരുമാനം വർദ്ധിക്കുകയും സമ്പാദ്യം വർദ്ധിക്കുകയും ചെയ്യും. കരിയർ മെച്ചപ്പെടും. മുമ്പ് മുടങ്ങിക്കിടന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ വിജയകരമായി പൂർത്തീകരിക്കുമെന്നും ജ്യോതിഷികൾ അഭിപ്രായപ്പെടുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ പരിശ്രമ സ്ഥാനമായ മൂന്നാം ഭാവത്തിലാണ് രാഹു സഞ്ചരിക്കുക. ഇത് പുതിയ ജോലികളും പ്രൊഫഷണൽ രംഗത്ത് നേട്ടങ്ങളും കൊണ്ടുവരും. ജോലി സ്ഥലത്തെ സമ്മർദ്ദം കുറയും. ശുഭസ്ഥാനത്ത് സഞ്ചരിക്കുന്ന കേതു ആത്മീയ യാത്രകൾ നൽകും. കുടുംബകാര്യങ്ങളും പൂർവികസ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.
ധനു
ഈ കാലയളവിൽ ആർക്കും അനാവശ്യമായ വാഗ്ദാനങ്ങൾ നൽകരുത്. ശാന്തമായി സംസാരിക്കുകയും കോപം ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണത്തിന്റെ കാര്യത്തിൽ ആർക്കും ഒന്നും വാഗ്ദാനം ചെയ്യരുത്. അനാവശ്യമായി ആർക്കും പണം കടം കൊടുക്കരുത്. വാക്കുകളും പ്രവർത്തികളും സൂക്ഷ്മതയോടെ ചെയ്താൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ശുഭകാര്യങ്ങൾ ചെയ്യുന്നതിനുള്ള തടസ്സങ്ങൾ മാറും. എട്ടാം ഭാവത്തിൽ കേതു സഞ്ചരിക്കുന്നത് ഹ്രസ്വദൂര യാത്രകൾക്ക് കാരണമാകും. ഇതിലൂടെ നിങ്ങൾക്ക് കരിയർ മെച്ചപ്പെടുത്തുവാനും സാധിക്കും.
മകരം
മകരം രാശിക്കാർ തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കുക. ഡിസംബർ മുതൽ രാഹു ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും. ആത്മവിശ്വാസം വർദ്ധിക്കും. ഏത് കാര്യത്തിലും നടത്തുന്ന ശ്രമങ്ങളെല്ലാം വിജയം കാണും. വീട്ടിലെ എല്ലാ ആവശ്യങ്ങളും നിറവേൽക്കും. നിങ്ങളുടെ ദീർഘകാല സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേൽക്കും. കുടുംബത്തിലെ ദീർഘകാലമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വരുമാനം വർദ്ധിപ്പിക്കും എങ്കിലും അനാവശ്യ ചെലവുകളെ കുറിച്ച് ബോധവാന്മാരാവുക.
കുംഭം
മനസ്സിലെ അശുഭ ചിന്തകൾ മാറും. മാനസികമായ സമ്മർദ്ദം കുറയും. നിങ്ങൾക്കുണ്ടായിരുന്ന മോശം അവസ്ഥകളെല്ലാം മാറും. വീടോ വാഹനമോ വാങ്ങാനുള്ള അവസരം ലഭിക്കും. ചിലർക്ക് സന്താനഭാഗ്യം ഉണ്ടാകാൻ സാധ്യത. വീട്ടിൽ സന്തോഷവും മാനസികമായി ഉണർവും അനുഭവപ്പെടും. വ്യക്തിപരമായി നിങ്ങളുടെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. കടബാധ്യതകളും രോഗപ്രശ്നങ്ങളും അവസാനിക്കാൻ പോകുന്നു.
ENGLISH SUMMARY
In astrology, Rahu and Ketu are considered shadow planets. Unlike other planets, they do not have zodiac signs of their own; instead, the sign they occupy serves as their abode. Rahu and Ketu remain in a single zodiac sign for a period of up to 18 months. Accordingly, they are set to change their zodiac signs on December 5, 2026, at 8:03 PM.