AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വില 45 കോടി ! ആരെയും അമ്പരപ്പിക്കും ജനനായകനിലെ നായികയുടെ വീട്

Pooja Hegde's Luxurious Home : കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ് ചിത്രം ജനനായകൻ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ നായികമാരിൽ ഒരാൾ ബോളിവുഡ് താരം പൂജ ​ഹെ​ഗ്ഡെ ആണ്. വർഷങ്ങളായി താരം മുംബൈയിലെ പ്രശസ്തമായ ബാന്ദ്രയിലാണ് താമസിച്ച് വരുന്നത്. 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 45 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട്ടിലാണ് അവർ കഴിയുന്നത്.

വില 45 കോടി ! ആരെയും അമ്പരപ്പിക്കും ജനനായകനിലെ നായികയുടെ വീട്
Pooja Hegde Image Credit source: Facebook /Pooja Hegde
Amal KV
Amal KV | Updated On: 26 Jul 2026 | 11:45 AM

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ് ചിത്രം ജനനായകൻ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ നായികമാരിൽ ഒരാൾ ബോളിവുഡ് താരം പൂജ ​ഹെ​ഗ്ഡെ ആണ്. വർഷങ്ങളായി താരം മുംബൈയിലെ പ്രശസ്തമായ ബാന്ദ്രയിലാണ് താമസിച്ച് വരുന്നത്. 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 45 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട്ടിലാണ് അവർ കഴിയുന്നത്. ഈ വിടിന്റെ വിശേഷങ്ങളിപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ‘ഏഷ്യൻ പെയിന്റ്‌സു’മായുള്ള ഒരു വീഡിയോ അഭിമുഖത്തിൽ താരം തന്റെ വീടിന്റെ എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നു. വെള്ള നിറത്തിലുള്ള ഇന്റീരിയറുകൾ കൊണ്ട് മനോഹരമായാണ് വീട് ഒരുക്കിയിരിക്കുന്നത്. ഈ വീട് ഇൻഡോർ പ്ലാന്റുകൾ കൊണ്ടും വ്യത്യസ്തമായ ഫർണിച്ചറുകൾകൊണ്ടും വീടിന്റെ അകത്തളങ്ങൾ ആകർഷകമാക്കിയിരിക്കുന്നു. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്മെന്റിന്റെ ഓരോ ഭാ​ഗവും മനോഹരമാക്കാൻ കരാറുകാരും തൊഴിലാളികളും വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

Also Read: അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്

വീടിനൊരു ആമുഖം പോലെയാകണം മുൻവശം എന്നും ന്യൂയോർക്ക്-ലണ്ടൻ ശൈലിയിലുള്ള ഒരു ഉന്നത നിലവാരമുള്ള അന്തരീക്ഷം പ്രതിഫലിക്കണമെന്നും തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ലിവിംഗ് റൂം പൂർണ്ണമായും വെള്ള നിറത്തിലാണ്. പക്ഷെ അതിനെ കോൺട്രാസ്റ്റ് ചെയ്യുന്ന വിധത്തിൽ ‘എൽ’ ആകൃതിയിലുള്ള ബേബി പിങ്ക് നിറത്തിലുള്ള സോഫ നൽകിയിരിക്കുന്നു. ലിവിംഗ് റൂമുമായി ഉൾച്ചേരുന്ന രീതിയിലാണ് ഓപ്പൺ കിച്ചൺ ഒരുക്കിയിരിക്കുന്നത്. വെള്ള ടൈലുകൾ, നീല നിറത്തിലുള്ള കാബിനറ്റുകൾ, തടിയുടെ ഫിനിഷിംഗുള്ള ഡ്രോയറുകൾ എന്നിവ ഈ അടുക്കളയെ ആകർഷകമാക്കുന്നുണ്ട്.

വീടിന്റെ ഇടനാഴികളിലൊന്നിൽ ‘ഗാലറി വാൾ’ ഒരുക്കിയിട്ടുണ്ട്. കുടുംബചിത്രങ്ങൾക്ക് പകരം, ‘രംഗ് ദേ ബസന്തി’, ‘ചുപ്കെ ചുപ്കെ’ തുടങ്ങിയവ മുതൽ ക്രിസ്റ്റഫർ നോളന്റെ സിനിമകളും ‘സൈഡ്‌വേയ്‌സ്’ (Sideways) വരെയുള്ള സിനിമകളുടെ ഫ്രെയിം ചെയ്ത പോസ്റ്ററുകളാണ് ഇവിടെ നടി പ്രദർശിപ്പിച്ചിരിക്കുന്നത്.ഏറെ ശാന്തമായ അന്തരീക്ഷത്തിലാണ് പൂജയുടെ ബെഡ് റൂം ഒരുക്കിയിരിക്കുന്നത്. ഇവിടെ സമയം ചെലവഴിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. സിനിമകൾ കാണുന്നതും ഇവിടെയിരുന്നാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വസ്ഥമായിരിക്കാൻ ഞാൻ തിരഞ്ഞെടുക്കുന്ന ഇടമാണിതെന്നും പൂജ പറയുന്നു. ടെലിവിഷൻ, ഹോം തിയേറ്റർ സംവിധാനം, കൂടാതെ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു കോർണർ കാബിനറ്റ് എന്നിവയും ഈ മുറിയോട് ചേർന്ന് ഒരുക്കിയിരിക്കുന്നു.

English Summary

Vijay’s film Jananayakan, released recently, continues to screen to an excellent audience response. Bollywood star Pooja Hegde is one of the female leads in the movie. For years, she has been residing in the famous Bandra area of ​​Mumbai. She lives in a luxurious home spanning 4,000 square feet, valued at 45 crore.

Follow Us