Parvathy Thiruvothu: “കുഞ്ഞില്ലാതിരിക്കുന്നതും ഒരു നല്ല തീരുമാനമാണ്”; മാതൃത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് പാർവതി തിരുവോത്ത്

"I Give Myself to Change": Parvathy Thiruvothu on Adoption, Marriage, and Future Plans: ഭാവിയിൽ ഒരുപക്ഷേ താൻ ഒരു കുട്ടിയെ ദത്തെടുത്തേക്കാം, അല്ലെങ്കിൽ തൻ്റെ കുഞ്ഞിന് അച്ഛനാകാൻ യോഗ്യനായ ഒരു പങ്കാളിയെ കണ്ടെത്തിയേക്കാം. എന്നാൽ നിലവിൽ എൻ്റെ തീരുമാനം ഇതാണ്. അതിനർത്ഥം ഒരമ്മയാകാനുള്ള ഗുണങ്ങൾ എനിക്കില്ല എന്നല്ല

Parvathy Thiruvothu: കുഞ്ഞില്ലാതിരിക്കുന്നതും ഒരു നല്ല തീരുമാനമാണ്; മാതൃത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്

Updated On: 

01 Jul 2026 | 03:06 PM

മലയാള സിനിമയിൽ തൻ്റെ അഭിനയ മികവുകൊണ്ടും കൃത്യമായ നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധ നേടുന്ന താരമാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ മാതൃത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തനിക്കുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പാർവതി തൻ്റെ വ്യക്തിജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചത്.

ഞാൻ മാതൃത്വത്തെ കാണുന്നത് രണ്ട് രീതിയിൽ

“ഞാൻ വിവാഹം കഴിച്ചിട്ടില്ല, എനിക്ക് കുട്ടികളുമില്ല. ഞാൻ മാതൃത്വത്തെ രണ്ട് തരത്തിലാണ് കാണാറുള്ളത്,” പാർവതി പറയുന്നു. ഒരു കുഞ്ഞിന് ജന്മം നൽകുക എന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന സ്ത്രീകൾ വലിയ രീതിയിൽ മാറുന്നുണ്ടെന്നും അവർ ഒരുപാട് യാതനകൾ അനുഭവിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ഈ പ്രക്രിയയിൽ നമ്മൾ കേവലം കാഴ്ചക്കാർ മാത്രമാണ്. എന്നാൽ, ഒരു കുഞ്ഞ് ഇല്ലാതിരിക്കുന്നതും ഒരു നല്ല തീരുമാനമാണെന്നാണ് പാർവതിയുടെ അഭിപ്രായം.

“എനിക്ക് ഇപ്പോൾ ഞാൻ എന്താണെന്നും എൻ്റെ സ്പേസ് എന്താണെന്നും കൃത്യമായി അറിയാം. ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള ഒരവസ്ഥ എനിക്കിപ്പോഴില്ല. എനിക്ക് ഇപ്പോൾ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം ഇതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” അവർ വ്യക്തമാക്കി.

Also Read: Prithviraj Sukumaran: “40 വയസ്സായി, ഇനി കാര്യങ്ങൾക്ക് കുറച്ചുകൂടി ചിട്ട വേണം എന്ന് തോന്നിയത് ആ അപകടത്തിന് ശേഷം”: വെളിപ്പെടുത്തി പൃഥ്വിരാജ്

മാറ്റങ്ങൾക്ക് എപ്പോഴും തയ്യാറാണ്

അതേസമയം, തൻ്റെ ഈ തീരുമാനങ്ങൾ ഭാവിയിൽ മാറിയേക്കാം എന്ന സൂചനയും നടി നൽകുന്നുണ്ട്. അമ്മയാകുന്ന കാര്യത്തിലായാലും റിലേഷൻഷിപ്പുകളുടെ കാര്യത്തിലായാലും അന്തിമമായ ഒരു തീരുമാനം പറയുന്നതിൽ തനിക്ക് താല്പര്യമില്ല. ജീവിതത്തിൽ മാറ്റങ്ങൾക്ക് എപ്പോഴും സ്വയം വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ എന്നും അവർ കൂട്ടിച്ചേർത്തു.

ഭാവിയിൽ ഒരുപക്ഷേ താൻ ഒരു കുട്ടിയെ ദത്തെടുത്തേക്കാം, അല്ലെങ്കിൽ തൻ്റെ കുഞ്ഞിന് അച്ഛനാകാൻ യോഗ്യനായ ഒരു പങ്കാളിയെ കണ്ടെത്തിയേക്കാം എന്നും പാർവതി പറഞ്ഞു. എന്നാൽ നിലവിൽ തൻ്റെ തീരുമാനം ഇതാണെന്നും, അതിനർത്ഥം ഒരമ്മയാകാനുള്ള ഗുണങ്ങൾ തന്നിലില്ല എന്നല്ലെന്നും അവർ കൂട്ടിച്ചേർത്തു. തൻ്റെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള നടിയുടെ ഈ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

English Summary

In a recent interview with Manorama Online, Malayalam actress Parvathy Thiruvothu shared her perspectives on motherhood and relationships. Stating she is currently unmarried and without children, she expressed that choosing not to have kids is a valid and good decision for her right now. However, she remains open to future changes, including adoption or finding a suitable partner, emphasizing that her current choice doesn’t mean she lacks maternal qualities. (72 words)

Follow Us
Related Stories
Ahaana Krishna: തൻവി വീഡിയോസ് നീക്കം ചെയ്യാം എന്ന് സമ്മതിച്ചു ; കാരണം വ്യക്തമാക്കി അഹാന
Prithviraj Sukumaran: “40 വയസ്സായി, ഇനി കാര്യങ്ങൾക്ക് കുറച്ചുകൂടി ചിട്ട വേണം എന്ന് തോന്നിയത് ആ അപകടത്തിന് ശേഷം”: വെളിപ്പെടുത്തി പൃഥ്വിരാജ്
Ahaana Krishna: അമ്മു എന്നെ പിന്നിൽ നിന്ന് കുത്തിയ ഉറ്റവരിൽ നിന്ന് രക്ഷിച്ചതിനാണ് നീ ഈ വെറുപ്പ് നേരിടുന്നത്; അഹാനയെക്കുറിച്ച് കുറിപ്പുമായി സിന്ധു കൃഷ്ണ
AMMA Controversy: ‘ജിഹാദി’, ‘ഡബിൽ ഡാഡി സിൻഡ്രോം’ പരാമർശങ്ങൾ തമാശ മാത്രം; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
New OTT Releases : നസ്ലെൻ്റെ ഉൾപ്പെടെ രണ്ട് മലയാളം സിനിമകൾ; ജൂലൈ തുടങ്ങുന്നത് വമ്പൻ ഒടിടി റിലീസുകൾ കൊണ്ട്
Renu Sudhi: രേണുവിന്റെ പേരിൽ പണം പിരിക്കാൻ പോകുന്നു എന്ന് പറയുന്നവരോട്! മറുപടിയുമായി സീമ ജി നായർ
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു