AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Prithviraj Sukumaran: “40 വയസ്സായി, ഇനി കാര്യങ്ങൾക്ക് കുറച്ചുകൂടി ചിട്ട വേണം എന്ന് തോന്നിയത് ആ അപകടത്തിന് ശേഷം”: വെളിപ്പെടുത്തി പൃഥ്വിരാജ്

The Accident That Brought Discipline to Prithviraj's Life: എൻ്റെ ഹെൽത്ത് റൂട്ടിൻ ഈ അടുത്ത കാലം വരെ അത്ര നല്ലതായിരുന്നില്ല. ഞാൻ സിനിമയിൽ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അനുസരിച്ച് മാത്രമായിരുന്നു അത് മുന്നോട്ടുപോയിരുന്നത്. അതുകൊണ്ട് തന്നെ എല്ലാ മുന്നോ നാലോ മാസം കൂടുമ്പോഴും റുട്ടീൻ മാറികൊണ്ടിരിക്കും. നമ്മുടെ മനോഭാവത്തിലും അതനുസരിച്ച് മാറ്റം വരും

Prithviraj Sukumaran: “40 വയസ്സായി, ഇനി കാര്യങ്ങൾക്ക് കുറച്ചുകൂടി ചിട്ട വേണം എന്ന് തോന്നിയത് ആ അപകടത്തിന് ശേഷം”: വെളിപ്പെടുത്തി പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരൻ
Sumeesh T Unneen
Sumeesh T Unneen | Published: 01 Jul 2026 | 01:55 PM

സിനിമക്ക് വേണ്ടിയുള്ള ബോഡി ട്രാൻഫോമേഷൻ്റെ കാര്യത്തിൽ മലയാള സിനിമയിൽ പൃഥ്വിരാജിനെ വെല്ലാൻ മറ്റാരാണുള്ളത്. ഉറുമിയിലെ ചിറക്കൽ കേളു നായനാർ എന്ന പോരാളിയായി അഭിനയിച്ച ശേഷം പിന്നീട് പൃഥ്വിരാജ് അഭിനയിച്ചത്. മാണിക്കക്കല്ല് എന്ന സിനിമയിലെ വിനയചന്ദ്രൻ മാഷായിട്ടാണ്. ആട് ജീവിവിതം സിനിമക്ക് വേണ്ടി രണ്ട് തവണയാണ് അദ്ദേഹം ശരീരം പൂർണമായി തന്നെ മാറ്റിയെടുത്തത്. സിനിമക്ക് വേണ്ടിയുള്ള താരത്തിൻ്റെ ഈ കഠിനാധ്വാനം ഏറെ പ്രശംസിക്കപ്പെട്ടതാണ്.

മികച്ച ഫിറ്റ്നസ് റുട്ടീൻ അദ്ദേഹം പിന്തുടരുന്നതിനാലാണ് പൃഥ്വിരാജിന് ഇത് സാധിക്കുന്നത് എന്ന് പറയുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ അടുത്ത കാലം വരെ തൻ്റെ രീതികൾ ആരോഗ്യകരമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. മാറി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഒരു അപകടമാണെന്നും പൃഥ്വിരാജ് പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തൊലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

“എൻ്റെ ഹെൽത്ത് റൂട്ടിൻ ഈ അടുത്ത കാലം വരെ അത്ര നല്ലതായിരുന്നില്ല. ഞാൻ സിനിമയിൽ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അനുസരിച്ച് മാത്രമായിരുന്നു അത് മുന്നോട്ടുപോയിരുന്നത്. അതുകൊണ്ട് തന്നെ എല്ലാ മുന്നോ നാലോ മാസം കൂടുമ്പോഴും റുട്ടീൻ മാറികൊണ്ടിരിക്കും. നമ്മുടെ മനോഭാവത്തിലും അതനുസരിച്ച് മാറ്റം വരും. അതത്ര ആരോഗ്യകരമല്ല” പൃഥ്വിരാജ് പറഞ്ഞു.

മാറിചിന്തിക്കാൻ കാരണം ആ അപകടം

ജീവിതത്തിൽ ഒരു കൃത്യമായ ചിട്ട കൊണ്ടുവരണമെന്ന് തോന്നിയത് ഒരു അപകടത്തിന് ശേഷമായിരുന്നു എന്ന് പൃഥ്വിരാജ് പറയുന്നു. ആ അപകടത്തെ തുടർന്ന് മുന്ന് മാസത്തോളം നടക്കാൻ കഴിഞ്ഞിരുന്നില്ല എന്നും. ഭാഗ്യം കൊണ്ടാണ് ആ ഇഞ്ച്വറി ഭേദമായതെന്നും താരം പറയുന്നു.

Also Read: Ahaana Krishna: അമ്മു എന്നെ പിന്നിൽ നിന്ന് കുത്തിയ ഉറ്റവരിൽ നിന്ന് രക്ഷിച്ചതിനാണ് നീ ഈ വെറുപ്പ് നേരിടുന്നത്; അഹാനയെക്കുറിച്ച് കുറിപ്പുമായി സിന്ധു കൃഷ്ണ

“എനിക്ക് 40 വയസ്സായി ഇനി ആരോഗ്യത്തെ കുറിച്ച് കാര്യമായി ചിന്തിക്കണമെന്ന് ആ അപകടത്തിന് ശേഷമാണ് ഞാൻ ചിന്തിച്ച് തുടങ്ങിയത്. അപ്പോഴാണ് അതത്ര ബുദ്ധുമുട്ടുള്ള കാര്യമല്ല എന്ന് മനസ്സിലായത്.” നമ്മുടെ ജീവിത രീതികളിളുമായി ചേർന്നുപോകുന്ന തരത്തിൽ നമുക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഹെൽത്ത് റുട്ടീൻ കൊണ്ടുപോകേണ്ടതെന്ന് താരം പറയുന്നു.

മകൾ ആലിയെ കുറിച്ചും പൃഥ്വിരജ് മനസ്സ് തുറന്നു. ആലി ഇപ്പോൾ കുറച്ച് വലുതായല്ലോ സിനിമ കാര്യങ്ങളിലൊക്കെ അഭിപ്രായം പറഞ്ഞ് തുടങ്ങിയോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. “സിനിമയിൽ അഭിപ്രായം പറയാറില്ല, എന്നാൽ ബാക്കിൽ എല്ലാ കാര്യങ്ങളിലും പറയും” എന്നായിരുന്നു പൃഥ്വിരാജിൻ്റെ മറുപടി. മകൾ തൻ്റെ ഒരു സിനിമ പോലും ഇതുവരെ കണ്ടിട്ടില്ല എന്ന് സഹതാരം പാർവതി തിരുവോത്തിൻ്റെ ചോദ്യത്തിന് പൃഥ്വി മറുപടി പറയുന്നുണ്ട്. ഇപ്പോഴാണ് മകൾക്ക് സിനിമ എന്താണെന്നും അഭിനയം എന്താണെന്നും മനസ്സിലാക്കാനുള്ള ഒരു പ്രായം എത്തിയത് എന്നും ഇനി സിനിമകൾ കാണിച്ച് തുടങ്ങുമെന്നും താരം പറയുന്നുണ്ട്.

English Summary

Prithviraj is renowned in Malayalam cinema for extreme body transformations, seen in Urumi and Aadujeevitham. While widely praised for his dedication, the actor recently revealed to Manorama Online that his methods weren’t always healthy. He admitted that a recent accident prompted him to adopt a more disciplined approach to fitness.

Follow Us