Patriot trailer: മമ്മൂട്ടി-മോഹൻലാൽ വിസ്മയം; ആവേശം നിറച്ച് ‘പേട്രിയറ്റ്’ ട്രെയിലർ എത്തി
Patriot Trailer Released: ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചെത്തുന്ന നിമിഷങ്ങൾക്കായി ആരാധകർ വലിയ ആവേശത്തിലാണ്. മെയ് ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. സി.ആർ സലീം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവരുടെ സഹകരണത്തോടെ സി.ആർ സലീം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രം സഹനിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
മലയാള സിനിമ കാത്തിരുന്ന ആ മഹാസംഗമത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സാന്നിധ്യത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പിന്നാലെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ തുടങ്ങി വൻ താരനിര തന്നെ സ്ക്രീനിലെത്തുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു.
The truth always comes at a price…
Don’t miss the action in #Patriot, coming to #VOXCinemas on May 1 🎬
Grab your advance tickets now through our website or the VOX app!🎟️#PatriotatVOX #GreatMoments @MajidAlFuttaim pic.twitter.com/ClKTspQvSH
— VOX Cinemas (@voxcinemas) April 23, 2026
റിലീസ് മെയ് ഒന്നിന്
ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചെത്തുന്ന നിമിഷങ്ങൾക്കായി ആരാധകർ വലിയ ആവേശത്തിലാണ്. മെയ് ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.
സി.ആർ സലീം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവരുടെ സഹകരണത്തോടെ സി.ആർ സലീം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രം സഹനിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായാണ് ‘പേട്രിയറ്റ്’ വിലയിരുത്തപ്പെടുന്നത്.