Patriot Movie Release : സ്ത്രീകളാണ് മുന്നിൽ… പേട്രിയറ്റ് വിഷു പോസ്റ്റർ എത്തി, റിലീസ് മേയ് 1?
Patriot Vishu Special Poster Out: മലയാളത്തിലെ മുൻനിര താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ. കൂടാതെ ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുഷിൻ ശ്യാമാണ് സംഗീതം.
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നത് ഇതിലെ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും മലയാളത്തിന്റെ പ്രിയ നടി രേവതിയുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.
മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പേട്രിയറ്റ് വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, മറിച്ച് സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു ചിത്രം കൂടിയാണെന്ന സൂചനയാണ് പുതിയ പോസ്റ്റർ നൽകുന്നത്. ഏറെ കാലത്തിന് ശേഷം മലയാളത്തിൽ ശക്തമായ പെൺകരുത്ത് പ്രകടമാകുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന വിവരം.
പോസ്റ്റർ കാണാം
#PATRIOT — Vishu Special Poster❤️🫶🏽
Stars : Mammootty – MohanLal – Fahadh Faasil – Kunchacko Boban – Nayanthara
Music : Sushin Shyam (Aavesham – Suriya 47)
Direction : Mahesh Narayanan (Malik)MAY 1 2026 Theatrical Release!! pic.twitter.com/aXIyFjemG9
— Saloon Kada Shanmugam (@saloon_kada) April 14, 2026
മേയ് ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ആഗോള റിലീസായി എത്തും. വിഷുവിന് പുറത്തിറങ്ങിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. മലയാളത്തിലെ മുൻനിര താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ. കൂടാതെ ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുഷിൻ ശ്യാമാണ് സംഗീതം.
ALSO READ: മരിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു, ഒടുവിൽ ആ ചേട്ടനെ കണ്ടു
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കിടിലൻ ആക്ഷൻ രംഗങ്ങളും ഫഹദ് ഫാസിലിന്റെയും കുഞ്ചാക്കോ ബോബന്റെയും സാന്നിധ്യവും പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആൻ മെഗാ മീഡിയയാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റായി കണക്കാക്കപ്പെടുന്ന പേട്രിയറ്റ് ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തൽ.