Actor Vinayakan: നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പൊലീസ്

Case Against Actor Vinayakan: ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പോലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് നടനെതിരെ എഫ്ഐആർ ഇട്ടത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.

Actor Vinayakan: നടൻ വിനായകൻ വീണ്ടും വിവാദത്തിൽ; സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പൊലീസ്

Actor Vinayakan

Updated On: 

09 Jul 2026 | 08:27 PM

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ മാവേലിക്കര പോലീസാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പോലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് നടനെതിരെ എഫ്ഐആർ ഇട്ടത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് ന​ഗ്നതാപ്രദർശനം നടത്തിയതിന് വിനായകനെതിരെ മുമ്പ് കേസെടുത്തിട്ടുണ്ട്. നടൻ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് നിരവധി പേർ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. നഗ്നതാ പ്രദർശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകൻറെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്ന പുറത്തുവന്നത്.

ALSO READ: നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന് പ്രതികൾ, കൊടുംക്രിമിനലുകളെന്ന് സർക്കാർ, തിരിച്ചടി

വിനായകൻ്റെ ഓട്ടോ​ഗ്രാഫിനെ ട്രോളി സോഷ്യൽ മീഡിയ

സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടൻ വിനായകൻ. മുമ്പ് പല വിവാദങ്ങളിലൂടെയും നടൻ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടനെതിരെ ട്രോളുകളും ഒപ്പം വിമർശനങ്ങളും നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ്റെ മകനും ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ഫുട്ബോൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റ് തലവനുമായ ആരോമൽ വിജയൻ വിവാഹിതനായത്.

റോമി വിക്ടോറിയ ഹെബറാനെയാണ് ആരോമൽ വിവാഹം കഴിച്ചത്. ജൂലൈ അഞ്ചിന് തൃശ്ശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ സിനിമാ- കായിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. നടൻ ദിലീപും, സുരേഷ് ​ഗോപിയും, വിനായകനും എല്ലാവരും ചടങ്ങിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു.

വിവാഹച്ചടങ്ങിനിടെ നടന്ന ഒരു ചെറിയ സംഭവമാണ് വിനായകൻ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വാരിക്കൂട്ടാൻ ഇടയാക്കിയത്. വിനായകനോട് ഒരു കുട്ടി ആരാധകൻ ഓട്ടോഗ്രാഫ് ചോദിക്കുന്നതും താരം നൽകിയ ഓട്ടോ​ഗ്രാഫും ആണ് ചർച്ചയായി മാറുന്നത്. വിനായകൻ എഴുതിയത് എന്താണെന്ന് പലർക്കും മനസിലായിട്ടില്ല എന്നതാണ് സംഭവം. ഓട്ടോഗ്രാഫ് നൽകിയ ശേഷം താരം തമാശയോടെ കണ്ണിറുക്കി കാണിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

ഈ രംഗമാണ് സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ പ്രതികരണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ‘ഓട്ടോഗ്രാഫിന് പകരം മരുന്നിന്റെ പ്രിസ്‌ക്രിപ്ഷൻ എഴുതിക്കൊടുത്തതാണോ?’, ‘മേലാൽ ഓട്ടോഗ്രാഫ് ചോദിക്കരുത്’, ‘മെഡിക്കൽ സ്റ്റോറിൽ കാണിച്ചാൽ മരുന്നു കിട്ടും’, ‘എഴുതാൻ വേണ്ടി പേന എടുക്കുമ്പോൾ തെളിയാതെ വന്നാൽ ഞാനും ഇങ്ങനെ ചെയ്യാറുണ്ട്’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി പേർ വിനായകനെ വിമർശിച്ചുകൊണ്ടും രം​ഗത്തെത്തി.

English Summary:

Alappuzha Mavelikara police file FIR against actor Vinayakan over an incident occured in last year. In an FIR police says he insulting femininity. The case was registered on the complaint of a Thazhakkara native working in Bombay.

Follow Us
Related Stories
Kireedam Movie: ഒറ്റയിരുപ്പില്‍ മൂന്ന് ദിവസംകൊണ്ട് എഴുതി… കിരീടം എന്ന ക്ലാസിക് പിറന്നതിങ്ങനെ
Keneesha Francis: കണ്ണി, മത്തി, ചമ്മന്തി; കേരളം തന്നെ എങ്ങനെ മാറ്റിയെടുത്തു എന്ന് വെളിപ്പെടുത്തി ഗായിക കെനീഷ ഫ്രാൻസിസ്
Sarayu Mohan: ചുറ്റുമുള്ളവർ എത്ര കുത്തിനോവിച്ചാലും അതിന് മറുമരുന്ന് ഉണ്ട് ; സരയുവിന് പിന്തുണയുമായി സു​ഹൃത്തുക്കൾ
തിലകൻ്റെ ആ തീരുമാനമില്ലെങ്കില്‍ കിരീടം സിനിമ തീര്‍ക്കാന്‍ പറ്റുമായിരുന്നില്ല, വെളിപ്പെടുത്തി സിബി മലയില്‍
ഒടുവില്‍ മമിതയും! സോഷ്യല്‍ മീഡിയ വിടുന്ന നായികമാര്‍, കാരണമെന്ത്?
സിഗരറ്റിൻ്റെ കവറില്‍ വരെ സീന്‍ എഴുതും! അപാര മെമ്മറിയാണ്, പ്രിയദര്‍ശനെ കുറിച്ച് കിരീടം ഉണ്ണി
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ