AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ansiba Hassan: നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കില്ല; കാരണങ്ങൾ നിരത്തി പോലീസ്

Ansiba Hassan Tiny Tom Case:പറഞ്ഞ കാര്യങ്ങൾ തെളിവായിട്ട് കണക്കാക്കാൻ സാധിക്കുകയില്ല അവിടുന്ന് പറഞ്ഞു കേട്ടു ഇവിടെ നിന്ന് പറഞ്ഞു കേട്ടു എന്ന അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ല എന്നൊരു വിലയിരുത്തലിലാണ് കടവന്ത്ര പോലീസ് ഉള്ളത്. ഉടൻതന്നെ റിപ്പോർട്ട് എസിപിക്ക് കൈമാറും എന്നാണ് സൂചന. അതേസമയം തന്റെ പരാതിയിൽ പോലീസ് കേസെടുക്കില്ല...............

Ansiba Hassan: നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കില്ല; കാരണങ്ങൾ നിരത്തി പോലീസ്
Tiny Tom, Ansiba Hassan Image Credit source: Social Media
Ashli C
Ashli C | Published: 19 Jun 2026 | 01:13 PM

കൊച്ചി: നടൻ ടിനി ടോമിനെതിരായി നടി അൻസിബ ഹാസൻ നൽകിയ പരാതിയിൽ കേസെടുക്കില്ല എന്ന് പോലീസ് വ്യക്തമാക്കി. നടിയുടെ പരാതിയിൽ കഴമ്പില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അൻസിബയുടെ പരാതി എന്നാണ് പോലീസ് നിരീക്ഷണം. അൻസിബയുടെയും ശ്വേതാ മേനോന്റെയും ടിനിടോമിന്റെയും എല്ലാം മൊഴി രേഖപ്പെടുത്തിയിൽ നിന്നും അങ്ങനെയാണ് വ്യക്തമാക്കുന്നത് എന്നും പോലീസ് പറയുന്നു. ഇത് അവർക്കിടയിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു തീർക്കാവുന്ന ഒരു പ്രശ്നമാണ്.

അതൊരു നിയമനടപടിയായി കേസ് എടുത്ത് മുന്നോട്ട് പോകേണ്ട സാഹചര്യം ഇല്ല. പറഞ്ഞ കാര്യങ്ങൾ തെളിവായിട്ട് കണക്കാക്കാൻ സാധിക്കുകയില്ല അവിടുന്ന് പറഞ്ഞു കേട്ടു ഇവിടെ നിന്ന് പറഞ്ഞു കേട്ടു എന്ന അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ല എന്നൊരു വിലയിരുത്തലിലാണ് കടവന്ത്ര പോലീസ് ഉള്ളത്. ഉടൻതന്നെ റിപ്പോർട്ട് എസിപിക്ക് കൈമാറും എന്നാണ് സൂചന. അതേസമയം തന്റെ പരാതിയിൽ പോലീസ് കേസെടുക്കില്ല എന്ന സൂചനയിൽ അൻസിബ ഹസൻ ഇന്നലെത്തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്.

ALSO READ:സിനിമയെ വ്യാവസായമായി പ്രഖ്യാപിച്ചത് പുത്തൻ പ്രതീക്ഷകൾ നൽകുന്നു; സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ

നേരത്തെ അൻസിബ ലക്ഷ്മി പ്രിയക്കെതിരെ കൊടുത്ത ഒരു പരാതിയും പോലീസ് സ്റ്റേഷനിൽ വിളിച്ചിരുത്തി തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലും പോലീസ് ഒരു കഴമ്പുമില്ല, അതിൽ കേസെടുത്തു അന്വേഷിക്കേണ്ട സാഹചര്യം ഇല്ല എന്ന് പറഞ്ഞ് തൃക്കാക്കര പോലീസും കേസ് തള്ളിയിരുന്നു. ഇതിനുപിന്നാലെ അൻസിബ കോടതിയെ സമീപിച്ചിരുന്നു. ഇത് ഇവർക്കിടയിലുള്ള പരസ്പരം ഉള്ള പ്രശ്നമാണ് അതിനിപ്പോൾ ഒരു കേസെടുക്കേണ്ടതായ പ്രശ്നമില്ല എന്ന വിലയിരുത്തലിലാണ് പോലീസ്.

അതേസമയം നടൻ ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും സ്വഭാവഹത്യ നടത്തുവാൻ ശ്രമിക്കുമെന്നുമാണ് അൻസിബ ഹസൻ ആരോപിച്ചത്. താൻ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചു എന്ന രീതിയിൽ വർഗീയവും അപകീർത്തിപരവുമായ വ്യാജ പ്രചാരണങ്ങൾ നടത്തി മറ്റു നടന്മാരുമായി മോശം ബന്ധം ഉണ്ടെന്ന രീതിയിൽ കഥകൾ മെനഞ്ഞു തുടങ്ങിയവയാണ് നടൻ ടിനിടോമിതരായ അൻസിബയുടെ ആരോപണങ്ങൾ. എന്നാൽ ഇവയെല്ലാം നടി നീന കുറിപ്പ് തന്നോട് പറഞ്ഞു എന്നായിരുന്നു പറഞ്ഞത്. ഇതുതന്നെയാണ് താരം നൽകിയ കേസിനെ കഴമ്പില്ലാതെ പോകുവാനുള്ള പ്രധാന കാരണവും. ടിനി ടോമിനെതിരായ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ നൽകുവാൻ ഇതുവരെയും അൻസിബയ്ക്ക് സാധിച്ചിട്ടില്ല.

കൂടാതെ അമ്മയുടെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട ഒരു മത സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിനെതിരെ അൻസിബ പ്രതികരിച്ചതും ടിനിടോമിനെ തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടാകാൻ കാരണമായതായും അൻസിബ പറയുന്നു. സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് അമ്മയുടെ ജോയിന്റ് സെക്രട്ടറി രാജി വെച്ചിരുന്നത്. കൂടാതെ തനിക്കെതിരെ മറ്റൊരു എക്സിക്യൂട്ടീവ് അംഗമായ ലക്ഷ്മിപ്രിയ വ്യാജ പരാതി പോലീസിൽ നൽകി.

ഇതിന്റെ പേരിൽ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം മാനസികമായി അപമാനിക്കപ്പെട്ടു എന്ന രീതിയിലും ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഇതിനൊന്നും തെളിവില്ലെന്ന് നിലപാടിലേക്കാണ് പോലീസ് എത്തിയത്. അതിനിടെ തനിക്കെതിരായി ആരോപണങ്ങളെല്ലാം തന്നെ ടിനിടോം പൂർണമായും നിഷേധിച്ചിരുന്നു. താൻ അങ്ങനെയൊരു പരാമർശവും നടത്തിയിട്ടില്ല എന്നും കേട്ടുകേൾ വീട് അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY

The police have clarified that they will not file a case on the complaint filed by actress Ansiba Haasan against actor Tiny Tom. The police have clarified that there is no basis in the complaint of the actress. Police observation is that Ansiba’s complaint is only based on hearsay.

Follow Us