AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal on Kerala Budget 2026: സിനിമയെ വ്യാവസായമായി പ്രഖ്യാപിച്ചത് പുത്തൻ പ്രതീക്ഷകൾ നൽകുന്നു; സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ

Mohanlal on Kerala Budget 2026: ബജറ്റിൽ സിനിമ മേഖലയെ ഒരു വ്യവസായമായി പ്രഖ്യാപിച്ചത് സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നും ഈ തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യും എന്ന കാര്യം തീർച്ചയാണ് എന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനം ആയിരക്കണക്കിന് സിനിമ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന കാര്യമാണെന്നും ഈ പ്രഖ്യാപനത്തിന‌്.....

Mohanlal on Kerala Budget 2026: സിനിമയെ വ്യാവസായമായി പ്രഖ്യാപിച്ചത് പുത്തൻ പ്രതീക്ഷകൾ നൽകുന്നു; സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ
Mohanal With Vd SatheesanImage Credit source: Social Media
Ashli C
Ashli C | Updated On: 19 Jun 2026 | 12:21 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ടായിരുന്നു ഇത്തവണത്തെ വി ഡി സതീശൻ സർക്കാറിന്റെ കന്നി ബജറ്റ്. സിനിമാ മേഖലയുടെ സമഗ്ര വികസനത്തിനുവേണ്ടി 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോഴിതാ സർക്കാരിന്റെ ഈ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് നടൻ മോഹൻലാൽ. ബജറ്റിൽ സിനിമ മേഖലയെ ഒരു വ്യവസായമായി പ്രഖ്യാപിച്ചത് സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നും ഈ തീരുമാനം സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യും എന്ന കാര്യം തീർച്ചയാണ് എന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

സിനിമ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ

സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനം ആയിരക്കണക്കിന് സിനിമ പ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന കാര്യമാണെന്നും ഈ പ്രഖ്യാപനത്തിന‌് മുൻകൈയെടുത്ത മുഖ്യമന്ത്രി വിഡി സതീശനും സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ALSO READ:കൊച്ചിയില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി വരും; ബജറ്റില്‍ സിനിമാ മേഖലയ്ക്ക് 100 കോടി

അതേസമയം വിവിധ പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു നീക്കമാണ് മലയാള സിനിമ മേഖലയിൽ സർക്കാറ് ലക്ഷ്യം വയ്ക്കുന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊച്ചിയിൽ ജെസി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുക എന്നുള്ളത്. സിനിമയെ വ്യാവസായികമായി അംഗീകരിക്കുക എന്നുള്ളത് വളരെക്കാലമായിട്ട് ഉയരുന്ന ഒരു ആവശ്യമാണ്. ഇത് അംഗീകരിക്കുമെന്നാണ് ബജറ്റിൽ നിന്നും വ്യക്തമാകുന്നത്. ഇവയ്ക്ക് പുറമേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേണ്ടി സ്ഥിരംവേദി സ്ഥാപിക്കൽ സിനിമയുടെ വ്യാജപതിപ്പുകൾ തടയുന്നതിന് വേണ്ടി പൈറസി സെല്ലുകൾ രൂപീകരിക്കുക.

ദേശീയ അന്താരാഷ്ട്ര സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിന് വേണ്ടി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുമെന്നും വ്യക്തമാക്കി. ഇവയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് 100 കോടി രൂപ ബജറ്റിൽ സർക്കാർ ഇപ്പോൾ വകയിരുത്തിയിരിക്കുന്നത്. കൂടാതെ കോഴിക്കോട് അന്തരിച്ച എം ടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്കും സ്ഥാപിക്കും. കേരളത്തിന്റെ തനത് കലാസാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇതിനുവേണ്ടി 50 കോടി രൂപയാണ് വകയിരുത്തിയത്. കഥകളി, തെയ്യം, കൂത്ത്, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, തുള്ളൽ, ഗോത്ര കലകൾ തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങളും ഒരുക്കും. കൂടാതെ യുവാക്കളുടെ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി തുടങ്ങിയ സ്വപ്നങ്ങൾക്കും ഇത് ചിറകേകും. സംഗീതം നൃത്തം എന്നിവ പ്രതീകരിക്കുന്നതിന് വേണ്ടിയുള്ള വേദിയുമാകും. തിയേറ്ററുകൾ ലൈബ്രറി ആർട്ട് ഗ്യാലറി, ചരിത്രം മ്യൂസിയം തുടങ്ങിയ സൗകര്യങ്ങളും സൗകര്യങ്ങളോടു കൂടിയ ഫുഡ് കോർട്ട് വിശ്രമിക്കാനുള്ള ഇടം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ENGLISH SUMMARY

This year’s maiden budget of the VD Satheesan government gave new hopes to the film industry in the state. Rs 100 crore has been allocated for the comprehensive development of the film industry. Now, actor Mohanlal has said that he happily welcomes this decision of the government.

Follow Us