Prithviraj Sukumaran: “പാർവതി സംവിധാനം ചെയ്യുന്ന സിനിമ കാണാൻ ഞാൻ കാത്തിരിക്കുകയാണ്”; എന്തുകൊണ്ട് പാർവതി എന്നതിന് പൃഥ്വിരാജിൻ്റെ മറുപടി

"Waiting to See Her Direct a Film": Prithviraj Lauds Parvathy Thiruvothu: ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത് പാർവതിയാണ്. കൂടാതെ ഞാൻ ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയാണ്. എല്ലാ പോസ്റ്ററുകളിലും എൻ്റെ ചിത്രം നിറഞ്ഞുനിൽക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണത്

Prithviraj Sukumaran: “പാർവതി സംവിധാനം ചെയ്യുന്ന സിനിമ കാണാൻ ഞാൻ കാത്തിരിക്കുകയാണ്”; എന്തുകൊണ്ട് പാർവതി എന്നതിന് പൃഥ്വിരാജിൻ്റെ മറുപടി

പൃഥ്വിരാജും പാർവതിയും

Published: 

02 Jul 2026 | 03:32 PM

സാധാരണയായി സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന സിനിമകളിൽ അവരുടെ പേരായിരിക്കും പോസ്റ്ററുകളിലും ടൈറ്റിലുകളിലും ആദ്യം കാണിക്കുക. എന്നാൽ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമായ ‘ഐ നോബഡി’യിൽ പൃഥ്വിരാജിൻ്റെ പേരിന് മുൻപായി നൽകിയിരിക്കുന്നത് നായികയായ പാർവതി തിരുവോത്തിൻ്റെ പേരാണ്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് തുറന്നുപറയുകയാണ് പൃഥ്വിരാജ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമയെക്കുറിച്ചും സഹതാരത്തെക്കുറിച്ചും താരം മനസ്സ് തുറന്നത്.

“ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത് പാർവതിയാണ്. കൂടാതെ ഞാൻ ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയാണ്. എല്ലാ പോസ്റ്ററുകളിലും എൻ്റെ ചിത്രം നിറഞ്ഞുനിൽക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണത്.” പൃഥ്വിരാജ് പറഞ്ഞു. സിനിമയിലെ നായകൻ ഒരു പുരുഷനാണ് എന്നതൊഴിച്ചാൽ, ഈ സിനിമ അത്രത്തോളം പുരുഷ കേന്ദ്രീകൃതമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

പാർവതി മികച്ച അഭിനേത്രി മാത്രമല്ല !

പാർവതിയുടെ സിനിമയോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും പൃഥ്വിരാജ് മനസ്സ് തുറന്നു. “പാർവതി വളരെ ബ്രില്ല്യൻ്റായ ഒരു അഭിനേത്രിയാണ്. അവരുടെ അഭിനയത്തിലെ അവരുടെ കഴിവിനെ കുറുച്ച് മാത്രമല്ല ഞാൻ പറയുന്നത്. ഒരു തിരക്കഥ വായിക്കുമ്പോൾ, ഈ സിനിമയിൽ തനിക്ക് എത്രത്തോളം പ്രാധാന്യമുണ്ട് അല്ലെങ്കിൽ എത്രത്തോളം ചെയ്യാനുണ്ട് എന്ന് മാത്രം നോക്കി ഒരു സിനിമയെ വിലയിരുത്തുന്ന ആളല്ല അവർ. ഇതൊരു മികച്ച സിനിമയാകാൻ സാധ്യതയുണ്ടെന്നും, താൻ ഭാഗമാകുന്നത് ആ സിനിമയ്ക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും മനസ്സിലാക്കാൻ കഴിവുള്ള ഒരാളാണവർ. പർവതിക്ക് ഒരു നല്ല ഫിലിം മേക്കറാകാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഒരു സിനിമ സംവിധാനം ചെയ്യുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. കാരണം സിനിമയെ അത്രത്തോളം ആഴത്തിൽ മനസ്സിലാക്കുന്ന ഒരാളാണ് പാർവതി.” പൃഥ്വിരാജ് പറഞ്ഞു.

Also Read: Amma Controversy: “പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നസ്‌ലനെപ്പോലുള്ള പുതിയ തലമുറ ‘അമ്മ’യിലേക്ക് വരില്ല”; വിവാദങ്ങളിൽ വ്യക്തത വരുത്തി റോണി ഡേവിഡ്!

സിനിമയിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഏറ്റവും മികച്ച അഭിനേതാക്കൾ തന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നതായി പൃഥ്വിരാജ് പറയുന്നു. പ്രത്യേകിച്ചും ‘മീര’ എന്ന കഥാപാത്രം.

“ആ കഥാപാത്രത്തിന് അത്ര മികച്ച ഒരു അഭിനേതാവിനെ തന്നെ വേണമായിരുന്നു. മലയാള സിനിമയിൽ അങ്ങനെ ഒരു ലിസ്റ്റിൽ ആദ്യം വരുന്ന പേരുകളിലൊന്ന് പാർവതിയുടേതാണ്. സംവിധായകൻ നിസാം പാർവതിയുടെ പേര് പറഞ്ഞപ്പോൾ പിന്നീട് മറ്റൊരാളെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല. പാർവതി ആ റോളിന് ഏറ്റവും അനുയോജ്യയായിരുന്നു. ഭാഗ്യവശാൽ സിനിമ ചെയ്യാമെന്ന് പാർവതി സമ്മതിക്കുകയും ചെയ്തു. പാർവതി സിനിമയുടെ ഭാഗമായത് ഒരുപാട് ഗുണം ചെയ്തു എന്നാണ് ഞാൻ വിശ്വസരിക്കുന്നത്,” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

English Summary

In a recent interview, actor-producer Prithviraj Sukumaran explained why co-star Parvathy Thiruvothu’s name appears before his on the ‘I Nobody’ titles, calling it a simple gesture devoid of ego. Praising her deep understanding of cinema and acting brilliance, Prithviraj stated she was the only choice for the character ‘Meera’ and expressed his strong desire to see her direct a film.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി