AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സിഗരറ്റിൻ്റെ കവറില്‍ വരെ സീന്‍ എഴുതും! അപാര മെമ്മറിയാണ്, പ്രിയദര്‍ശനെ കുറിച്ച് കിരീടം ഉണ്ണി

Priyadarshan's Unique Filmmaking Style: മികച്ച സിനിമകള്‍ കൊണ്ട് മലയാളിയെ മാത്രമല്ല ഇന്ത്യന്‍ പ്രേക്ഷകരെയാതെ ഞെട്ടിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ ഒരു പാഠപുസ്തകമായി നിലനിലക്കുന്നു.പ്രിയദര്‍ശന്റെ ഈ അസാമാന്യ സിനിമാ മേക്കിംഗ് കഴിവിനെ കുറിച്ചും ആ കഴിവ് എങ്ങനെ രൂപപ്പെട്ടു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍കാല ചലച്ചിത്ര നിര്‍മ്മാതാവ് കിരീടം ഉണ്ണി.

സിഗരറ്റിൻ്റെ കവറില്‍ വരെ സീന്‍ എഴുതും! അപാര മെമ്മറിയാണ്, പ്രിയദര്‍ശനെ കുറിച്ച് കിരീടം ഉണ്ണി
കിരീടം ഉണ്ണി, പ്രിയദര്‍ശന്‍Image Credit source: Facebook / Kireedam Unni, Priyadrshan
Amal KV
Amal KV | Published: 08 Jul 2026 | 07:10 PM

മികച്ച സിനിമകള്‍ കൊണ്ട് മലയാളിയെ മാത്രമല്ല ഇന്ത്യന്‍ പ്രേക്ഷകരെയാതെ ഞെട്ടിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ ഒരു പാഠപുസ്തകമായി നിലനിലക്കുന്നു. പഴയ ചിത്രങ്ങള്‍ പോലും ഇപ്പോഴും ആവര്‍ത്തന വിരസതയില്ലാതെ മലയാളികള്‍ ആസ്വദിക്കുന്നുണ്ട്. പ്രിയദര്‍ശന്റെ ഈ അസാമാന്യ സിനിമാ മേക്കിംഗ് കഴിവിനെ കുറിച്ചും ആ കഴിവ് എങ്ങനെ രൂപപ്പെട്ടു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍കാല ചലച്ചിത്ര നിര്‍മ്മാതാവ് കിരീടം ഉണ്ണി. മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹവും ചേര്‍ന്ന് നിര്‍മ്മിച്ച കിരീടം സിനിമയുടെ റീ മാസ്റ്റര്‍ പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി, പ്രിയദര്‍ശനെ കുറിച്ച് മനസ്സ് തുറന്നത്.

ലൈബ്രേറിയന്‍ ആയിരുന്നു പ്രിയദര്‍ശന്റെ അച്ഛന്‍. അതുകൊണ്ട് തന്നെ അദ്ദേഹം നിരവധി പുസ്തകങ്ങള്‍ വായിക്കാനായി പ്രിയദര്‍ശന് എത്തിച്ച് നല്‍കുമായിരുന്നു. ചെറുപ്പകാലം മുതലെ ക്ലാസ്സിക്കുകള്‍ ഉള്‍പ്പെടെ പ്രിയന്‍ വായിച്ചിട്ടുണ്ട്. ആ വായനയാണ് അദ്ദേഹത്തിന് സിനിമയില്‍ ഏറെ ഗുണം ചെയ്തത്. സിനിമയിലേക്ക് വരണം എന്ന് പ്രിയ ദര്‍ശന് അതിയായ ആഗ്രമായിരുന്നു ഉണ്ടായിരുന്നത്. പഴയ ക്ലാസ്സിക്കുകളിലെ കഥാപാത്രങ്ങളെ വേറെ രീതിയിലേക്ക് മാറ്റി അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും എന്നൊക്കെ പ്രിയന്‍ ചെറുപ്പം മുതലെ പറയുമായിരുന്നു. വായിക്കുന്ന കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍ത്തിരിക്കാനുള്ള ശേഷിയും പ്രിയനുണ്ട്. അതൊക്കെ കരിയറില്‍ ഗുണമായി വന്നു.

Also Read: ശോകമാണ്… എനിക്ക് ഈ പാട്ട് വേണ്ടെന്ന് പറഞ്ഞു, ഒടുവില്‍ അതേ ഗാനത്തിന്‌ സംസ്ഥാന അവാര്‍ഡ്! കരീടത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍

പ്രിയദര്‍ശന്റെ ഫിലീം മേക്കിംഗ് സെന്‍സും അപാരമാണ്. കഥയുണ്ടാക്കാനുള്ള കഴിവും എടുത്ത് പറയണം. ഏറെ വ്യത്യസ്തമായാണ് ഷൂട്ട് ഒക്കെ നടക്കുക. തിരക്കഥയൊന്നും കയ്യില്‍ വേണമെന്ന് ഇല്ല. ഓരോ കാര്യവും മനപാഠം ആയിരിക്കും. പല സിനിമകളുടെയും സീന്‍ അപ്പപ്പോള്‍ തന്നെയാണ് എഴുതുക. സിഗരറ്റിന്റെ കവറുകളിലാണ് പണ്ട് സീന്‍ എഴുതിയിരുന്നത്. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ തനിക്കത് നേരിട്ട് അനുഭവമുണ്ട്. അങ്ങനെ നിരവധി പ്രത്യേകതകള്‍ പ്രിയനുണ്ട് എന്നും അതൊരു ജീനിയസ് ആണെന്നും കിരീടം ഉണ്ണി പറഞ്ഞു.

മലായളത്തിലെ ഏക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് കിരീടം. ലോഹിത ദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ ആണ് സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴിക കല്ലായ ചിത്രം ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നടന് നേടിക്കൊടുത്തു. ആ സിനിമയിലെ ഒരോ കഥാപാത്രങ്ങളും ഇപ്പോഴും മലയാളിയുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം നല്‍കിയ കണ്ണീര്‍ പൂവിന്റെ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജൂലൈ 10 നാണ് കിരീടത്തിന്റെ റീ മാസ്റ്റര്‍ പതിപ്പ് തിയേറ്റുകളിലേക്ക് എത്തുന്നത്. പൊതുവെ മോഹന്‍ലാലിന്റെ റീ റിലീസ് ചിത്രങ്ങള്‍ക്ക് വലിയ സ്വീകരാര്യതയാണ് ലഭിക്കാറ്. കിരീടത്തിന്റെ കാര്യത്തിലും അത് ആവര്‍ത്തിക്കുമെന്നാണ് ആരാധതകരുടെ പ്രതീക്ഷ.

English Summary

Priyadarsan is a director who has astonished not only Malayali audiences but viewers across India with his outstanding films; many of the movies he has written and directed stand as veritable textbooks of cinema. Former film producer Kireedam Unni has shed light on Priyadarsan’s extraordinary filmmaking prowess and how that talent was shaped.

Follow Us