Biju Menon: ‘ബിജുമേനോനിൽ നിന്ന് അതേ പ്രതീക്ഷിക്കാവൂ’; സന്തോഷ് ടി കുരുവിള

ബിജു മേനോൻ സിനിമാ പ്രൊമോഷനുകളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്നവർ അതിൽ കൂടുതൽ പ്രതീക്ഷിക്കരുതെന്നുമാണ് സന്തോഷ് ടി. കുരുവിള പറയുന്നത്.

Biju Menon: ബിജുമേനോനിൽ നിന്ന് അതേ പ്രതീക്ഷിക്കാവൂ; സന്തോഷ് ടി കുരുവിള

സന്തോഷ് ടി. കുരുവിള, ബിജു മേനോൻ

Published: 

18 Feb 2026 | 02:16 PM

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രൊമോഷനുകളുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ നടനെതിരെ ഉയർന്നിരുന്നു. ബിജു മേനോൻ നായകനായ നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ആവശ്യത്തിന് നടന്നില്ലെന്നാരോപിച്ച് സംവിധായകനും നിർമാതാവുമായ അനൂപ് കണ്ണൻ രം​ഗത്തെത്തിയിരുന്നു. പ്രൊമോഷൻ മുടങ്ങിയതോടെ ഒടിടി വഴി ലഭിക്കേണ്ടിയിരുന്ന 25 ലക്ഷം രൂപ കിട്ടിയില്ലെന്നായിരുന്നു ആരോപണം.

ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമാതാവായ സന്തോഷ് ടി. കുരുവിള. ബിജു മേനോൻ സിനിമാ പ്രൊമോഷനുകളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്നവർ അതിൽ കൂടുതൽ പ്രതീക്ഷിക്കരുതെന്നുമാണ് സന്തോഷ് ടി. കുരുവിള പറയുന്നത്.

ഒരു നടനിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ അത് മാത്രമേ നിർമ്മാതാക്കൾ പ്രതീക്ഷിക്കാവൂ. ബിജു മേനോനെ നന്നായി അറിയാവുന്നവർക്ക് അദ്ദേഹത്തിന്റെ രീതികളും അറിയാം. തന്റെ സിനിമകളിൽ പ്രവർത്തിച്ചപ്പോൾ ബിജു മേനോൻ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. കൃത്യസമയത്ത് സെറ്റിൽ എത്തുകയും ആവശ്യമായ അഭിമുഖങ്ങൾ നൽകുകയും ചെയ്തിരുന്നു.

സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് ബിജു മേനോൻ. പണ്ടൊന്നും ഇത്രയധികം പ്രൊമോഷൻ പരിപാടികൾ ഉണ്ടായിരുന്നില്ലെന്നും മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി