Geetu Mohandas’ Toxic: ‘ഇത് ചിത്രീകരിച്ചത് അവരാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’; ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ഗോപാൽ വർമ
Ram Gopal Varma Praises Geetu Mohandas’ ‘Toxic’: ഇത്രയും ചങ്കൂറ്റം ഒരു പുരുഷ സംവിധായകൻ പോലും കാണിച്ചിട്ടില്ലെന്നാണ് രാം ഗോപാൽ വർമ പറഞ്ഞത്. ഇത് ചിത്രീകരിച്ചത് അവരാണെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ രാം ഗോപാൽ വർമ കുറിച്ചു.
സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ടോക്സിക്ക്’ .കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ ടീസറിനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇത്രയും ചങ്കൂറ്റം ഒരു പുരുഷ സംവിധായകൻ പോലും കാണിച്ചിട്ടില്ലെന്നാണ് രാം ഗോപാൽ വർമ പറഞ്ഞത്. ഇത് ചിത്രീകരിച്ചത് അവരാണെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ രാം ഗോപാൽ വർമ കുറിച്ചു.
യാഷ് അഭിനയിക്കുന്ന ‘ടോക്സിക്കി’ന്റെ ട്രെയിലർ കണ്ടതിന് ശേഷം തനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹൻദാസ് ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകം. ഈ സ്ത്രീയുടെ അത്രയും ചങ്കൂറ്റമുള്ള ഒരു പുരുഷ സംവിധായകൻ പോലുമില്ലെന്നും ഇത് ചിത്രീകരിച്ചത് അവരാണെന്ന് തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാം ഗോപാൽ വർമ പറഞ്ഞു.
Also Read:‘ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎ ആവും; മനസിന്റെ വലുപ്പമാണ് പ്രധാനം’; സുനിൽ പരമേശ്വരൻ
അതേസമയം യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ആക്ഷനും ഹോട്ട് ദൃശ്യങ്ങളും കോർത്തിണക്കി കൊണ്ടായിരുന്നു ടീസർ പുറത്തുവിട്ടത്. ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതിനു മുൻപ് റിലീസ് ചെയ്ത ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ടായിരുന്നു. ഇതിനെതിരെയും വ്യാപക വിമർശനമാണ് ഉയർന്നത്.
After seeing the @TheNameIsYash starring trailer of #Toxic I have no doubt that @GeethuMohandas_ is the ultimate symbol of Women Empowerment ..No Male director is Man enough in comparison to this Woman .. I still can’t believe she shot this 👇🏻 😳 https://t.co/ZxyxU8Da40 pic.twitter.com/qzFUcv9JIb
— Ram Gopal Varma (@RGVzoomin) January 8, 2026