AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Debit Card Rules: ഡെബിറ്റ് കാര്‍ഡ് നിയമങ്ങളും മാറി കേട്ടോ; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

NPCI Announces End of Complimentary Lounge Access on RuPay Debit Cards: കാര്‍ഡ് ഇഷ്യൂവര്‍മാരും റൂപേയും തമ്മിലുള്ള കസ്റ്റമൈസ് ഫീച്ചര്‍ കാര്‍ഡ് ഓഫര്‍ നിബന്ധന പ്രകാരം ബാങ്കുകള്‍ക്ക് ലോഞ്ച് ആക്‌സ് തുടര്‍ന്നും നല്‍കാമെന്നും നിര്‍ദേശമുണ്ട്. എല്ലാ ബാങ്കുകളും പുതിയ മാനദണ്ഡം...

New Debit Card Rules: ഡെബിറ്റ് കാര്‍ഡ് നിയമങ്ങളും മാറി കേട്ടോ; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
പ്രതീകാത്മക ചിത്രം Image Credit source: Nadija Pavlovic/E+/Getty Images
Shiji M K
Shiji M K | Published: 14 Mar 2026 | 09:17 PM

ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ ഡെബിറ്റ് കാര്‍ഡ് നിയമങ്ങളിലും മാറ്റം. റുപേ ഡെബിറ്റ് കാര്‍ഡുകളില്‍ നല്‍കുന്ന ലോഞ്ച് ആക്‌സസ് ആനുകൂല്യങ്ങളില്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകള്‍ക്കായിരിക്കും ഏപ്രില്‍ 1 മുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക. എന്തെല്ലാം മാറ്റങ്ങളുണ്ടെന്ന് നോക്കാം.

ലോഞ്ച് ആക്‌സസ് അവസാനിക്കുന്നു

ഏപ്രില്‍ 1 മുതല്‍ റൂപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ചുകളിലും ട്രെയിന്‍ ലോഞ്ചുകളിലേക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കില്ല. തെരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ചെലവ് അടിസ്ഥമാക്കി ലോഞ്ച് ആക്‌സസ് തുടരുന്നതാണ്. ഇനി മുതല്‍ ലോഞ്ച് ആക്‌സസ് ആനുകൂല്യങ്ങള്‍ നേടുന്നതിന് ഉപഭോക്താക്കള്‍ ബാങ്ക് നിര്‍ദേശിക്കുന്ന ചെലവ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

കാര്‍ഡ് ഇഷ്യൂവര്‍മാരും റൂപേയും തമ്മിലുള്ള കസ്റ്റമൈസ് ഫീച്ചര്‍ കാര്‍ഡ് ഓഫര്‍ നിബന്ധന പ്രകാരം ബാങ്കുകള്‍ക്ക് ലോഞ്ച് ആക്‌സ് തുടര്‍ന്നും നല്‍കാമെന്നും നിര്‍ദേശമുണ്ട്. എല്ലാ ബാങ്കുകളും പുതിയ മാനദണ്ഡം പാലിക്കണമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

Also Read: New Credit Card Rules: പുതിയ ക്രെഡിറ്റ് കാര്‍ഡ് നിയമം അറിഞ്ഞോ? ഏപ്രില്‍ 1 മുതല്‍ എല്ലാം മാറും

ബാങ്കുകളുടെ അറിയിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് സിന്ധു ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ സൗജന്യ ലോഞ്ച് പ്രവേശനം നിര്‍ത്തലാക്കിയതായി കാണിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ബാങ്കുകളും ഉടന്‍ തന്നെ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരും.

Follow Us