Ramcharan and Upasana: അർത്ഥം അറിയണോ? ഇരട്ടക്കുട്ടികൾക്ക് പേരിട്ട് രാംചരണും ഉപാസനയും

Ramcharan and Upasana Twins Name: തങ്ങളെ സംബന്ധിച്ചിടത്തോളം ഈ പേരുകൾ വെറും തിരിച്ചറിയാനുള്ള അടയാളങ്ങൾ മാത്രമല്ല എന്നും അവ ശക്തിയുടെയും സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും അഭിലാഷങ്ങളാണ് എന്നും രാംചരൺ പറഞ്ഞു...

Ramcharan and Upasana: അർത്ഥം അറിയണോ? ഇരട്ടക്കുട്ടികൾക്ക് പേരിട്ട് രാംചരണും ഉപാസനയും

Ram Charan And Upasana (2)

Published: 

13 Feb 2026 | 01:46 PM

ദിവസങ്ങൾക്കു മുമ്പാണ് തെലുങ്ക് നടൻ രാംചരണിനും ഭാര്യ ഉപാസനയ്ക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു എന്ന വാർത്ത എത്തിയത്. മുത്തച്ഛൻ ചിരഞ്ജീവിയായിരുന്നു തങ്ങളുടെ കുടുംബത്തിലെ ഈ ഇരട്ടിമധുരം ആരാധകരുമായി പങ്കുവെച്ചത്. അമ്മയും കുഞ്ഞും സന്തോഷമായിരിക്കുന്നുവെന്നും ഞങ്ങളുടെ വീട്ടിലേക്ക് രണ്ടു കുഞ്ഞു അതിഥികൾ കൂടി എത്തി എന്നുമായിരുന്നു ചിരഞ്ജീവി പങ്കുവെച്ച പോസ്റ്റ്.

ഇപ്പോഴിതാ ഇരട്ട കുഞ്ഞുങ്ങൾക്ക് പേരിട്ടു എന്ന വാർത്തയാണ് പുറത്തെത്തുന്നത്. ആൺകുഞ്ഞിനെ ശിവറാം എന്നും പെൺകുഞ്ഞിന് അൻവിരാ ദേവി എന്നുമാണ് പേര് നൽകിയിരിക്കുന്നത്. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് താരതമ്പതികൾ ഈ സന്തോഷവാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്.

തങ്ങളെ സംബന്ധിച്ചിടത്തോളം ഈ പേരുകൾ വെറും തിരിച്ചറിയാനുള്ള അടയാളങ്ങൾ മാത്രമല്ല എന്നും അവ ശക്തിയുടെയും സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും അഭിലാഷങ്ങളാണ് എന്നും രാംചരൺ പറഞ്ഞു. അവിശ്വാസത്തിനും കുടുംബ പാരമ്പര്യത്തിനും വേരൂന്നിയ ഒരു ആചാരപരമായ ചടങ്ങോട് കൂടിയാണ് ഈ പേരിടൽ ആഘോഷം നടന്നത്.

താനും ഭാര്യ ഉപാസനയും വളരെ വിശദമായി ചർച്ച ചെയ്ത ശേഷം ആണ് ഈ പേരിട്ടത് എന്നും തങ്ങളുടെ മാതാപിതാക്കൾ ആ യാത്രയിൽ വളരെയധികം സഹായം നൽകി. അതിനാൽ തന്നെ ഈ പേരിടൽ പ്രക്രിയ തങ്ങളെ സംബന്ധിച്ച് വളരെ ആത്മീയപരമായ ഒരു ചടങ്ങ് കൂടിയായിരുന്നു എന്നും രാംചരൺ പ്രതികരിച്ചു. ശിവനിൽ നിന്നും ശ്രീരാമനിൽ നിന്നും ഉരുത്തിരിഞ്ഞ പേരാണ് ശിവറാം. ഇതിനെ ശക്തിയും സംയമനവും നീതിയും കരുണയും ആണ് പ്രതീകപ്പെടുത്തുന്നത്.

കൂടാതെ പിതാവിന്റെ ജന്മനാമമായ ശിവശങ്കർ വര പ്രസാദ് എന്ന പേരും ഈ പേര് തിരഞ്ഞെടുക്കുവാനുള്ള കാരണമായി മാറി. മകൾക്ക് അൻവിരാദേവി എന്ന പേരിട്ടതിനും പിന്നിലും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വിശദീകരണമാണ് നൽകുന്നത്. ധൈര്യവും ദിവ്യമായ സ്ത്രീശക്തിയും ഉൾക്കൊള്ളുന്ന ഒരു പേരാണിത്. വീര എന്നത് ധീരതയെ സൂചിപ്പിക്കുന്നു. ആൻ എന്നത് പരിധിയില്ലാത്ത ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. ദേവി എന്നാൽ ശക്തിയും കൃപയും ഒരുമിച്ച് നിലനിൽക്കുന്നതിന്റെ ഓർമ്മപ്പെടുത്തലാണ് എന്നും രാംചരൻ മക്കളുടെ പേരിനെ കുറിച്ച് വിശദീകരിച്ചു.

 

Follow Us
Related Stories
Actor Krishna kumar: സ്വന്തം മക്കളെ കോപ്പിയടിച്ച് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അച്ഛനല്ലേ… ഈ കണ്ണീരിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല! കൃഷ്ണകുമാറിന് വിമർശനം
Vismaya Mohanlal:വിസ്മയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല, നല്ല മാതാപിതാക്കളുടെ മക്കൾ സമരത്തിന് പോകില്ല; മേജർ രവി
Saiju Kurup: 1.5 കോടി! പ്രതിഫലം കൂട്ടിയതിൽ വെളിപ്പെടുത്തലുമായി സൈജു കുറുപ്പ്
Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…
Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!
കറിവേപ്പില കാടുപോലെ തഴച്ചുവളരാൻ ഈ ഒരു കാര്യം ചെയ്യൂ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി