AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vedan meets Sanju samson: ഒരുപാട് സ്നേഹം വേടൻ… സഞ്ജുവിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേടൻ എത്തി

Rapper Vedan Meets Sanju Samson in Chennai: വേടന് നൽകിയ തൊപ്പിയിൽ ഒരുപാട് സ്നേഹം പ്രിയപ്പെട്ട വേടൻ എന്നാണ് സഞ്ജു കുറിച്ചത്. ആട്ടം ഇനിമേതാൻ ആരംഭം എന്ന ആവേശകരമായ അടിക്കുറിപ്പോടെയാണ് വേടൻ പോസ്റ്റ് പങ്കുവെച്ചത്. കേരളത്തിന്റെ രണ്ട് മേഖലകളിലെ പ്രതിഭകൾ ഒന്നിച്ചു നിൽക്കുന്നതിനെ കേരളത്തിന്റെ രണ്ട് മുത്തുമണികൾ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം വീഡിയോയ്ക്ക് ലൈക്കുകളുമായി എത്തിക്കഴിഞ്ഞു.

Vedan meets Sanju samson: ഒരുപാട് സ്നേഹം വേടൻ… സഞ്ജുവിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേടൻ എത്തി
Sanju Samson, VedanImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 02 Apr 2026 | 08:05 PM

ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും പ്രശസ്ത റാപ്പർ വേടനും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചെന്നൈയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സഞ്ജുവിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോ വേടൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

വേടന് നൽകിയ തൊപ്പിയിൽ ഒരുപാട് സ്നേഹം പ്രിയപ്പെട്ട വേടൻ എന്നാണ് സഞ്ജു കുറിച്ചത്. ആട്ടം ഇനിമേതാൻ ആരംഭം എന്ന ആവേശകരമായ അടിക്കുറിപ്പോടെയാണ് വേടൻ പോസ്റ്റ് പങ്കുവെച്ചത്. കേരളത്തിന്റെ രണ്ട് മേഖലകളിലെ പ്രതിഭകൾ ഒന്നിച്ചു നിൽക്കുന്നതിനെ കേരളത്തിന്റെ രണ്ട് മുത്തുമണികൾ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ഇതിനോടകം വീഡിയോയ്ക്ക് ലൈക്കുകളുമായി എത്തിക്കഴിഞ്ഞു.

സിഎസ്കെ ജേഴ്സിയിൽ സഞ്ജു

ഐപിഎല്ലിൽ 11 വർഷം രാജസ്ഥാൻ റോയൽസിന്റെ നട്ടെല്ലായിരുന്ന സഞ്ജു, ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് പാഡണിയുന്നത്. ആദ്യ മത്സരത്തിൽ വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും, ചെന്നൈയുടെ മണ്ണിൽ സഞ്ജുവിന്റെ തകർപ്പൻ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. നാളെ ചെന്നൈയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെയാണ് ചെന്നൈ നേരിടുന്നത്.

 

View this post on Instagram

 

A post shared by വേടൻ (@vedanwithword)

Follow Us