AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ഇപ്പോൾ എന്റെ അക്കൗണ്ട് സീറോ ബാലൻസ് അല്ല! ഇന്ന് ആരുടെയും മുന്നിൽ തെണ്ടേണ്ട; രേണു സുധി

Renu Sudhi: പണ്ട് എന്റെ അക്കൗണ്ട് സീറോ ബാലൻസ് ആയിരുന്നു. പക്ഷേ ഇപ്പോൾ അവസ്ഥയൊക്കെ മാറി. തനിക്ക് ഇഷ്ടം പോലെ വർക്കും ലഭിക്കുന്നുണ്ടെന്ന് രേണു സുധി.

Renu Sudhi: ഇപ്പോൾ എന്റെ അക്കൗണ്ട് സീറോ ബാലൻസ് അല്ല! ഇന്ന് ആരുടെയും മുന്നിൽ തെണ്ടേണ്ട; രേണു സുധി
Renu SudhiImage Credit source: Social Media
ashli
Ashli C | Updated On: 26 Oct 2025 14:21 PM

താനിപ്പോൾ സാമ്പത്തികമായി മെച്ചപ്പെട്ടുവെന്ന് തുറന്നു പറഞ്ഞ് രേണു സുധി. കടുത്ത സാമ്പത്തിക പ്രയാസങ്ങളിൽ കഴിഞ്ഞിരുന്ന താനിപ്പോൾ ആരെയും ആശ്രയിക്കാതെ സന്തോഷമായി ജീവിക്കുന്നു. കടുത്ത സാമ്പത്തിക പ്രയാസങ്ങളിൽ കഴിഞ്ഞിരുന്ന താനിപ്പോൾ ആരെയും ആശ്രയിക്കാതെ സന്തോഷമായി ജീവിക്കുകയാണെന്നും ആറുമാസം മുൻപ് വരെ ആർക്കെങ്കിലും എന്തെങ്കിലും വാങ്ങി കൊടുക്കുവാൻ മറ്റുള്ളവരോട് തെണ്ടേണ്ട അവസ്ഥയായിരുന്നു എന്നും ഇന്ന് അതെല്ലാം മാറിയെന്നും രേണു. അന്നൊരു 500 രൂപയ്ക്ക് വേണ്ടി താൻ കൊതിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി.

നല്ലൊരു ജീവിത സാഹചര്യമുണ്ടെന്നും അവർ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. തന്റെ മക്കൾക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കണമെങ്കിൽ ആരോടെങ്കിലും 500 രൂപ ചോദിക്കണമായിരുന്നു എനിക്ക് അന്നൊക്കെ. ആ സമയത്ത് പലരും സഹായിച്ചിട്ടുണ്ട്.

500 രൂപ ചോദിച്ചപ്പോൾ 1000 രൂപ തന്നവരും ഉണ്ട്. ഒന്നും തരാനില്ലെന്ന് പറഞ്ഞവരുമുണ്ട്.. ലക്ഷങ്ങളോ കോടികളോ ഒന്നും തന്റെ കയ്യിലില്ല. പക്ഷേ 500 രൂപയ്ക്ക് വേണ്ടി തെണ്ടേണ്ട അവസ്ഥ ഒന്നും ഇന്നില്ല. ആരുടെ മുന്നിലും കൈ നീട്ടാതെ വീട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും എന്റെയും കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാനുള്ള വരുമാനം ഇന്നെനിക്കുണ്ട്. പണ്ട് എന്റെ അക്കൗണ്ട് സീറോ ബാലൻസ് ആയിരുന്നു. പക്ഷേ ഇപ്പോൾ അവസ്ഥയൊക്കെ മാറി. തനിക്ക് ഇഷ്ടം പോലെ വർക്കും ലഭിക്കുന്നുണ്ടെന്ന് രേണു സുധി.

സോഷ്യൽ മീഡിയയിൽ എന്നും വിവാദങ്ങൾക്ക് ഇടയാകുന്ന താരമാണ് രേണു. ഈയടുത്ത് ഇന്റർനാഷണൽ ട്രിപ്പ് പോയപ്പോഴും താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ആയിരുന്നു. ഒരു ബാർ റസ്റ്റോറന്റിൽ മദ്യപന്മാരുടെ മുന്നിൽ ഡാൻസ് ചെയ്തു എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ താനൊരു കലാകാരി ആണെന്നും പാട്ടുപാടുന്നതും ഡാൻസ് ചെയ്യുന്നതും ഒക്കെ ഒരു തെറ്റല്ല. തന്റെ കുടുംബത്തോട് പറഞ്ഞിട്ടാണ് പോയത് അവർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക് എന്നും ചോദിച്ചു.