Resul pookutty: മകന്റെ ജാതകത്തിലെ ഫലമാണ് ഞാൻ അനുഭവിക്കുന്നത്! ജ്യോതിഷത്തിലെ തന്റെ വിശ്വാസത്തെക്കുറിച്ച് റസൂൽ പൂക്കുട്ടി
Resul pookutty about his son's Horoscope:ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെ മാറ്റിമറിച്ച മകന്റെ ജാതകത്തിലെ ആ യോഗത്തെ കുറിച്ചാണ് റസൂൽ പൂക്കുട്ടി സംസാരിക്കുന്നത്.. ജ്യോതിഷത്തിൽ തനിക്ക് ആദ്യം വിശ്വാസമുണ്ടായിരുന്നില്ല എന്നും പിന്നീടുണ്ടായ ഈ അനുഭവമാണ് തനിക്ക് ജ്യോതിഷത്തിലേക്കുള്ള വിശ്വാസത്തിന് കാരണമായത് എന്നും റസൂൽ പൂക്കുട്ടി പറയുന്നു...........
മലയാളികൾക്ക് എന്നും അഭിമാനമാണ് റസൂൽ പൂക്കുട്ടി. ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സൗണ്ട് ഡിസൈനർ. ഒരു സിനിമയെ ഡയലോഗ് ഇല്ലാതെ ആസ്വദിക്കുവാനും ഉൾക്കൊള്ളുവാനും റസൂൽ പഠിപ്പിച്ച വഴികൾ ഒരിക്കലും മലയാള സിനിമയ്ക്ക് മറക്കാൻ സാധിക്കില്ല. സിനിമയിലെ ശബ്ദവിന്യാസത്തെയും ശബ്ദമിശ്രണത്തെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ റസൂൽ പൂക്കുട്ടി വലിയ പങ്കുതന്നെ വാങ്ങിച്ചിട്ടുണ്ട്.
അതിനാൽ തന്നെ അദ്ദേഹം എപ്പോഴും സോഷ്യൽ മീഡിയയിലെ ആളുകൾ ഏറ്റവും കൂടുതൽ തിരയുന്ന വ്യക്തി കൂടിയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെ മാറ്റിമറിച്ച മകന്റെ ജാതകത്തിലെ ആ യോഗത്തെ കുറിച്ചാണ് റസൂൽ പൂക്കുട്ടി സംസാരിക്കുന്നത്.. ജ്യോതിഷത്തിൽ തനിക്ക് ആദ്യം വിശ്വാസമുണ്ടായിരുന്നില്ല എന്നും പിന്നീടുണ്ടായ ഈ അനുഭവമാണ് തനിക്ക് ജ്യോതിഷത്തിലേക്കുള്ള വിശ്വാസത്തിന് കാരണമായത് എന്നും റസൂൽ പൂക്കുട്ടി പറയുന്നു.
തന്റെ മകന്റെ ജാതകം എഴുതിയതിനുശേഷം അത് വായിക്കാനായി ആ പൂജാരി തന്റെ വീട്ടിൽ വന്നു. മകന് മൂന്നര വയസ്സ് ആകുമ്പോൾ അച്ഛന് ഗജകേസരി യോഗമാണെന്നായിരുന്നു അന്ന് ജാതകം നോക്കിയ ജ്യോത്സ്യൻ പറഞ്ഞത്. അപ്പോൾ ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു എന്താണ് ഈ ഗജകേസരിയോഗം എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത് ഇതിനേക്കാൾ വലിയൊരു നല്ല സമയം വരാനില്ല ഗജം അതായത് ആന ആനക്കോളം വലിപ്പം നിങ്ങൾക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകും എന്ന് അദ്ദേഹം വിശദീകരിച്ചു.
അപ്പോൾ ഞാൻ തന്റെ ഭാര്യയോട് വിശ്വാസമില്ലാത്തതുകൊണ്ട് തമാശയോടെ പറഞ്ഞു വല്ല ഓസ്കാറും കിട്ടുമായിരിക്കുമെന്ന്. പിന്നീട് എനിക്ക് ഓസ്കാറിന് നോമിനേഷൻ വരുമ്പോൾ എന്റെ മകന് മൂന്നര വയസ്സായിരുന്നു എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത്. അങ്ങനെ തന്നെ ജീവിതത്തിൽ നിറയെ ഒരുപാട് യാദൃശ്ചികമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.
ALSO READ:കാത്തിരിപ്പിന് അവസാനം! ‘നെടുങ്കണ്ടം മിറാക്കിളു’മായി മോഹൻലാലും ദിലീഷ് പോത്തനും എത്തുന്നു
ഒറ്റരാത്രികൊണ്ട് ഉണ്ടായ മാറ്റം
അതേസമയം ഓസ്കാർ ലഭിച്ചതിനുശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും റസൂൽ പൂക്കുട്ടി സംസാരിച്ചു. തനിക്ക് ഒറ്റ രാത്രി കൊണ്ടാണ് ജീവിതത്തിൽ അങ്ങനെ ഒരു മാറ്റം ഉണ്ടായിരുന്ന റസൂൽ പറയുന്നത് അതിലേക്ക് എത്തിപ്പെടാൻ തനിക്ക് വർഷങ്ങളുടെ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് അപ്രതീക്ഷിതമായിരുന്നു. എന്നാൽ മമ്മൂട്ടി, മോഹൻലാൽ അമിതാഭ് ബച്ചൻ എന്നിവരെ സംബന്ധിച്ച് അവർ ജനങ്ങളുടെ മനസ്സിൽ ഏറെ വർഷങ്ങളായിട്ടുണ്ട് അവർ ജനങ്ങളുടെ മനസ്സിൽ സൂപ്പർസ്റ്റാറായി മാറുന്നത് ഒരു പത്ത് വർഷത്തെ കാലയളവിനുള്ളിലാണ് അതുവരെയും അവർ ജനങ്ങൾക്ക് മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ തന്നെ സംബന്ധിച്ച് ജനങ്ങളുടെ മനസ്സിലേക്കും ജനങ്ങളുടെ അറിവിലേക്കും താൻ ഒറ്റരാത്രി കൊണ്ടാണ് എത്തിപ്പെടുന്നത്.
അതുകൊണ്ടുതന്നെ പിന്നീട് അങ്ങോട്ട് എന്ത് ചെയ്യണം എന്ന കാര്യത്തിൽ തനിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത് അതായത് തനിക്ക് ഈ നേട്ടം ഉണ്ടായതിനുശേഷം ജനങ്ങളിൽ അറിയപ്പെടാൻ തുടങ്ങിയപ്പോൾ എങ്ങനെ പൊതുവേദികൾ എത്തണം എങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ എന്നെ അവതരിപ്പിക്കണം എന്നീ കാര്യങ്ങളിൽ ചെറിയ കൺഫ്യൂഷൻസ് ഉണ്ടായിരുന്നു. അതിനുശേഷം ആളുകൾക്ക് തന്നോടുള്ള പെരുമാറ്റം കണ്ടപ്പോൾ താൻ പോലും അന്തം വിട്ടു പോയിട്ടുണ്ട് എന്നാണ് റസൂൽ പൂകുട്ടി പറയുന്നത്.
ENGLISH SUMMARY
In an interview, Rasul Pookutty talks about the encounter in his son’s horoscope that changed his life. Rasul Pookutty says that he did not believe in astrology at first, and that this experience later led him to believe in astrology.