ശരിക്കും ശബരിമല തന്നെ… അത്രയ്ക്ക് പെര്‍ഫെക്ഷന്‍! അമ്പരപ്പിച്ച് സൈജു കുറുപ്പിന്റെ പുതിയ സിനിമ

Saiju Kurup starring new film : സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രമാണ് ഹരിവരാസനം. ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പൂജയെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് പൂജ നടന്ന സ്ഥലം ആയിരുന്നു. സിനിമയ്ക്ക് വേണ്ടി ചിത്രാഞ്ജലിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ശബരിമലയിലെ പതിനെട്ടാം പടിയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ശരിക്കും ശബരിമല തന്നെ... അത്രയ്ക്ക് പെര്‍ഫെക്ഷന്‍! അമ്പരപ്പിച്ച് സൈജു കുറുപ്പിന്റെ പുതിയ സിനിമ

Harivarasanam Movie

Published: 

03 Jul 2026 | 11:50 AM

സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രമാണ് ഹരിവരാസനം. ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പൂജയെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് പൂജ നടന്ന സ്ഥലം ആയിരുന്നു. സിനിമയ്ക്ക് വേണ്ടി ചിത്രാഞ്ജലിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ശബരിമലയിലെ പതിനെട്ടാം പടിയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പൂജയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നപ്പോള്‍, ഏവരും പറയുന്നത് ഇത് ശരിക്കും ശബരിമല പോലുണ്ടല്ലോ എന്നാണ്.

ശബരിമല എന്ന തീര്‍ത്ഥാടന കേന്ദ്രത്തിലെ ഏറ്റവും പ്രധാനമായ ഇടമാണ് പതിനെട്ടാം പടി. ഈ പതിനെട്ട് പടികള്‍ കയറിയാണ് ഭക്തര്‍ സന്നിധാനത്തേക്ക് പ്രവേശിച്ച് ദര്‍ശനം നടത്തുന്നത്. ശബരിമലയിലെ ശ്രീകോവില്‍ പോലെ തന്നെ ഏറെ പവിത്രതയോടെയാണ് വിശ്വാസികള്‍ പതിനെട്ടാം പടിയേയും കാണുന്നത്. ഈ അടുത്തിടെ പതിനെട്ടാം പടിക്കു മുകളില്‍ പ്രത്യേകം മേല്‍ക്കൂരയും ക്രമീകരിച്ചിട്ടുണ്ട്. വശങ്ങളില്‍ കല്‍ തൂണുകള്‍ സ്ഥാപിച്ചാണ് മേല്‍ക്കൂര ഉറപ്പിച്ചിരിക്കുന്നത്. ഈ ഘടകങ്ങളെ എല്ലാം അതേപടി അനുകരിക്കുന്ന രീതിയിലാണ് സിനിമയുടെ സെറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

Also Read: സെക്കൻ്റ് പാര്‍ട്ട് ആലോചിച്ചിരുന്നില്ല, പേടികൊണ്ട് എഴുതിയതാണ് : ഭരതനാട്യത്തിന്റെ സംവിധായകന്‍

പൂജാ പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു ഇത്രയും ഒറിജിനാലിറ്റിയുള്ള സെറ്റ് അപൂര്‍വമായി മാത്രമേ കാണാറുള്ളൂ എന്ന് വേദിയില്‍ പറയുകയുണ്ടായി. സിനിമയുടെ മുന്നൊരുക്കം നടക്കുന്ന സമയത്ത് തന്നെ അണിയറ പ്രവര്‍ത്തകര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഒരു മിനിയേച്ചര്‍ ഉണ്ടാക്കിയിരുന്നു. അത്രയും വിപുലമായ ഹോം വര്‍ക്കിന്റെ ഫലമാണ് ഈ കാണുന്ന സെറ്റ്. ഇത് കാണുന്ന ആരും ശരിക്കും പതിനെട്ടാം പടിയാണ് എന്ന് വിശ്വസിച്ചു പോകും. ഭക്തിയും മനുഷ്യബന്ധങ്ങളും എല്ലാം കോര്‍ത്തിണക്കിയ സിനിമയാണ് ഹരിവരാസനം എന്നും തീര്‍ച്ചയായും ഈ പ്രൊജക്റ്റ് വന്‍ വിജയമായി തീരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു പിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത്ത് ആണ് ഹരിവരാസനം സിനിമ നിര്‍മ്മിക്കുന്നത്. ജയസൂര്യയെ നായകനാക്കി തൃശ്ശൂര്‍ പൂരം എന്ന ഹിറ്റ് സിനിമ ഒരുക്കിയ രാജേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. അമ്പാടി കെ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. മോഹിനിയാട്ടം എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം സൈജു കുറിപ്പ് നായകനായി എത്തുന്ന മറ്റൊരു ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ശബരിമലയെ തന്നെ പശ്ചാത്തലമാക്കി ഇതിനുമുമ്പ് പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ സൈജു കുറുപ്പ് അവതരിപ്പിച്ചിരുന്നു. ആ ചിത്രവും വലിയ വിജയമായിരുന്നു.

English Summary

‘Harivarasanam’ is the new film starring Saiju Kurup. The film’s pooja ceremony took place in Thiruvananthapuram recently; however, the venue of the ceremony garnered more attention than the event itself. The *pooja* was held on a set constructed at Chitranjali, which replicates the sacred ‘Pathinettam Padi’ (the holy eighteen steps) of Sabarimala along with other associated elements.

Loading...
Unable to load recommendations.
Follow Us
Related Stories
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി