AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sangeeth Prathap: ‘ഒരു വര്‍ഷത്തിനുള്ളില്‍ ഫീല്‍ഡ് ഔട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു; ഞാനാകെ തകര്‍ന്ന് പോയി’; സംഗീത് പ്രതാപ്

Sangeeth Prathap About a Hurtful Comment: തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് അഭിമുഖത്തിൽ സംഗീത് പങ്കുവെച്ചത്. തനിക്ക് ചിലർ വളരെ മോശം അനുഭവം തന്നിട്ടുണ്ടെന്ന് സംഗീത് പറയുന്നു.

Sangeeth Prathap: ‘ഒരു വര്‍ഷത്തിനുള്ളില്‍ ഫീല്‍ഡ് ഔട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു; ഞാനാകെ തകര്‍ന്ന് പോയി’; സംഗീത് പ്രതാപ്
സംഗീത് പ്രതാപ് Image Credit source: Sangeeth Prathap/Facebook
Nandha Das
Nandha Das | Updated On: 07 Sep 2025 | 04:42 PM

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവം’ തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ഓണം റിലീസായെത്തിയ ചിത്രത്തിൽ നടൻ സംഗീത പ്രതാപും ഒരു മുഴുനീള വേഷത്തിൽ എത്തിയിരുന്നു. സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലെ സംഗീതിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് അഭിമുഖത്തിൽ സംഗീത് പങ്കുവെച്ചത്. തനിക്ക് ചിലർ വളരെ മോശം അനുഭവം തന്നിട്ടുണ്ടെന്ന് സംഗീത് പറയുന്നു. ഒരു സിനിമയുടെ ഷൂട്ടിങ് സംബന്ധമായ കാര്യത്തിന് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന സമയത്തായിരുന്നു സംഭവം. ‘പ്രേമലു’ സിനിമയെല്ലാം റിലീസായതിന് ശേഷമാണ്. തന്റെ കൂടെ സിനിമയുടെ ഭാഗമായിട്ടുള്ള ആളുകളും ഫ്ലൈറ്റിൽ ഉണ്ടായിരുന്നു. അതിലൊരാൾ, നമുക്കെല്ലാം വളരെ ബഹുമാനമുള്ള, തനിക്ക് വളരെ ബഹുമാനമുള്ള ഒരാൾ. അദ്ദേഹം തന്റെ അടുത്ത് വന്ന് നീ എന്തായാലും ഒരു വർഷത്തിനുള്ളിൽ ഫീൽഡ് ഔട്ടാകുമെന്ന് പറഞ്ഞതായി സംഗീത് പറയുന്നു.

ALSO READ: ’20 സെക്കന്‍ഡ് ലാലേട്ടന്‍ എന്നെ തലോടി അവിടെ നിന്നു, കണ്ണു നിറഞ്ഞുപോയി’

അതുകൊണ്ട് തന്നോട് പറ്റാവുന്നത്ര സിനിമകൾ ചെയ്യാനും പൈസയുണ്ടാക്കാനുമെല്ലാം അദ്ദേഹം പറഞ്ഞു. എറണാകുളത്ത് നല്ലൊരു ഫ്ലാറ്റ് എടുക്കുക, കാറെടുക്കുക, അതായിരിക്കണം വേണ്ടതെന്നും പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷവും പൈസ ഒന്നും നോക്കാതെ ആണ് താൻ പല സിനിമകളും ചെയ്തത്. പൈസ നോക്കാതെ അത്രയും അഭിനിവേശത്തോടെയാണ് നമ്മൾ ജോലി ചെയ്യുന്നത്. അപ്പോൾ നമ്മളോട് ഒരാൾ, എവിടെയോ അംഗീകരിക്കപ്പെട്ടത് ഒരു കാര്യവുമുണ്ടാകില്ല എന്ന് പറഞ്ഞപ്പോൾ തകർന്നു പോയി എന്നും, താൻ ആകാശത്ത് നിന്ന് പാതാളത്തിലേക്ക് പതിച്ച അവസ്ഥയായിരുന്നു എന്നും സംഗീത് പ്രതാപ് പറഞ്ഞു.

Follow Us