AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balan Movie : ട്രെന്‍ഡ് എന്ന് കരുതി ഇറക്കുന്ന പല സിനിമകളും നിലം തൊടാതെ പൊട്ടുമ്പോള്‍, ബാലന്‍ അതിശയിപ്പിക്കുന്നു : സത്യന്‍ അന്തിക്കാട്

Sathyan Anthikad about Balan Movie : മികച്ച പ്രേക്ഷക പ്രതികരണവുമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് എന്ന ചിത്രം. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഓരോരോ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന അമ്മയുടെയും മകന്റെയും കഥ പറയുന്ന ചിത്രം ഇതിനകം തന്നെ മലയാളി മനസ്സുകള്‍ കീഴടക്കി കഴിഞ്ഞു. സിനിമയെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കഴിഞ്ഞ ദിവസം ശ്രദ്ധേയമായ അഭിപ്രായം പങ്കുവച്ചിരുന്നു.

Balan Movie : ട്രെന്‍ഡ് എന്ന് കരുതി ഇറക്കുന്ന പല സിനിമകളും നിലം തൊടാതെ പൊട്ടുമ്പോള്‍, ബാലന്‍ അതിശയിപ്പിക്കുന്നു : സത്യന്‍ അന്തിക്കാട്
സത്യന്‍ അന്തിക്കാട്, ബാലന്‍ ദി ബോയ് Image Credit source: Facebook / Santhyan Anthikad
Amal KV
Amal KV | Published: 24 Jun 2026 | 06:27 PM

മികച്ച പ്രേക്ഷക പ്രതികരണവുമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് എന്ന ചിത്രം. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഓരോരോ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന അമ്മയുടെയും മകന്റെയും കഥ പറയുന്ന ചിത്രം ഇതിനകം തന്നെ മലയാളി മനസ്സുകള്‍ കീഴടക്കി കഴിഞ്ഞു. സാധാരണ പ്രേക്ഷകര്‍ മാത്രമല്ല സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ വരെ ചിത്രത്തെ അഭിനന്ദനംകൊണ്ട് മൂടുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രതികരണം ആയിരുന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റേത്.

വല്ലാതെ അതിശയിപ്പിച്ചു

ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രശംസിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. ട്രെന്‍ഡുകള്‍ എന്നുപറഞ്ഞ് പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പലതും നിലം തൊടാതെ പോകുമ്പോള്‍ ബാലന്‍ എന്ന സിനിമ തന്നെ വല്ലാതെ അതിശയിപ്പിക്കുന്നു എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. സംവിധായകന്‍ ചിദംബരത്തെയും സഹോദരനും ചിത്രത്തിലെ കാസ്റ്റിംഗ് ഡയറക്ടറുമായിരുന്ന ഗണപതിയെയും കുറിച്ച് പോസ്റ്റില്‍ പറയുന്നുണ്ട് .

ചിദംബരം അന്നേ പറഞ്ഞിരുന്നു

വിനോദയാത്രയുടെ സെറ്റില്‍ അനിയന്‍ ഗണപതി അഭിനയിക്കുന്നതു കാണാന്‍ അമ്മയോടൊപ്പം എത്തിയപ്പോഴാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. സിനിമയില്‍ തന്നെയാണ് തനിക്കും താല്പര്യമെന്ന് അന്ന് ചിദംബരം പറഞ്ഞിരുന്നു. ബാലന്‍ കണ്ടപ്പോള്‍ തനിക്ക് പി . എന്‍.മേനോനേയും, ഭരതനേയും, കെ.ജി. ജാര്‍ജ്ജിനേയുമൊക്കെ ഓര്‍മ്മ വന്നു. ന്യൂ ജനറേഷന്‍ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിതെന്നും ഇപ്പോഴത്തെ ട്രെന്‍ഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മള്‍ കണ്ടു എന്നും അദ്ദേഹം പറയുന്നു.

ഗണപതിക്ക് സല്യൂട്ട്

മനസ്സില്‍ തൊടുന്ന ഒരു വിഷയവും വിഷയവും അത് ഏറ്റവും ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ കാലങ്ങളോളം ഓര്‍മ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലന്‍. ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളെതെന്നും ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമിന്റെ കാര്യം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കുറിച്ചു. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒന്നിനൊന്ന് മെച്ചം. ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കള്‍. അവരെ കണ്ടെത്തിയ ഗണപതിക്ക് വലിയൊരു സല്യൂട്ട് നല്‍കുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ജീന്‍ പോള്‍ലാല്‍, ടൊവീനോ തോമസ്, ഫര്‍സാന, ചിത്രത്തിലെ അമ്മൂമ്മ, കുട്ടി എന്നിവരുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.

English Summary

Chidambaram’s film Balan the Boy is continuing to be shown in theaters with a good audience response. The film, which tells the story of a mother and son who have to flee to different places due to life circumstances, has already captured the hearts of Malayalis. Director Sathyan Anthikad had shared a remarkable opinion about the film the other day.

Follow Us