Varavu Movie: മുട്ടൻ ഇടി പ്രതീക്ഷിക്കാം ! ഏഴ് ഫൈറ്റ് ഉണ്ട്… വരവിനെ കുറിച്ച് ഷാജി കൈലാസ്
Shaji Kailas Varavu Movie: എ.കെ സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് വരവ്. ജോജു ജോർജ് നായകനായ സിനിമ ജൂലൈ 16 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയെക്കുറിച്ച് ഷാജി കൈലാസ് നേരത്തെ ചില സൂചനകൾ നൽകിയിരുന്നു. ഏഴ് ഫൈറ്റുകൾ സിനിമയിൽ ഉണ്ട് എന്നാണ് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

Shaji Kailas, Varavu Movie
എ.കെ സാജന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് വരവ്. ജോജു ജോർജ് നായകനായ സിനിമ ജൂലൈ 16 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയെക്കുറിച്ച് ഷാജി കൈലാസ് നേരത്തെ ചില സൂചനകൾ നൽകിയിരുന്നു. ഏഴ് ഫൈറ്റുകൾ സിനിമയിൽ ഉണ്ട് എന്നാണ് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മാസ് ആക്ഷൻ സിനിമ ഒരുക്കുന്ന കാര്യത്തിൽ ഷാജി കൈലാസ് ഒരു ജീനിയസ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത ആക്ഷൻ സിനിമകൾ ഇപ്പോഴും ആവേശത്തോടെയാണ് മലയാളി പ്രേക്ഷകർ കാണുന്നത്.
ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് പുതിയ ഒരു പ്രൊജക്റ്റുമായി എത്തുന്നത്. ഷാജി കൈലാസിന്റെ സിനിമയിൽ ആദ്യമായിട്ടാണ് ജോജു ജോർജ്ജ് നായകനായി എത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ നേരത്തെ തന്നെ പുറത്ത് വന്നിരിന്നു. സംവിധായകന്റെ വാക്കുകൾ ശെരിവയ്ക്കുന്ന വിധത്തിലുള്ള രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉണ്ടായിരുന്നത്. ജോജുവിന്റെ മാസ് ആക്ഷൻ സീനുകൾ കൊണ്ട് നിറഞ്ഞതാണ് സിനിമ എന്ന് ട്രെയിലറിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. മുരളി ഗോപി ആണ് സിനിമയിലെ പ്രധാന വില്ലനായി എത്തുന്നത്.
Also Read: ഇതൊക്കെ വലിയ സിലബസാണ്, പഠിച്ചെടുക്കാൻ പാട് പെടും; ഷാജി കൈലാസിനെ കുറിച്ച് ജോജു ജോർജ്ജ്
ഷാജി കൈലാസിന്റെ ക്രാഫ്റ്റിന്റെ കാര്യത്തിൽ ഓൾഡ് സ്കൂൾ ന്യൂ സ്കൂൾ എന്ന് വ്യത്യാസമില്ല എന്ന് മുരളി ഗോപി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം സ്ഥിരമായി പിന്തുടർന്ന് വരുന്ന ഒരു രീതിയുണ്ട് സിനിമയിൽ. മാസ്സ് എന്റർടൈനർ വിഭാഗത്തിൽ അദ്ദേഹത്തിന് അപാരമായ ക്രാഫ്റ്റ് ആണുള്ളത്. വരവ് എന്ന സിനിമയിൽ അത് തനിക്ക് നേരിട്ട് അനുഭവിച്ചറിയാൻ സാധിച്ചു. ഒരു സീൻ എങ്ങനെ പ്ലേസ് ചെയ്യണം, ആ സീനിൽ എത്ര ഷോട്ടുകൾ വേണം, ഏത് അങ്കിളിലാണ് ക്യാമറ വരേണ്ടത് എന്നുള്ളത് അദ്ദേഹത്തിന് മനപ്പാഠമാണ്. അതുകൊണ്ട് ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഇൻപുട്ടുകൾ സ്വീകരിച്ച് അത് ചെയ്താൽ മതി.
പണി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടുമൊരു മാസ് ആക്ഷൻ ഹീറോ ആയി ജോജു ജോർജ് വീണ്ടും എത്തുമ്പോൾ പ്രേക്ഷകരും ആരാധകരും ആവേശത്തിലാണ്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് ഒരു നായക നടനിലേക്ക് സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നുവന്ന കലാകാരനാണ് ജോജു. അതുകൊണ്ടുതന്നെ ജോജുവിന് ഒരു പ്രത്യേക ഫാൻ ബേസ് മലയാളത്തിലുണ്ട്. സ്വാഭാവികമായും ഷാജി കൈലാസും ജോജുവും ഒരുമിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ ഇരട്ടി ആണ്. സാനിയ ഇയ്യപ്പൻ അർജുൻ അശോകൻ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.
English Summary
Varavu is a film directed by Shaji Kailas, based on a screenplay by A.K. Sajan. Starring Joju George in the lead role, the movie is set to hit theaters on July 16. Shaji Kailas had previously dropped hints about the film, revealing that it features seven fight sequences.