Mohanlal Movie: മോഹൻലാൽ ചിത്രം “അതിമനോഹരത്തി”ന്റെ ഷൂട്ടിങ്ങിന് സന്നിധാനത്ത് വിലക്ക്

Mohanlal Athimanoharam Movie:ശബരിമല ഉൾപ്പെടുന്ന ഭാഗം പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗത്താണ്. ഈ കാരണത്താലാണ് വനം വകുപ്പിന്റെ അനുമതി ആവശ്യമായി വന്നത്.ഇതിനിടെ പമ്പ വരെ ചിത്രീകരണം നടത്താനായി റാന്നി വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ട് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും.ഇതിനായി മുഴുവൻ സ്ക്രിപ്റ്റ് സമർപ്പിക്കണം എന്നായിരുന്നു ദേവസ്വം ബോർഡ് മുന്നോട്ടുവെച്ച നിബന്ധന.......

Mohanlal Movie: മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിങ്ങിന് സന്നിധാനത്ത് വിലക്ക്

Athimaoharam Movie

Published: 

17 Aug 2026 | 03:27 PM

കൊച്ചി: മലയാളികൾ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് “അതിമനോഹരം”.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സന്നിധാനത്ത് വച്ച് നടക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം സന്നിധാത്തിൽ വച്ച് നടക്കുന്നതിന് അനുമതി കിട്ടിയില്ലെന്ന് റിപ്പോർട്ട്. ഹൈക്കോടതി പുറപ്പെടുവിച്ച ഏറ്റവും പുതിയ ഉത്തരവിനെ ചൂണ്ടിക്കാട്ടി കൊണ്ടാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്.

ശബരിമല ഉൾപ്പെടുന്ന ഭാഗം പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗത്താണ്. ഈ കാരണത്താലാണ് വനം വകുപ്പിന്റെ അനുമതി ആവശ്യമായി വന്നത്. ചിത്രീകരണം നടത്താൻ നേരത്തെ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. ഇതിനായി മുഴുവൻ സ്ക്രിപ്റ്റ് സമർപ്പിക്കണം എന്നായിരുന്നു ദേവസ്വം ബോർഡ് മുന്നോട്ടുവെച്ച നിബന്ധന. മാത്രമല്ല ശബരിമല ക്ഷേത്രത്തെയോ വിശ്വാസങ്ങളെയും ഹനിക്കുന്ന രീതിയിലുള്ള യാതൊന്നും ഉണ്ടാകരുതെന്നും നിർദ്ദേശം നൽകിയിരുന്നു.

ALSO READ:ദിലീപിനായി നാദിർഷ പലതവണ വിളിച്ചു, പക്ഷേ തിരഞ്ഞെടുപ്പിന് ഒരു ആശംസ പോലും നേർന്നില്ല, എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമെന്ന് അഖിൽ മാരാർ

ഇതിനുപുറമേ അമ്പതിനായിരം രൂപ കെട്ടിവെക്കണം എന്നും വനവകുപ്പിന്റെ അരമദികളുടെ നേടണമെന്നും നിർദ്ദേശം നൽകി. ഇതിനിടയിലാണ് സന്നിധാനത്ത് വെച്ച് ഷൂട്ടിംഗ് നടത്തേണ്ട എന്ന് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.ഇതോടെ അണിയാർ പ്രവർത്തകർ ആകെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ഇതിനിടെ പമ്പ വരെ ചിത്രീകരണം നടത്താനായി റാന്നി വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ട് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും. അതേസമയം തുടരും എന്ന മെഗാഹിറ്റിനു ശേഷം തരുമൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. അതിനാൽ തന്നെ പ്രേക്ഷകർ ഒന്നാകെ വലിയ ആകാംക്ഷയിലാണ്.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രം കൂടിയാണിത്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം.

ENGLISH SUMMARY

“Athimanoharam” is the most eagerly awaited Mohanlal film by Malayalis. The shooting of the film directed by Tarun Murthy will not take place at Sannidhanam, reports are now coming in. It is reported that permission has not been granted for the shooting of the film at Sannidhanam. The Forest Department has taken action citing the latest order issued by the High Court.

 

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: എൽദോ എനിക്ക് വേണ്ടി കരഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി! ശ്രീലക്ഷ്മി അറക്കൽ
Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി
Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?
Jailer 2: രജനി സാർ എഴുന്നേറ്റ് കയ്യടിച്ചു, ദേശീയ അവാർഡിനേക്കാൾ വിലയുണ്ട് അതിന്; ജയിലർ 2 അനുഭവം വെളിപ്പെടുത്തി സുരാജ്
Dorothy OTT Release: ഡോറോത്തി തിയേറ്ററിൽ കാണാൻ പറ്റിയില്ലേ? ഒടിടി യിൽ എത്തുന്നു, എവിടെ എപ്പോൾ കാണാം?
Mallika Sukumaran: പ്രളയത്തിലെ വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കിക്കൂടെ? പവർകട്ടിന് പരിഹാരവുമായി മല്ലിക കുമാരൻ
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ