Shwetha Menon: ” രാജിവെക്കരുതെന്ന് മമ്മൂക്കയും ലാലേട്ടനും പറഞ്ഞു” ; നന്ദി അറിയിച്ച് ശ്വേതാ മേനോൻ

Shwetha Menon about AMMA Controversy:അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കരുത് എന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും ആണ് അവർ തന്നോട് പറഞ്ഞതെന്ന് ശ്വേത അവകാശപ്പെടുന്നു. ഓടിളക്കിവന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും ഭൂരിപക്ഷം അംഗങ്ങളാണെന്നും ശ്വേത സമൂഹമാധ്യമങ്ങളിലൂടെ........

Shwetha Menon:  രാജിവെക്കരുതെന്ന് മമ്മൂക്കയും ലാലേട്ടനും പറഞ്ഞു ; നന്ദി അറിയിച്ച് ശ്വേതാ മേനോൻ

Shwetha Menon, Mammootty And Mohanlal

Published: 

04 Jul 2026 | 03:19 PM

താരസംഘടനയായ അമ്മയിലെ പോരുകൾ മുറുകുകയാണ്. അതിനിടയിൽ താര രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞു നടി ശ്വേതാ മേനോൻ. അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കരുതെന്നും നിലപാടിൽ തന്നെ ഉറച്ചുനിൽക്കണമെന്നും തന്നോട് പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലും ആണെന്ന് ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കരുത് എന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും ആണ് അവർ തന്നോട് പറഞ്ഞതെന്ന് ശ്വേത അവകാശപ്പെടുന്നു. ഓടിളക്കിവന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നും ഭൂരിപക്ഷം അംഗങ്ങളാണെന്നും ശ്വേത സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. സത്യമേവ ജയതേ എന്ന തലക്കെട്ടോടെ ആണ് ശ്വേതാ മേനോൻ തന്റെ പ്രസ്താവന പങ്കുവെച്ചത്.

ഓടിളക്കി വന്ന പത്തോ പതിനഞ്ച് പേരെല്ല തീരുമാനിക്കേണ്ടത്

അമ്മ സംഘടനയിലെ ചില തർക്കങ്ങൾ മുതലെടുത്തുകൊണ്ട് അമ്മയെ ഹൈജാക്ക് ചെയ്യുവാനായി ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. തന്നോട് രാജിവെക്കരുതെന്നും തന്റെ നിലപാടിൽ ഉറച്ചു നിൽക്കണം എന്നും പോരാടണമെന്ന് പറഞ്ഞ മമ്മൂക്കക്കും ലാലേട്ടനും ഈ പോരാട്ടത്തിൽ തനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും തന്നെ ഹൃദയം നിറഞ്ഞ നന്ദി. ഓടിളക്കി വന്ന പത്തോ പതിനഞ്ച് പേരെല്ല അമ്മ എങ്ങനെ ഫംഗ്ഷൻ ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്.

ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റ്

അമ്മയുടെ ഭൂരിപക്ഷം മെമ്പേഴ്സ് ആണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത് അല്ലാതെ പിൻവാതിലിലൂടെ ഓടിളക്കിയോ അല്ല എന്നും പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം ഇതിന് മുന്നോടിയായി തന്നെ താൻ അമ്മയിൽ നിന്നും രാജിവക്കില്ല എന്നത് ശ്വേതാ മേനോൻ വ്യക്തമാക്കിയിരുന്നു. ഇത്രയും ദിവസം താൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടി ആയിരുന്നു എന്നും, ഇപ്പോൾ തന്റെ നിരപരാധിത്വത്തേയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാതെ താൻ പടിയിറങ്ങിയില്ല.

താൻ അമ്മയെ വഞ്ചിച്ചു അമ്മയെ അനാഥമാക്കിയെന്ന് പലരും പറയുന്നു. എന്നാൽ അങ്ങനെ ഉണ്ടായിട്ടില്ല താൻ ആരെയും വഞ്ചിച്ചിട്ടില്ല അമ്മയെ അനാഥമാക്കിയിട്ടുമില്ല. അമ്മയുടെ ജനറൽ മീറ്റിങ്ങിൽ തങ്ങൾ കമ്മിറ്റി രാജിവയ്ക്കണമെന്ന് മുൻകൂട്ടി ഉള്ള ഒരു അജണ്ടയുമായാണ് ചിലരെത്തിയത് അത് നടപ്പില്ല എന്നും ശ്വേതാ മേനോൻ ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ കഴിഞ്ഞദിവസം രമേശ് പിഷാരിയുടെയും ശ്വേതാമേനോനും തമ്മിലുള്ള ഫോൺകോളും പുറത്തെത്തിയിരുന്നു.

താൻ രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് രമേശ് പിഷാരടിയോടും ശ്വേതാ മേനോൻ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം തങ്ങൾക്ക് കണക്കുകൾ അവതരിപ്പിക്കാനുള്ള അവസരം തരണമെന്നും ശ്വേതാ മേനോൻ രമേശ് പിഷാരടിയോടെ ആവശ്യപ്പെട്ടു. ജനറൽബോഡി മീറ്റിങ്ങിൽ അമ്മ സംഘടനയിലെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും രാജിവയ്ക്കുമെന്ന് ശ്വേതാ മേനോൻ അടക്കമുള്ളവർ പ്രഖ്യാപനം നടത്തിയിട്ടും രാജി കത്ത് കൈമാറാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ശ്വേതാ മേനോൻ പ്രതികരണവുമായി രംഗത്തെത്തിയത്.

ENGLISH SUMMARY

The fights within the star organization AMMA are intensifying. Meanwhile, actress Shwetha Menon thanked star kings Mammootty and Mohanlal. Shwetha Menon wrote on social media that it was Mammootty and Mohanlal who told her not to resign from the post of AMMA president and to stand firm in her stance.

Follow Us
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
രാവിലെ എഴുന്നേറ്റാലുടൻ നിർത്താതെ തുമ്മലോ? ചെയ്യേണ്ടത്
ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക; ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം