AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“എന്നെയും ലോഹിയെയും അകറ്റാൻ ഒരു പ്രമുഖ സംവിധായൻ ശ്രമിച്ചു”; വെളിപ്പെടുത്തി സിബി മലയിൽ

Sibi Malayil Reveals How a Top Director Exploited Lohithadas: അന്ന് ആദ്യമായി ലോഹി തൻ്റെയടുത്ത് വന്ന് കുമ്പസരിച്ചു. നമ്മൾ തമ്മിൽ പടം ചെയ്യാതിരുന്നതിൽ എൻ്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്ന് ലോഹി പറഞ്ഞു. ഒരു ഡയറക്ടറുടെ പേരും പറഞ്ഞു. അദ്ദേഹമാണ് ലോഹി തൻ്റെ അടുത്ത് എത്തുന്നത് തടഞ്ഞുകൊണ്ടിരുന്നത്

“എന്നെയും ലോഹിയെയും അകറ്റാൻ ഒരു പ്രമുഖ സംവിധായൻ ശ്രമിച്ചു”; വെളിപ്പെടുത്തി സിബി മലയിൽ
സിബി മലയിൽImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 10 Jul 2026 | 07:44 PM

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചലചിത്രകാരന്മാരാണ് ലോഹിതദാസും, സിബി മലയിലും ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ച സിനിമകൾ ഇന്നും പാഠപുസ്തകങ്ങളാണ്. മലയളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ കിരീടം ഇപ്പോൾ വീണ്ടും തീയറ്ററുകളിൽ എത്തിയിരിക്കുന്നു. കിരീടം സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ സിബി മലയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇടക്കാലത്ത് ലോഹിതദാസും സിബി മലയിലും ഒരുമിച്ച് സിനിമകൾ ചെയ്യുന്നത് കുറഞ്ഞിരുന്നു. ലോഹിതദാസിനെ തന്നിൽ നിന്നും അകറ്റിയത് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയിൽ. ലോഹിതദാസ് തന്നെയാണ് ഇത് തന്നോട് തുറന്നുപറഞ്ഞത് എന്നും സിബി മലയിൽ പറയുന്നു.

ലോഹിതദാസ് സിനിമ സംവിധാനം ചെയ്യാൻ തുടങ്ങിയതിന് ശേഷം പിന്നീട് കുറച്ച് കാലം ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നില്ല. പിന്നീട് പല പ്രോജക്ടുകൾ വന്നുവെങ്കിലും അതൊന്നും നടന്നില്ല എന്നും സിബി മലയിൽ പറയുന്നു. എന്നാൽ തന്നോട് ഉണ്ടായ അകൽച്ചക്ക് പിന്നിൽ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനായിരുന്നു എന്നും അയാൾ തന്നെ ഒരുപാട് ചൂഷണം ചെയ്തു എന്ന് ലോഹിതദാസ് തുറന്നു പറഞ്ഞു എന്നും സിബി മലയിൽ പറയുന്നു.

Also Read: കിരീടം സൂപ്പർ ഹിറ്റായി, ദേശീയ അവാർഡും കിട്ടി… എന്നാൽ മോഹൻലാൽ അന്ന് വാങ്ങിയ പ്രതിഫലമോ?

അന്ന് ആദ്യമായി ലോഹി തൻ്റെയടുത്ത് വന്ന് കുമ്പസരിച്ചു. നമ്മൾ തമ്മിൽ പടം ചെയ്യാതിരുന്നതിൽ എൻ്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്ന് ലോഹി പറഞ്ഞു. ഒരു ഡയറക്ടറുടെ പേരും പറഞ്ഞു. അദ്ദേഹമാണ് ലോഹി തൻ്റെ അടുത്ത് എത്തുന്നത് തടഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹം വല്ലാതെ ചൂഷണം ചെയ്തുവെന്ന് ലോഹി അന്ന് പറഞ്ഞിരുന്നു ‘ഏത് പടം വരുമ്പോഴും അതിൻ്റെ കഥയുടെ ഡിസ്കഷന് അദ്ദേഹം വരും. ഞാൻ കഥ കേൾക്കുമ്പോൾ എക്സൈറ്റഡായി ആ കഥയിലേക്ക് എൻ്റേതായ സംഭാവനകൾ ചെയ്യും. പിന്നീട് എൻ്റെ കയ്യിൽ നിന്നു തന്നെ അദ്ദേഹം കഥയുണ്ടാക്കും. അതുപയോഗിച്ച് അദ്ദേഹം സ്വന്തം പേരിൽ സിനിമ ചെയ്യും. എൻ്റെ ഒരു സിനിമയുടെ ക്ലൈമാക്സ് വരെ ഒരു പടത്തിനു വേണ്ടി ഞാൻ പറഞ്ഞു കൊടുത്തു” എന്ന് ലോഹി സങ്കടം പറഞ്ഞു

ഇനി അയാളെ കാണാൻ താല്പര്യമില്ലെന്ന് ലോഹി പറഞ്ഞിരുന്നു. എല്ലാം പോട്ടെയെന്ന് പറഞ്ഞ് അന്ന് സമധാനിപ്പിച്ചു. നമ്മൾ ഒരുമിച്ച് സിനിമ ചെയ്യുമെന്ന് അന്ന് ലോഹി ഉറപ്പ് പറഞ്ഞു. ലോഹി ഭീഷ്മർ എഴുതിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ലോഹിക്ക് ചെയ്യാൻ വേണ്ടിയായിരുന്നു അത്. നമുക്ക് ഒരുമിച്ച് ലാലിനെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് ലോഹി പറഞ്ഞു. ജൂൺ 30-ന് ആ കഥ പറയാം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞത്. അന്നൊരു പകൽ മുഴുവൻ ഒരുമിച്ചിരുന്ന് ഞങ്ങൾ എല്ലാ സങ്കടങ്ങളും ഏറ്റുപറഞ്ഞു. ലോഹിതദാസുമായുള്ള സൗഹൃദത്തിൽ താൻ ഒരു തെറ്റും വരുത്തിയിട്ടില്ല എന്നും സിബി മലയിൽ പറയുന്നു.

English Summary

Director Sibi Malayil revealed that a prominent Malayalam filmmaker exploited the late writer Lohithadas, stealing his stories and causing a rift between the iconic duo. Lohithadas confessed this betrayal, and the two had even planned a reunion film starring Mohanlal just before his untimely demise.

Follow Us