Asha Bosle : ഗായിക ആശാ ബോസ്ലെ അന്തരിച്ചു

അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 92 വയസ്സുണ്ട്. ഏപ്രിൽ 11-നാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശനിയാഴ്ച വൈകുന്നേരം ചെറുമകൾ സനായ് ഭോസ്‌ലെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾ വ്യക്തമാകാനുണ്ട്. ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായിരുന്നു ആശ ഭോസ്ലെയുണ്ട് ആരോഗ്യനില വഷളാക്കിയത്.

Asha Bosle : ഗായിക ആശാ ബോസ്ലെ അന്തരിച്ചു

ആശാ ഭോസ്ലെ

Updated On: 

22 Apr 2026 | 10:42 PM

മുംബൈ: ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 92 വയസ്സുണ്ട്. ഏപ്രിൽ 11-നാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശനിയാഴ്ച വൈകുന്നേരം ചെറുമകൾ സനായ് ഭോസ്‌ലെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വ്യക്തമാക്കിയിരുന്നു. 92 വയസ്സുള്ള അവർ കുറച്ചുനാളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയായിരുന്നു. അതിശക്തമായ ക്ഷീണത്തിനും നെഞ്ചിലെ അണുബാധയ്ക്കും’ ചികിത്സയിലാണെന്ന് അവരുടെ ചെറുമകൾ സനായി ഭോസ്‌ലെ ശനിയാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചിരുന്നു.

ഗായിക ലതാ മങ്കേഷ്കരുടെ ഇളയ സഹോദരിയാണ്. 1933 -ൽഇൻഡോറിലെ കൊങ്കിണി കുടുംബത്തിലാണ് ആശാ ഭോസ്ലെയുടെ ജനനം, അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ. 12000-ൽ അധികം പാട്ടുകൾ പാടിയിട്ടുണ്ട്. 2000-ൽ ദാദാ സാഹിബ് ഭാൽക്കെ പുരസ്കാരം ലഭിച്ചു.ട

ALSO READ: എന്ത് തട്ടിപ്പ്? എനിക്ക് വല്ലതും സംഭവിച്ചാൽ നിങ്ങൾ ഉത്തരം പറയുമോ? സൈബർ ആക്രമണങ്ങൾക്കെതിരെ പാർവതി കൃഷ്ണ

മലയാളത്തിൽ സുജാത എന്ന ചിത്രത്തിലെ സ്വയംവര ശുഭദിന എന്ന് തുടങ്ങിയ പാട്ടാണ് പാടിയിട്ടുള്ളത്. 1977-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. ശാസ്ത്രീയ സംഗീതം മുതൽ പോപ് മ്യൂസിക് വരെ ഒരു പോലെ വഴങ്ങിയ ഗായികയായിരുന്നു ആശ. ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്തെന്ന ഗിന്നസ് റെക്കോർഡും ആശാ ഭോസ്ലെക്ക് സ്വന്തമാണ്. പ്രായം കൂടും തോറും മാധുര്യം കൂടുന്ന പാട്ടുകാരി എന്നായിരുന്നു ആശാ ഭോസ്ലെയെ വിശേഷിപ്പിച്ചിരുന്നത്.

ആശാ ഭോസ്‌ലെയുടെ മരണം ഇന്ത്യൻ സംഗീതത്തിന് വലിയ നഷ്ടമാണെന്ന് സൽമാൻ ഖാൻ.
സൽമാൻ ഖാൻ എക്‌സിൽ കുറിച്ചു എഴുതി, “ഇന്ത്യൻ സംഗീതത്തിന് വലിയൊരു നഷ്ടം എന്നാണ് അദ്ദേഹം പോസ്റ്റിൽ പറഞ്ഞത്. ആശാജിയെക്കുറിച്ച് കേട്ടപ്പോൾ ഹൃദയം തകർന്നു. പകരം വയ്ക്കാനാവാത്ത ശബ്ദം, നിങ്ങളുടെ ഗാനങ്ങൾ തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും- അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

 

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ