AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sarath Unnithan: സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, പ്രിയ കലാകാരൻ വിടവാങ്ങി

Sarath Unnithan Death: ഗുണ്ട ബിനു എന്ന പേരിൽ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ വിയോ​ഗ വിവരം അറിയിച്ചിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Sarath Unnithan: സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, പ്രിയ കലാകാരൻ വിടവാങ്ങി
Sarath Unnithan
Nithya Vinu
Nithya Vinu | Edited By: Arun Nair | Updated On: 23 Apr 2026 | 07:26 PM

സോഷ്യൽ മീഡിയയിൽ ​’ഗുണ്ട ബിനു’ എന്ന പേരിൽ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ വിയോ​ഗ വിവരം അറിയിച്ചിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് ഉണ്ണിത്താൻ കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള കലാകാരനാണ്.

അമേരിക്കയിൽ ജോലി ചെയ്തിരുന്ന ശരത് കുഴഞ്ഞുവീണാണ് മരിച്ചത്. മാർച്ച് 31ന് ശരത്തിന്റെ പിറന്നാളായിരുന്നു. നിരവധി പേർ ശരത്തിന് ആദരാഞ്ജലികൾ‌ അറിയിച്ച് എത്തിയിട്ടുണ്ട്. റീലുകളിലൂടെ ശ്രദ്ധേയനായ താരം വലിയ മീശയും കട്ടിപ്പുരികവും മറുകും തലയിൽ കെട്ടുമായി പ്രത്യേക വേഷവിധാനവുമായാണ് എത്തുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് ട്രംപിനെ ഉൾപ്പെടുത്തി ചെയ്ത വിഡിയോയാണ് അദ്ദേ​ഹത്തിന്റെ പേജിൽ പോസ്റ്റ് ചെയ്ത അവസാനത്തെ റീൽ.

ALSO READ: നല്ല ബുദ്ധിയുള്ളവരാ ഇപ്പോഴത്തെ ജനങ്ങൾ അവർ അറിഞ്ഞു പ്രവർത്തിച്ചോളും; സെലിബ്രിറ്റി സ്ഥാനാർത്ഥികളെ കുറിച്ച് പ്രിയങ്ക അനൂപ്

‘പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്’, സ്നേഹ ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

സ്നേഹ ശ്രീകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Follow Us