20 Years Of Suriya And Jyotika: “പ്രണയം മാത്രം”; ജ്യോതികയുമൊത്തുള്ള 20 വർഷങ്ങളെ കുറിച്ച് സൂര്യ
"Love Only": Suriya and Jyothika Reflect on Their 20-Year Journey: 30 വർഷമായി സിനിമയിൽ നിലനിൽക്കുന്നു എന്ന് കരുതി തനിക്ക് എല്ലാം അറിയാം എന്ന് പറയാനാകില്ല. ഒരോ തവണയും പുതിയ കാര്യങ്ങൾ പഠിക്കേണ്ടതായി വരും. പഠിച്ചു എന്ന് കരുതുന്ന കാര്യങ്ങളെ പൂർണമായും ഒഴിവാക്കേണ്ടതായും വരും. കാലത്തിൻ്റെയും സിനിമയുടെയും മാറ്റങ്ങൾക്കൊപ്പം മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് സൂര്യ പറയുന്നു.

സൂര്യയും ജ്യോതികയും
“സ്നേഹമാണ് വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ ഒന്നിപ്പിച്ചത്. 20 വർഷങ്ങൾക്കിപ്പുറവും ആ സ്നേഹം തന്നെയാണ് ഞങ്ങളെ നയിക്കുന്നത്” വരുന്ന സെപ്റ്റംബറിൽ ഇരുപതാം വിവഹ വാർഷികം ആഘോഷിക്കുകയാണ് സൂര്യയും ജ്യോതികയും. ജീവിതത്തിന് ഈ മനോഹര യാത്രക്ക് പിന്നിലെ മാജിക് എന്താണ് എന്ന ചോദ്യത്തോടുള്ള സൂര്യയുടെ മറുപടിയാണ് ഇത്. ദ് ഹൊളിവുഡ് റിപ്പോർട്ടർ ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യയും ജ്യോതികയും തങ്ങളുടെ സിനിമാ ജീവിതത്തെ കുറിച്ചും 20 വർഷം നീണ്ട ദാമ്പത്യത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്.
സിനിമയെ കുറിച്ചും കുടുംബത്തെ കുറിച്ചും ഇരുവരും തമ്മിൽ നിരന്തരം സംസാരിക്കാറുണ്ട് എന്ന് ജ്യോതിക പറയുന്നു. “അഭിനയത്തെ കുറിച്ചും സിനിമയെ കുറിച്ചും വിശദമായി തന്നെ സംസാരിക്കാറുണ്ട്. അഭിനയതാക്കൾ എന്ന നിലയിൽ സ്വയം മാറ്റങ്ങൾ വരുത്താൻ അത് ഞങ്ങളെ സഹായിക്കാറുണ്ട്. 30 വർഷമായി അഭിനയ രംഗത്ത് എത്തിയിട്ട്, എങ്കിലും ഓരോ പത്ത് വർഷത്തിലും സിനിമയിൽ മാറ്റങ്ങൾ വരും” ജ്യോതിക പറയുന്നു. പലപ്പോഴും വലിയ പരിശ്രമങ്ങൾ എടുത്ത് ചെയ്യുന്ന സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടും എന്നും 40 ദിവസം മാത്രം എടുത്ത് ചിത്രീകരിച്ച സിനിമയായിരിക്കും ആളുകൾ കൂടുതൽ സ്വീകരിക്കുക എന്നും സൂര്യ പറയുന്നു.
Also Read: ‘സിനിമയിൽ മകൾ എന്നൊന്നുമില്ല കഥാപാത്രം മാത്രം’; മകൾക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മോഹൻലാൽ
30 വർഷമായി സിനിമയിൽ നിലനിൽക്കുന്നു എന്ന് കരുതി തനിക്ക് എല്ലാം അറിയാം എന്ന് പറയാനാകില്ല. ഒരോ തവണയും പുതിയ കാര്യങ്ങൾ പഠിക്കേണ്ടതായി വരും. പഠിച്ചു എന്ന് കരുതുന്ന കാര്യങ്ങളെ പൂർണമായും ഒഴിവാക്കേണ്ടതായും വരും. കാലത്തിൻ്റെയും സിനിമയുടെയും മാറ്റങ്ങൾക്കൊപ്പം മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് സൂര്യ പറയുന്നു.
സൂര്യയുടെ മുഖം ഏത് തരം കഥാപാത്രങ്ങൾക്കും യോജിക്കുന്നതാണ് എന്ന് ജ്യോതിക പറയന്നുണ്ട്. കറുപ്പ് സിനിമയിലെ പകർന്നാട്ടത്തെ കുറിച്ച് സംസാരികുമ്പോഴാണ് ജ്യോതികയുടെ ഈ പ്രതികരണം. “ഗജിനി ആയിക്കോട്ടെ, ബോധി ധർമ്മൻ എന്ന കഥാപാത്രമാവട്ടെ സൂര്യയുടെ മുഖം ഒരോ കഥാപാത്രത്തോടും എപ്പോഴും ചേർന്നുനിൽക്കുന്നതാണ്. മുഖത്ത് നർമ്മവും തമാശയും കൊണ്ടുവരാനും സൂര്യക്ക് സാധിക്കും. അതിന് കണ്ണുകൾ ഒരൽപ്പംകൂടി തുറന്നുപിടിച്ചൽ മതി” ജ്യോതിക ചിരിയോടെ പറയുന്നു. ഇരുവർക്കും എറെ പ്രിയപ്പെട്ട സിനിമയാണ് ‘കാക്ക കാക്ക’ എന്ന് സൂര്യ പറയുന്നു. ആ സിനികയുടെ ചിത്രീകരണം തങ്ങൾക്ക് എറെ പ്രിയപ്പെട്ടതാണെന്നും തങ്ങൾ കൂടുതൽ അടുക്കുന്നത് ആ സമയത്താണെന്നും സൂര്യ പറയുമ്പോൾ “ഞങ്ങൾ പ്രണയത്തിലായിരുന്നു” എന്ന് ജ്യോതിക ചിരിയോടെ പറയുന്നുണ്ട്.
English Summary
As Suriya and Jyothika celebrate their 20th wedding anniversary, they attribute their lasting bond to “love only.” In a recent interview, the couple discussed their continuous evolution in the film industry over 30 years and revealed that the movie Kakka Kakka holds a special place in their romantic journey.