AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘സിനിമയിൽ മകൾ എന്നൊന്നുമില്ല കഥാപാത്രം മാത്രം’; മകൾക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മോഹൻലാൽ

From School Plays to the Big Screen: The Story Behind Vismaya Mohanlal's Acting Debut: വീട്ടിലെ സിനിമാക്കരുടെ സിനിമയോടുള്ള സമീപനത്തെ വളരെ രസകരമായി മോഹൻലാൽ അവതരിപ്പിച്ചത് ചിരി പടർത്തുന്നതായിരുന്നു. സിനിമയിൽ സജീവമാകാനാണോ ഇനി പദ്ധതി എന്ന ചോദ്യത്തോട് വിസ്മയ പ്രതികരിച്ചതിന് പിന്നാലെയാണ് മോഹൻലാൽ രസകരമായ മറുപടി പറഞ്ഞത്

‘സിനിമയിൽ മകൾ എന്നൊന്നുമില്ല കഥാപാത്രം മാത്രം’; മകൾക്കൊപ്പമുള്ള അഭിനയത്തെ കുറിച്ച് മോഹൻലാൽ
കുടുംബത്തോടൊപ്പം മോഹൻലാൽImage Credit source: Instagram Maya Mohanlal
Sumeesh T Unneen
Sumeesh T Unneen | Published: 04 Aug 2026 | 07:22 PM

‘തുടക്കം’ എന്ന സിനിമയിലൂടെ മലയാളക്കരയുടെ സ്വന്താം മോഹൻലാലിൻ്റെ മകൾ വിസ്മയ അഭിനയ രംഗത്തേക്ക് അരങ്ങെറ്റം കുറിക്കുകയാണ്. ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലും മകാൾക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ആ അനുഭവം പങ്കുയ്ക്കുകയണ് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സാക്ഷാൽ മോഹൻലാൽ. സിനിമയിൽ മകൾ എന്നോ മറ്റു താരങ്ങൾ എന്നോ വ്യത്യാസമില്ലെന്നും എല്ലാവരും കഥാപാത്രങ്ങളാണെന്നും മോഹൻലാൽ പറയുന്നു.

വിസ്മയയിലേക്ക് അഭിനയം വന്ന വഴികളും ചെറുപ്പകാലത്തെ ഇഷ്ടങ്ങളുമെല്ലാം മോഹൻലാൽ വിവരിക്കുന്നുണ്ട്. മായ ചെറുപ്പം മുതലെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ബെസ്റ്റ് ആക്ട്രസ് ആയിട്ടുണ്ട്. നാടകങ്ങൾ ഒരുപാട് കാണുകയും വായിക്കുകയും ചെയ്യുന്ന ആളാണ്. ചെറുപ്പകാലത്ത് വീട്ടിൽ തന്നെ എല്ലാവരും ചേർന്ന് ചെറിയ സ്കിറ്റുകളെല്ലാം ചെയ്യുമായിരുന്നു എന്നാൽ മായ ഒരു സിനിമയിൽ അഭിനയിക്കും എന്നൊന്നും ചിന്തിച്ചിട്ടില്ല. അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നുമില്ല എന്ന് മോഹൻലാൽ പറയുന്നു.

“സിനിമ ചെയ്യണം എന്നൊരു ആഗ്രഹം പറഞ്ഞപ്പോൾ സ്വന്തമായി അതിനുള്ള സംവിധാനം ഉള്ളതുകൊണ്ടാണ് ആ നിലക്ക് ചെയ്യാമെന്ന് തീരുമാനിച്ചത്. അങ്ങനെ ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ മറ്റൊരു സിനിമ ചെയ്യുമായിരുന്നിരിക്കാം. ജൂഡ് പറഞ്ഞ കഥ ഒരു പുതുമുഖ അഭിനയതാവിന് കിട്ടാവുന്ന നല്ല അവസരമായി തോന്നി. മായക്ക് ആ കഥാപാത്രം നന്നായി ചെയ്യാനാകുമെന്ന് ജൂഡിനും നല്ല വിശ്വാസം തോന്നി. അങ്ങനെയാാണ് ഈ സിനിമ സംഭവിക്കുന്നത്” മോഹൻലാൽ പറഞ്ഞു.

Also Read: Vismaya Mohanlal’s Thudakkam Movie : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

സിനിമയിൽ മകൾക്ക് പ്രത്യേക പരിഗണന ഒന്നുമില്ല എന്ന് മോഹൻലാൽ പറയുന്നുണ്ട്. ഒരു ഷോട്ട് ചിത്രീകരിക്കുമ്പോൾ സഹതാരങ്ങളോടൊ പുതുമുഖ അഭിനയതാക്കളോടൊ പറയുന്ന കാര്യങ്ങൾ മാത്രമേ വിസ്മയയോടും പറഞ്ഞിട്ടൊള്ളു എന്ന് മോഹൻലാൽ പറയുന്നു. “സിനിമയിലേക്ക് വരുമ്പോൾ മകൾ എന്നൊന്നുമില്ല, കഥാപാത്രങ്ങൾ മാത്രമേ ഒള്ളു. ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന തരത്തിൽ പെരുമാറാൻ മാത്രമാണ് പറഞ്ഞത്. സംവിധായകനാണ് അത് നിയന്ത്രിക്കേണ്ടയാൾ, ജൂഡ് അത് ബ്രില്ല്യൻ്റായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്” മോഹൻലാൽ പറഞ്ഞു.

വീട്ടിലെ സിനിമാക്കരുടെ സിനിമയോടുള്ള സമീപനത്തെ വളരെ രസകരമായി മോഹൻലാൽ അവതരിപ്പിച്ചത് ചിരി പടർത്തുന്നതായിരുന്നു. സിനിമയിൽ സജീവമാകാനാണോ ഇനി പദ്ധതി എന്ന ചോദ്യത്തോട് വിസ്മയ പ്രതികരിച്ചതിന് പിന്നാലെയാണ് മോഹൻലാൽ രസകരമായ മറുപടി പറഞ്ഞത്. സിനിമയിൽ സജീവമാകാനാണ് താല്പര്യം എന്നായിരുന്നു വിസ്മയയുടെ മറുപടി..ഇത് കെട്ടതും “ഒരാൾക്ക് സിനിമകൾ അധികം ചെയ്യേണ്ട, ഒരാൾക്ക് സിനിമ കൂടുതൽ ചെയ്യണം, ഒരാൾക്ക് എങ്ങനെയെങ്കിലും സിനിമയിൽ ഒന്ന് പിടിച്ച് നിന്നാൽ മതി എന്ന ചിന്തയാണ്” എന്നായിരുന്നു മോഹൻലാലിൻ്റെ മറുപടി.

English Summary

In a recent interview, Mohanlal stated he treats her strictly as a co-actor on set. Despite her background in school theater, films weren’t planned until this script. Vismaya intends to remain active in Malayalam cinema.

Follow Us