Robo Shankar: തമിഴ് കോമഡി താരം റോബോ ശങ്കർ അന്തരിച്ചു

Robo Shankar Death News : മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം

Robo Shankar: തമിഴ് കോമഡി താരം റോബോ ശങ്കർ അന്തരിച്ചു

Robo Shankar

Updated On: 

18 Sep 2025 | 10:22 PM

ചെന്നൈ : ധനുഷിൻ്റെ മാരി സിനിമയിലൂടെ ശ്രദ്ധേയനായ തമിഴ് കോമഡി താരം റോബോ ശങ്കർ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെവയായിരുന്നു അന്ത്യം. 46 വയസായിരുന്നു. കഴിഞ്ഞ ദിവസം ഗോഡ്സില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശങ്കർ കുഴഞ്ഞുവീണതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരവെയായിരുന്നു നടൻ്റെ അന്ത്യം.

മാസങ്ങൾക്ക് മുമ്പ് ശങ്കറിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു, രോഗഭേദമായി വീണ്ടും സജീവമാകുന്നതിനിടെയാണ് താരം മരണത്തിന് കീഴടങ്ങുന്നത്. സിനിമ ഷൂട്ടിങ്ങിനിടെ നടന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച നടനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് വെൻ്റിലേറ്റർ ഘടിപ്പിക്കുകയുമായിരുന്നുയെന്നാണ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

സ്റ്റാർ വിജയ് ചാനലിലെ കോമഡി ഷോയിലൂടെയാണ് റോബോ ശങ്കർ എന്ന കലാകാരനെ പുറംലോകം അറിയാൻ തുടങ്ങിയത്. 2007ൽ രവി മോഹൻ്റെ ദീപാവലി എന്ന സിനിമയിലൂടെയാണ് റോബോ ശങ്കർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം വിജയ്, അജിത്, ധനുഷ് എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ ശങ്കർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നടൻ മകൾ ഇന്ദ്രജ ശങ്കർ വിജയിയുടെ ബിഗിൽ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ