AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thalapathy Vijay: ജ്യോത്സ്യന്റെ മധ്യസ്ഥതയിൽ വിജയിയും സംഗീതയും പിരിയുന്നു; മക്കളുടെ കാര്യത്തിൽ നിലപാടിങ്ങനെ

Thalapathy Vijay and Sangeetha Divorce:വിജയിക്ക് സിനിമയിലെ മറ്റൊരു നടിയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. കോടതി കേസ് ഇന്ന് പരിഗണിക്കുമ്പോൾ തിരഞ്ഞെടുപ്പ് തിരക്കുകളിൽ ആയ വിജയ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നഷ്ടപരിഹാരമായി 250 കോടി രൂപയാണ് സംഗീത ആവശ്യപ്പെട്ടത്. എന്നാൽ 35 കോടി രൂപ മാത്രമേ നൽകു എന്നാണ് വിജയിയുടെ പക്ഷം. ആ തീരുമാനത്തിന് പിന്നിലും ഒരു കാരണമുണ്ട്.......

Thalapathy Vijay: ജ്യോത്സ്യന്റെ മധ്യസ്ഥതയിൽ വിജയിയും സംഗീതയും പിരിയുന്നു; മക്കളുടെ കാര്യത്തിൽ നിലപാടിങ്ങനെ
Vijay And Sangeetha Image Credit source: Instagram
Ashli C
Ashli C | Updated On: 20 Apr 2026 | 07:55 AM

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയും ഭാര്യ സംഗീതയും 26 കൊല്ലത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ധാരണയായെന്ന് റിപ്പോർട്ട്. ഒരു ജോത്സ്യന്റെ മധ്യസ്ഥതയിൽ പരസ്പര ധാരണയോടെ വിവാഹം മോചനത്തിന് തയ്യാറായെന്നാണ് ലഭിക്കുന്ന സൂചന. അഭിഭാഷകർക്കൊപ്പം കുടുംബവുമായി അടുത്ത ബന്ധമുള്ള ജോത്സ്യന്റെ കൂടി സാന്നിധ്യത്തിലാണ് മധ്യസ്ഥ ചർച്ച നടന്നത്. അതേസമയം വിവാഹമോചനം തേടി സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി കുടുംബ കോടതി ഇന്ന് പരിഗണിക്കാൻ സാധ്യത.

വിജയിക്ക് സിനിമയിലെ മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. കേസ് ഇന്ന് കോടതിയിൽ പരിഗണിക്കുമ്പോൾ വിജയിയും സംഗീതയും ഹാജരാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായ വിജയ് കോടതിയിൽ ഹാജരാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം ദളപതി വിജയിക്ക് ഭാര്യ സംഗീതയുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹമുണ്ടെന്നാണ് സൂചന. ഇതിനായിആണ് ഇരുവർക്കും പരിചയമുള്ള ജ്യോതിഷിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്ന‌തെന്നും സൂചന.

ALSO READ:വീണ്ടും അമ്മയാകാൻ പോകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ദീപികയും രൺവീറും

എന്നാൽ സംഗീത തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനാലാണ് വിവാഹമോചനം നടക്കുന്നതെന്നും റിപ്പോർട്ട്. കേസിൽ കോടതി വാദം കേൾക്കുന്നതിന് മുമ്പ് ഇരുകക്ഷികളും തമ്മിൽ മറ്റു പ്രശ്നങ്ങളും ആരോപണങ്ങളും ഇല്ലാതെ വിവാഹമോചനം തേടുന്നതിനുള്ള നീക്കങ്ങൾ ഇരു കൂട്ടരുടെയും അഭിഭാഷകർ തമ്മിൽ ചർച്ച നടക്കുന്നുണ്ട്. വിവാഹമോചനത്തിൽ നഷ്ടപരിഹാരമായി തനിക്ക് 250 കോടി രൂപ വേണമെന്നാണ് ഭാര്യ സ്വർണ ലിംഗം ആവശ്യപ്പെടുന്നത്. മക്കളുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് ഈ തുക ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ മക്കളായ ജെയ്സൺ സഞ്ജയ് മകൾ ദിവ്യ സാഷ എന്നിവരുടെ സംരക്ഷണം താൻ ഏറ്റെടുക്കുമെന്നും 35 കോടി രൂപ മാത്രമേ നഷ്ടപരിഹാരമായി നൽകാൻ മാത്രമാണ് വിജയ് സമ്മതിച്ചിട്ടുള്ളൂ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 2024 മുതൽ വിജയും സംഗീതയും തമ്മിൽ ചില പ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ എത്തിയിരുന്നു.

Follow Us