Jana Nayagan: ജനനായകൻ റിലീസ് ഉടൻ? സെൻസർ ചെയ്യുവാൻ നീക്കം

Jana Nayagan Movie Release Date:ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായുള്ള സിനിമയായതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. അതിനിടെ സിനിമ ലീക്കായത് സിനിമ മേഖലയെ സംബന്ധിച്ചും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. എന്നിരുന്നാലും സിനിമ ഉടൻതന്നെ തീയേറ്ററുകളിൽ വലിയ ആഘോഷത്തോടുകൂടി തന്നെ റിലീസ് ചെയ്യും എന്ന സൂചനയാണ് ലഭിക്കുന്നത്........

Jana Nayagan: ജനനായകൻ റിലീസ് ഉടൻ? സെൻസർ ചെയ്യുവാൻ നീക്കം

Jana Nayagan

Edited By: 

Arun Nair | Updated On: 22 Apr 2026 | 06:31 PM

വിജയ നായകനാകുന്ന പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. സിനിമ പ്രഖ്യാപനം മുതൽ പല കാര്യങ്ങളിനാൽ ജനനായകൻ ശ്രദ്ധിക്കപ്പെടാറുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ റിലീസ് തീയ്യതി പോലും പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ വീഡിയോ ക്ലിപ്പുകൾ ഇന്റർനെറ്റിൽ പ്രചരിച്ചത്. ഇന്റർനെറ്റിലൂടെ മാത്രമല്ല ഒരു പ്രാദേശിക ടിവി ചാനലിൽ പോലും ജനനായകൻ സംപ്രേക്ഷണം ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായുള്ള സിനിമയായതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. അതിനിടെ സിനിമ ലീക്കായത് സിനിമ മേഖലയെ സംബന്ധിച്ചും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. എന്നിരുന്നാലും സിനിമ ഉടൻതന്നെ തീയേറ്ററുകളിൽ വലിയ ആഘോഷത്തോടുകൂടി തന്നെ റിലീസ് ചെയ്യും എന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനുവേണ്ടി സിനിമ നിർമാതാക്കൾ വലിയ രീതിയിലുള്ള നീക്കം നടത്തുന്നതായും റിപ്പോർട്ട്.

ALSO READ:തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമം; മണ്ഡല പുനർവിഭജന ബില്ലിനെതിരെ വിജയ്

ഇതിനുവേണ്ടി തമിഴ്നാട്ടിൽ ഉടനീളം ഉള്ള പ്രമുഖ വിതരണക്കാരുമായും തിയേറ്റർ ഉടമകളായും പ്രൊഡക്ഷൻ ടീം ഒരു പ്രധാന യോഗം നിശ്ചയിച്ചതായാണ് സൂചന. സിനിമയുടെ റിലീസ് തീയതിയും മറ്റ് പ്രധാന കാര്യങ്ങളും അന്തിമമാക്കുന്നതിനാണ് ചർച്ച. സെൻസർ ബോർഡിൽ നിന്നും ഉടൻതന്നെ സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നിർമ്മാതാക്കൾ സിനിമയുടെ പ്രമോഷൻ ക്യാമ്പയിൻ കൂടുതൽ ശക്തമാക്കും എന്നാണ് പ്രതീക്ഷ. നിലവിൽ ഏപ്രിൽ അവസാനത്തോടെ സിനിമ തിയതിയെ സംബന്ധിച്ച് ഒരു വ്യക്തത വരുമെന്നും റിപ്പോർട്ട്.

സത്യമോ

 

Follow Us
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി